News
-
ശബരിമല സ്വര്‍ണപാളി വിവാദം ; ‘കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്ന് മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതോ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമാണിത്. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിച്ചിട്ടുള്ളത്. ഹൈക്കോടതി തന്നെ കോടതിക്ക് മുന്നില്‍ വന്ന പ്രശ്‌നങ്ങള്‍ ചെയ്തിട്ടുള്ള കാര്യമാണ്. അതിന്റെ ഭാഗദമായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും കുറ്റവാളികളുണ്ടെങ്കില്‍ അവരെല്ലാം നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്നത് സംശയിക്കേണ്ട കാര്യമില്ല. ഹൈക്കോടതിയുടെ നിലപാടിന് ഗവണ്‍മെന്റ്…
Read More » -
ശബരിമല സ്വര്‍ണപ്പാളി: ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും. ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുക. ഇടക്കാല റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ കണ്ടെത്തലുകള്‍ അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്തിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് വന്നത് ചെമ്പു പാളിയാണെന്നും,സ്വര്‍ണ്ണം പൂശിയതിലും പൊതിഞ്ഞതിലും തങ്ങള്‍ വീണ്ടും അറ്റകുറ്റപ്പണി ചെയ്യാറില്ലെന്നും നേരത്തെ സ്മാര്‍ട്ട്…
Read More » -
‘ബാനറുമായി പ്രതിപക്ഷം; പിടിച്ചുമാറ്റാൻ സ്പീക്കറുടെ നിർദേശം; നിയമസഭ നാലാം ദിവസവും തടസ്സപ്പെട്ടു
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ ഇന്നും പ്രക്ഷുബ്ധം . ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിയമസഭ നാലാം ദിവസവും തടസ്സപ്പെട്ടു. തുടർന്ന് സഭ നിർത്തിവെച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ കൊണ്ട് മറച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം കൂട്ടാക്കിയില്ല. അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫിന്റെ രാസവിദ്യ എന്ന ബാനറുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനർ പിടിച്ചു മാറ്റാൻ സ്പീക്കർ ഷംസീർ വാച്ച് ആന്റ് വാർഡിന് നിർദേശം നൽകി.…
Read More » -
കഫ് സിറപ്പ് ദുരന്തം; ഒളിവിലായിരുന്ന മരുന്ന് കമ്പനി ഉടമ അറസ്റ്റില്‍
നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്തു. ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിന് പുറമേ, രാജസ്ഥാനിലും ചില മരണങ്ങള്‍ക്ക് സിറപ്പുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍…
Read More » -
സ്വര്‍ണവില 91,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 1500ലധികം രൂപ
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ്…
Read More » -
ശബരിമല സ്വര്‍ണ്ണപ്പാളി: കോണ്‍ഗ്രസ് പ്രതിഷേധ സംഗമം ഇന്ന്; സംസ്ഥാന വ്യാപക പ്രതിഷേധ ജ്യോതി
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കോൺഗ്രസിന്റെ പ്രക്ഷോഭം. കോൺഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംഗമം ഉദ്ഘാടനം ചെയ്യും. വൈകീട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിയിച്ച് പ്രകടനം നടത്തും. സ്വര്‍ണപ്പാളി വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മേഖലാ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കും. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവരാകും നാലു ജാഥകള്‍ നയിക്കുകയെന്ന്…
Read More » -
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 10 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്നതിന് ഇടയിലാണ് 38 കാരന് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗം പിടിപ്പെട്ടതിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. നിലവില്‍ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണുള്ളത്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 98 പേര്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. 22 പേരുടെ മരണവും സ്ഥീരീകരിച്ചു.
Read More » -
സഭ ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും
നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. ശബരിമല സ്വർണമോഷണ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് സഭ പിരിയുന്നത്. സ്വർണമോഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഏക കിടപ്പാട സംരക്ഷണ ബിൽ അടക്കം നാല് ബില്ലുകൾ ഇന്ന് സഭയുടെ പരിഗണനയിൽ വരും. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചക്കായി ഡൽഹിയിൽ പോയിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉണ്ടാകില്ല. അതേസമയം കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. പത്തനംതിട്ട പഴയ ബസ്റ്റാൻഡ് മൈതാനിയിൽ വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധ പരിപാടി. എ.ഐ.സി.സി…
Read More » -
ഡോക്ടര്‍ക്കെതിരായ അക്രമം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സംഘടനകള്‍
ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം. ഐഎംഎയും ഇന്ന് വിവിധ ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന്…
Read More » -
ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; വയര്‍ പുറത്തെടുക്കാനാകുമോ എന്ന് പരിശോധന, ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ കാട്ടാക്കട സ്വദേശി സുമയ്യയെ ഇന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും. ഗൈഡ് വയർ പുറത്തെടുക്കാനാകുമോ എന്ന് പരിശോധിക്കും. വയർ പുറത്ത് എടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കൽ ബോർഡ് വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ, വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നാണ് നിഗമനം. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിരുന്നു. എന്നാല്‍ ശ്വാസമുട്ടൽ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർ പരിശോധനകൾ. 2023…
Read More »