News
-
കട്ടപ്പനയില്‍ ഉരുള്‍പൊട്ടല്‍; റോഡുകള്‍ ഒലിച്ചുപോയി
കട്ടപ്പന കുന്തളംപാറയില്‍ ഉരുള്‍പൊട്ടല്‍. വലിയ ശബ്ദത്തോടെയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വീടുകള്‍ക്ക് മുന്നിലേയ്ക്ക് ചെളിയും കല്ലും മണ്ണും ഒഴികിയെത്തി. പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി. ആളപായമില്ല. ഇടുക്കിയില്‍ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നെടുങ്കണ്ടം കൂട്ടാറിലും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കനത്ത മഴവെള്ളപ്പാച്ചിലില്‍ കൂട്ടാറില്‍ ട്രാവലര്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയിരുന്നു. കല്ലാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തി ജലം…
Read More » -
നെന്മാറ സജിത കൊലക്കേസ്: പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും…
Read More » -
നിയമനക്കോഴ; ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് കേസ്
സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്. ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ ഇട്ട് കേസെടുത്തു. സഹകരണ ബാങ്കുകളെ ഉപയോഗിച്ച് ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നു. വയനാട് ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംസ്ഥാന വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഐ സി ബാലകൃഷ്ണന്‍ മാത്രമാണ് ഏക പ്രതി. എന്‍എം വിജയന്റെ…
Read More » -
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ് ; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 2840 രൂപയാണ് ഉയര്‍ന്നത്. എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക…
Read More » -
പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു
പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയിൽവേ അറിയിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂർണ്ണമായും കത്തിനശിച്ചു. തീപിടിച്ച ബോഗിയിൽ നിരവധിപ്പേർ യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ…
Read More » -
ഇടുക്കിയില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ തുറന്നു, പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്.സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്നതോടെ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള…
Read More » -
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി, നറുക്കെടുത്തു
ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. തുലാംമാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവര്‍ഷം ശബരിമലയില്‍ പുറപ്പെടാശാന്തിയായിരിക്കും പ്രസാദ് ഇ ഡി. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ്. ശബരിമല സന്നിധാനത്ത് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കശ്യപ് വര്‍മ്മയാണ് നറുക്കെടുപ്പ് നടത്തിയത്. പതിനാല് പേരില്‍ നിന്നാണ് ശബരിമലയിലെ മേല്‍ശാന്തിയെ തിരഞ്ഞെടുത്ത്. എട്ട് നറുക്കിന് ഒടുവിലാണ് പ്രസാദ് ഇഡിയെ തിരഞ്ഞെടുത്ത്. മുട്ടത്തൂര്‍ മഠം ആയിരതെങ്ങ് എം…
Read More » -
ഹാൽ സിനിമ കാണുമെന്ന് ഹൈക്കോടതി; തീരുമാനം സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹർജി പരിഗണിക്കവെ
ഹാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സംഘപരിവാർ താത്പര്യത്തിന് വഴങ്ങി പ്രദർശനാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവെയാൻ കോടതി ഇക്കാര്യം അറിയിച്ചത്. സിനിമ കാണണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വിജി അരുണ്‍ അംഗീകരിച്ചു. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. എപ്പോൾ കാണണം എന്നതിൽ ചൊവ്വാഴ്ച തീരുമാനമെന്നും കോടതി അറിയിച്ചു. സിനിമ കാണാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും സിനിമയിൽ ഇല്ലെന്നും ക്രിസ്ത്യൻ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ…
Read More » -
സ്‌പോട്‌സ് കൗണ്‍സിലിൽ നിന്ന് വിരമിച്ചർക്ക് ആനുകൂല്യങ്ങള്‍ നല്‍കാനായി 2.82 കോടി രൂപ കൂടി അനുവദിച്ചു
സ്‌പോട്‌സ് കൗണ്‍സിലില്‍ നിന്നു വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനായി 2.82 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. 2025 മെയ് 30 ന് ആദ്യ ഗഡുവായി 2.82 കോടി രൂപ അനുവദിച്ചതിനു പുറമെയാണിത്. ഇതോടെ ഈ വര്‍ഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അനുവദിച്ച തുക 5.64 കോടി രൂപയായി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി കൗണ്‍സിലിന് അധിക ധനാനുമതിയായി അനുവദിച്ചതില്‍ ആകെ നല്‍കാനുള്ള 11.28 കോടി രൂപയുടെ 25 ശതമാനം വീതം 4 ഗഡുവായി അനുവദിക്കാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതുപ്രകാരമാണ് രണ്ടാം ഗഡു അനുവദിച്ചത്. ഈ തുക…
Read More » -
ശബരിമല നട തുറന്നു ; ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. തുലാമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷമാണ്, രണ്ട് ദ്വാരപാലക ശില്‍പങ്ങളിലായി പതിനാല് സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചത്. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം എത്തിച്ച സ്വര്‍ണപ്പാളികള്‍, സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അടക്കം സന്നിഹിതരായിരുന്നു. എത്തിയിരുന്നു. ആദ്യം വലതുവശത്തെ ശില്‍പ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ ദ്വാരപാലക ശില്‍പ്പത്തിലും സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു. സ്വര്‍ണം പൂശിയ സ്വര്‍ണപ്പാളികളാണ് പുനഃസ്ഥാപിച്ചത്. ഹൈക്കോടതിയുടെ…
Read More »