News

  • ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണം; പ്രത്യേക അന്വേഷണസംഘ തലവന്‍ എച്ച് വെങ്കിടേഷ് ഇന്ന് ശബരിമലയില്‍ എത്തും

    ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എച്ച് വെങ്കിടേഷ് ഇന്ന് ശബരിമലയില്‍ എത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗവും ചേരും. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണക്കവര്‍ച്ചയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും പത്തനംതിട്ട റാന്നി കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് വൈകാതെ കടക്കാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റക്കാരായി കണ്ടെത്തിയ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ തീരുമാനം യോഗത്തില്‍…

    Read More »
  • ഝാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊന്ന നക്‌സലൈറ്റ് മൂന്നാറില്‍ അറസ്റ്റില്‍

    ഝാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊന്നശേഷം മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ നക്‌സലൈറ്റ് എന്‍ഐഎ പിടിയില്‍. അതിഥി തൊഴിലാളിയായി ഒളിവില്‍ കഴിഞ്ഞ സഹന്‍ ടുടിയാണ് ഗൂഡാര്‍വിള എസ്റ്റേറ്റില്‍ നിന്ന് പിടിയിലായത്. 2021 ല്‍ ഐഇഡി ബോംബുകള്‍ ഉപയോഗിച്ച് മൂന്ന് പൊലീസുകാരെയാണ് നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തിയത്. പൊലീസും സിആര്‍പിഎഫും സംയുക്തമായി നക്‌സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും വേണ്ടി വനമേഖലയില്‍ അടക്കം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് പിടിയിലായത്. എന്നാല്‍ സഹന്‍ അടക്കം ചില നക്‌സലുകള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് സഹന്‍ ഗൂഡാര്‍വിള…

    Read More »
  • സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. മഴ മുന്നറിയിപ്പ് അനുസരിച്ച് വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം,…

    Read More »
  • നെന്മാറ സജിത വധക്കേസ്; കൊടുംകുറ്റവാളി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

    പാലക്കാട് നെന്മാറ സജിത വധക്കേസിൽ വിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയാണ് ഈ കേസിലും പ്രതി. ശിക്ഷാവിധിയെ തെല്ലും ഭയമില്ലെന്ന് വാദം പൂർത്തിയായി മടങ്ങവെ ചെന്തമര പ്രതികരിച്ചിരുന്നു. തൂക്കുകയറുൾപ്പെടെ ഒരു ശിക്ഷാവിധിയെയും ഭയക്കുന്നയാളല്ലെന്ന് കോടതിയിൽവെച്ചും ചെന്താമര പറഞ്ഞിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ പിണങ്ങിപോയതോടെ ചെന്തമാരയ്ക്ക് നാടിനോടും നാട്ടുകാരോടുമുണ്ടായിരുന്നത് കൊടും പകയായിരുന്നു. ഭാര്യയും മക്കളും വീടുവിട്ട്‌ പോയത് അയൽക്കാർ കാരണമാണെന്നും ഇവരുടെ കൂടോത്രമാണെന്നുമുള്ള സംശയവും ചില അന്തവിശ്വാസങ്ങളുമായിരുന്നു ചെന്താമരയുടെ പകയ്ക്ക് കാരണം. ഒടുക്കം 2019 ഓഗസ്റ്റ് 31 ന് അയൽവാസിആയ സജിത ആ…

    Read More »
  • കരൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

    കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍…

    Read More »
  • ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

    ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കോൺ​ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പേരാമ്പ്ര ഡിവൈഎസ്‌പി സുനിൽ, വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരിൽ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീൺകുമാർ അറിയിച്ചു. എൽഡിഎഫ് കൺവീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്‍പി കെ ഇ ബൈജുവിന്റെ വീടിനു മുന്നിൽ കോൺഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ്…

    Read More »
  • താലിബാന്‍ ഭരണമോ’; മമതാ ബാനര്‍ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം

    ബംഗാളിലെ ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. 23 വയസ്സുള്ള വിദ്യാര്‍ത്ഥിനി രാത്രി എങ്ങനെ കാമ്പസിന് പുറത്തിറങ്ങിയെന്നും രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്നുമായിരുന്നു മമതയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ രംഗത്തെത്തിയെ ബംഗാള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ബംഗാളില്‍ താലിബാന്‍ ഭരണമാണോ നടക്കുന്നതെന്ന് ചോദിച്ചു. പുരുഷന്മാരും സ്ത്രീകളും തുല്യരാണ്, മമത സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നുണ്ടോ?. ബംഗാളില്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ സ്വതന്ത്രമായി പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍…

    Read More »
  • മുനമ്പം ഭൂമി വിഷയം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

    മുനമ്പത്തെ ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് യോഗം. കമ്മീഷനെ റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി പുനസ്ഥാപിച്ചിരുന്നു. കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നാണ് വിധി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് മുനമ്പം സമരസമിതിയുടെ നിലപാട്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്.മുനമ്പം വിഷയം പരിഹരിക്കുന്നതിന്…

    Read More »
  • കരൂർ ആള്‍ക്കൂട്ട ദുരന്തം: ടി വി കെ നല്‍കിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

    കരൂർ ആള്‍ക്കൂട്ട ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അന്‍ജാരിയ എന്നിവരുടെ ബെഞ്ച് രാവിലെ 10.30 നാണ് ഉത്തരവ് പറയുക. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലും സുപ്രീംകോടതി വിധി പറയും. കേസിൽ മദ്രാസ് ഹൈക്കോടതി, ഉത്തരവിറക്കിയ രീതിയെ സുപ്രീം കോടതി…

    Read More »
  • തമിഴ്‌നാട് വാല്‍പ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം; മൂന്നു വയസുള്ള കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

    തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നു വയസുള്ള കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റില്‍ കാടര്‍പ്പാറക്ക് സമീപമാണ് കാട്ടാന ആക്രമണം ഉണ്ടായത്. 55കാരി അസാല , കൊച്ചുമകള്‍ ഹേമാശ്രീ (3) എന്നിവരാണ് മരിച്ചത്. സംഭവ സമയം മറ്റു രണ്ടുപേര്‍ കൂടി വീടിന് അകത്തുണ്ടായിരുന്നു. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വീടിന് നേരെ കാട്ടാനാക്രമണം ഉണ്ടായത്. വാതില്‍ തകര്‍ത്ത് അകത്തുകയറിയ കാട്ടാന ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് 55 കാരിയെ ആക്രമിക്കുകയും ആയിരുന്നു. വിവരം അറിഞ്ഞ് വനപാലകരെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…

    Read More »
Back to top button