News

  • ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും

    ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്. ട്രംപിന്‍റെ മരുമകൻ ജെറാർഡ് കുഷ്നെറും ചർച്ചയിലുണ്ട്. ഒന്നാംഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപിന്‍റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 24 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

    Read More »
  • സ്വർണ്ണപ്പാളിവിവാദം ; ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം

    ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്. സ്വർണ്ണം കാണാതായതിൽ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. നേരത്തെ പ്രശ്നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല, സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസ്ലറെ ഒഴിവാക്കി അഞ്ച് അംഗ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവ്വകലാശാല…

    Read More »
  • രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തം; രോഗികളായ 6 പേർ വെന്തു മരിച്ചു

    രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ 6 പേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ചവരിൽ 2 സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണ്. ​ഗുരുതര രോ​ഗാവസ്ഥയുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയിൽ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ തുടരുകയാണ്.

    Read More »
  • രണ്ടാം കേരള പൈതൃക കോൺഗ്രസ് – സ്വാഗത സംഘം രൂപീകരിച്ചു.

    രണ്ടാം കേരള പൈതൃക കോൺഗ്രസ്2026 ജനുവരി 10, 11 തീയതികളിൽപടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ. തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. ഇതിനുവേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾരക്ഷാധികാരികൾ : ഡോ. ശശി തരൂർ എംപി, ഐ.ബി. സതീഷ് എംഎൽഎ, ടി.കെ.എ. നായർ, ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ . കാട്ടൂർ നാരായണ പിള്ള, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എം.എസ്. ഭുവന ചന്ദ്രൻ, സന്ദീപ് വാസുദേവൻ, എസ്. തങ്കപ്പൻ നായർ, കുര്യാത്തി…

    Read More »
  • റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

    സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക. രാവിലെ ഒൻപതുമുതൽ 12 വരെയാണ് ഇനി പ്രവർത്തിക്കുക. വൈകീട്ട് നാലുമുതൽ ഏഴു വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. 2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്. മൂന്നുമാസം മുമ്പ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ…

    Read More »
  • കുട്ടികളുടെ മരണം: മധ്യപ്രദേശിൽ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ

    മധ്യപ്രദേശിൽ ഒമ്പത് കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാ​ഗം കുട്ടികളെയും ചികിത്സിച്ചത് പരേഷ്യയിലെ ശിശുരോ​ഗവിദ​ഗ്ധനായ ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിലായിരുന്നു. ഇതിനിടെ, മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും സർക്കാർ ഇന്നലെ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.…

    Read More »
  • പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവ്; ആരോപണത്തിൽ DMO യുടെ വിശദീകരണം ഇന്നുണ്ടായേക്കും

    പാലക്കാട് ജില്ല ആശുപത്രിയിലെ ചികിൽസാ പിഴവ് ആരോപണത്തിൽ ഡിഎംഒ യുടെ വിശദീകരണം ഇന്നുണ്ടായേക്കും. ആശുപത്രിക്ക് വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ. അതേസമയം അന്വേഷണ റിപ്പോർട്ട് പൂർണമായും തള്ളുകയാണ് കുടുംബം. ഡോക്ടർമാരെ രക്ഷിക്കാനാണ് ഇത്തരമൊരു റിപ്പോർട്ട്. ചികിത്സാ പിഴവ് ഉണ്ടായി എന്നതിൽ ഉറച്ചുനിൽക്കുന്നതായും കുടുംബം പറയുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെയും ആശുപത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും…

    Read More »
  • അമേരിക്കയിൽ ഇന്ത്യൻ ദന്ത ഡോക്‌ടർ കൊല്ലപ്പെട്ടു

    അമേരിക്കയിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനെയാണ് അജ്ഞാതന്‍ വെടിവച്ച് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം. ഹൈദരാബാദില്‍ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖര്‍ തുടര്‍പഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റല്‍ പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാര്‍ട് ടൈം ആയി ഗ്യാസ് സ്റ്റേഷനില്‍ ജോലിചെയ്ത് വരികയായിരുന്നു. ഇവിടെ വച്ചാണ് ആക്രമണം ഉണ്ടായത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി.

    Read More »
  • മൈം വിവാദം; ഡിഡിഇ ഇന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് റിപ്പോട്ട് സമർപ്പിച്ചേക്കും

    കാസർഗോഡ് കുമ്പള ​ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മൈം വിവാദത്തിൽ ഡിഡിഇ ഇന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് റിപ്പോട്ട് സമർപ്പിച്ചേക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യഭ്യാസ ഡയറക്ടറാണ് ഡിഡിഇയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. അതിനിടെ കർട്ടൻ താഴ്ത്തിയ അധ്യാപകർ സംഘപരിവാർ അനുകൂല ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ടവരാണ് എന്ന വിവരം പുറത്ത് വന്നു. അധ്യാപകർ ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങളാണ്. അധ്യാപകരായ പ്രദീപ് കുമാർ, സുപ്രീത് എന്നിവരാണ് കർട്ടൻ താഴ്ത്തിയത്. നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച വീണ്ടും നടത്തും. പലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളമെന്നും ഇതേ മൈം വേദിയിൽ…

    Read More »
  • നെടുമ്പാശ്ശേരിയില്‍ ആറു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

    നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. അബ്ദുള്‍ ജലീലില്‍ നിന്നും ആറു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഫാഷന്‍ ഡിസൈനറാണ് അബ്ദുള്‍ ജലീല്‍. ബാങ്കോക്കില്‍ നിന്നാണ് ഇയാള്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. നെടുമ്പാശ്ശേരിയില്‍ ഒരു മാസം മുമ്പ് ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്നും നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ഇരിങ്ങാലക്കുട കരുവന്നൂര്‍ ചിറയത്ത് സെബിയാണ് പിടിയിലായത്. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സ്‌നാക്‌സ് പാക്കറ്റുകളില്‍…

    Read More »
Back to top button