News

  • കരൂർ ദുരന്തം; പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിക്കും, പൊലീസിൽ നിന്ന് രേഖകൾ ശേഖരിക്കും

    കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിച്ചേക്കും. കരൂർ പൊലീസിൽ നിന്ന് അന്വേഷണ രേഖകൾ കൈപ്പറ്റാൻ നോർത്ത് ഐജി അസ്ര ഗാർഗ് കരൂരിൽ എത്തുമെന്നാണ് വിവരം. മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ടി വി കെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിർമൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തേക്കും. ഇവർ പൊലീസ് നിരീക്ഷണത്തിൽ ആണ്. പൊലീസിനെതിരെ വിമർശനം ഉണ്ടായെങ്കിലും കോടതി പരാമർശങ്ങളിൽ നേട്ടമുണ്ടായി എന്ന വിലയിരുത്തലിൽ ആണ് ഡിഎംകെ. സിബിഐ അന്വേഷണം…

    Read More »
  • ‘ബന്ദികളെ വിട്ടയക്കാം’; ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്

    ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ബന്ദികൈമാറ്റം ഉള്‍പ്പടെ ചില ഉപാധികള്‍ അംഗീകരിച്ച് ഹമാസ്. പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കൈമാറിയ പ്രതികരണത്തില്‍ ഹമാസ് അറിയിച്ചു. ഹമാസ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചു. ഹമാസിന്റെ പ്രതികരണം ഉള്‍പ്പടുന്ന പ്രസ്താവന തന്റെ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്യാനും ട്രംപ് മറന്നില്ല. ഖത്തറും ഈജിപ്തും ഹമാസ് നിലപാടിനെ സ്വാഗതം ചെയ്തു. ആശ്വാസകരമായ വാര്‍ത്തയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പറഞ്ഞു. ജീവനോടെയും…

    Read More »
  • ആരാകും ’25 കോടി’യുടെ ഭാ​ഗ്യവാൻ? തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്

    സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം 25 കോടിയാണ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാല​ഗോപാലാണ് നറുക്കെടുക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 14 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. തൃശൂരാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. 9 ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. തിരുവനന്തപുരത്ത് എട്ടേ മുക്കാൽ…

    Read More »
  • ശബരിമല സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പൊറ്റിയെ ഇന്ന് ചോദ്യം ചെയ്യാൻ ഇടയില്ല

    ശബരിമല വിവാദത്തിൽ പ്രധാന കഥാപാത്രമായ ഉണ്ണികൃഷ്ണൻ പൊറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ ഇടയില്ല. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരത്തും ബാംഗ്ലൂരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യം വന്നാൽ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, സ്വർണം പൂശലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. കേസ്…

    Read More »
  • കരൂര്‍ അപകടം: സംഘാടകരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു, വിജയ് വൈകിയെത്തിയത് അപകടത്തിന് കാരണമായി: എം എ ബേബി

    കരൂരില്‍ നടന്‍ വിജയിയുടെ റാലിയില്‍ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ പരിപാടിയില്‍ വലിയ ദുരന്തമുണ്ടാകുന്നത് രാജ്യത്ത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സിബിഐ അന്വേഷണാവശ്യം അപ്രസക്തമാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. സംഭവം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അനാഥമായ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ജോലി നല്‍കണം. വിജയിയെ അറസ്റ്റ് ചെയ്യണോയെന്നതൊക്കെ ഭരണപരമായ തീരുമാനമാണെന്നും ആദ്യം…

    Read More »
  • ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം തടവ്

    തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍ കുട്ടിക്ക് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയായിരുന്നു ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. അതിന് ശേഷം കുട്ടിയെ റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി ആലുവയിലും പളനിയിലും പോയി രൂപ മാറ്റം വരുത്തി.…

    Read More »
  • കേരളത്തിലെ ജനങ്ങൾക്കൊപ്പം’; വയനാടിന് 260 കോടി രൂപ അനുവദിച്ചതിൽ നന്ദിപ്രകടനവുമായി ബിജെപി

    വയനാട് ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി 260.56 കോടി രൂപ അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന പ്രസി‍ഡന്റ് രാജീവ് ചന്ദ്രശേഖർ. മുൻപ് രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ 682.5 കോടി അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴത്തെ പുതിയ സഹായം. അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനൊപ്പം, മേഖലയുടെ ദീർഘകാല വികസനം ഉറപ്പാക്കാനും ഈ ഫണ്ട് ഉപകാരപ്പെടും. കേരളത്തിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സ‍ര്‍ക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബിജെപിയും കേന്ദ്ര സര്‍ക്കാരും എന്നും കേരളത്തിലെ ജനങ്ങൾക്കൊപ്പമുണ്ട്.…

    Read More »
  • സ്വർണ്ണപ്പാളി വിവാദം; ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടം ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന മേളയാക്കി

    ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടം സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന മേളയാക്കി. നടന്‍ ജയറാമിനെയും ഗായകന്‍ വീരമണി രാജുവിനെയും കൊണ്ട് പൂജിച്ച് വിശ്വാസ്യതയ്ക്ക് ശ്രമിക്കുകയും ചെയ്തു. സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ 2019ലെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കവാടം പൂജിച്ച് പണം ഈടാക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യം എന്നും വിവരം. സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ പലയിടത്തും വച്ച് പണമീടാക്കുന്ന തരത്തില്‍ ഇതിന്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്നതിന്റെ തെളിവാണ് പുറത്ത് വന്നത്. ആറ് വര്‍ഷം മുന്‍പ്…

    Read More »
  • ശബരിമല സ്വർണ്ണപാളി വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

    ശബരിമലയിലെ സ്വർണ്ണപാളി വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരും. അജണ്ട നിശ്ചയിക്കാതെ ചേരുന്ന യോഗത്തിൽ സ്വർണ്ണപാളി, പീഠം ഉൾപ്പെടെയുള്ള വിവാദങ്ങളെ കുറിച്ചുള്ള സമഗ്ര അന്വേഷണം ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. 1999 മുതൽ 2025 വരെയുള്ള മുഴുവൻ ഇടപാടുകളും ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുന്നതായിരിക്കും. പറ്റുമെങ്കിൽ പൊലീസിനും പരാതി നൽകുന്നത് ആലോചനയിലുണ്ട്. ഇക്കാര്യങ്ങളും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. ഇതിനിടെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള ശബരിമല…

    Read More »
  • ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവം; പരാതിക്കാരി ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകും.

    തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവത്തിൽ പരാതിക്കാരി ഇന്ന് മെഡിക്കൽ ബോർഡിന് മുന്പാകെ ഹാജരാകും. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ ഗൈഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നാണ് നിഗമനം. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഇക്കാര്യങ്ങൾ സുമയ്യയെ ബോധ്യപ്പെടുത്താനാണ് ഇന്ന് മെഡിക്കൽ ബോർഡ് ചേരുന്നത്.

    Read More »
Back to top button