News

  • ബിഹാർ രണ്ടാം ഘട്ട വോട്ടെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

    ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആദ്യഘട്ട വോട്ടെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. ആയിരത്തി അറുനൂറിലധികം പത്രികളാണ് ആദ്യഘട്ടത്തില്‍ സമർപ്പിച്ചത്. മഹാസഖ്യത്തിലെ കക്ഷികൾ നേർക്ക് നേർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പത്രിക പിന്‍വലിക്കാൻ കക്ഷികൾ തയ്യാറാകുമോ എന്നതിലാണ് ആകാക്ഷ. ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മിൽ ഒൻപത് മണ്ഡലങ്ങളിലെങ്കിലും നേര്‍ക്ക് നേര്‍ മത്സരമാണ്. 24ആം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ റാലിക്കായി ബിഹാറിലെത്തും. 26ന് ശേഷമായിരിക്കും രാഹുൽ ഗാന്ധിയുടെ റാലി.

    Read More »
  • ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസ് ; കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി

    ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസിൽ സ്വർണ്ണം മറിച്ചുവിറ്റുവെന്ന ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ബെംഗളൂരു സ്വദേശി കൽപേഷ്, സ്പോൺസർ ആയ നാഗേഷ്, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ പിടികൂടിയാൽ അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കും. സ്വർണ്ണ കവർച്ചാ ഗൂഢാലോചനയിൽ പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും തട്ടിപ്പ് സംഘത്തിലെയും 15 ഓളം പേരുടെ വിവരങ്ങൾ പോറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നോ നാളെയോ ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലേക്ക് തെളിവെടുപ്പിനായി കൊണ്ട്പോകും. സസ്പെൻഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഉടൻ…

    Read More »
  • വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്

    സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഇല്ലാത്തതിനാല്‍ ആണ് സമരമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 28 മുതല്‍ റിലേ അടിസ്ഥാനത്തില്‍ സമരം നടത്തുമെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നല്‍കി.

    Read More »
  • പേരാമ്പ്ര സംഘര്‍ഷം; ആരോപണവിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം

    പേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിന് മര്‍ദനമേറ്റതില്‍ ഇരുവര്‍ക്കുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റമുള്ള ലിസ്റ്റില്‍ ഇരുവരുടെയും പേരുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ഹരിപ്രസാദിനെ കോഴിക്കോട് നോര്‍ത്തിലേക്കും സുനില്‍ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. യുഡിഎഫ് പ്രതിഷേധപ്രകടനം പേരാമ്പ്ര ടൗണില്‍ പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് 700-ഓളം പേര്‍ക്കെതിരേ ആദ്യം കേസെടുത്തത്. ഇതിന്റെ അന്വേഷണത്തില്‍ ലഭിച്ച വിഡീയോദൃശ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ്…

    Read More »
  • കനത്ത മഴ ; മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി; കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളും തുറന്നു

    കനത്ത മഴയെ തുടർന്ന് മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്.‌ മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതേ സമയം രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്.…

    Read More »
  • സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി മാറുമെന്നാണ് വിലയിരുത്തൽ. രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ( യെല്ലോ അലർട്ട് ) മുന്നറിയിപ്പും…

    Read More »
  • ദീപങ്ങളുടെ ഉത്സവമായ ഇന്ന് ദീപാവലി; ആഘോഷ നിറവിൽ രാജ്യം

    ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന് . തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന മഹത്തായ സന്ദേശമാണ് ദീപാവലിയുടേത്. മൺചിരാതിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ദീപങ്ങളുടെ നിറച്ചാർത്തൊരുക്കുന്ന ദിവസം. ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു കഥ. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പാലാഴി മഥനത്തിൽ…

    Read More »
  • പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം ജി സുധാകരന്

    പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് സമ്മാനിക്കും. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്‍ എസ് പി മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ സ്മരണക്കായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നല്‍കുന്ന പ്രതിഭകള്‍ക്ക് വേണ്ടി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരത്തിനാണ് മുന്‍ മന്ത്രി ജി സുധാകരന്‍ അര്‍ഹനായത്. ഒക്ടോബര്‍ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം…

    Read More »
  • ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി സെന്റ് റീത്താസ് സ്‌കൂള്‍ മാറുന്നു, ടിസിക്ക് അപേക്ഷിച്ച് രക്ഷിതാക്കള്‍

    വിദ്യാര്‍ഥിയെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കി വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂളില്‍ നിന്നും രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു. രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് മാറ്റുകയാണെനന്ന് രക്ഷിതാക്കള്‍ അറിയിച്ചു. ഹിജാബ് വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ പ്രതികരണം വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ ടിസിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ മാതാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സ്‌കൂള്‍ മാറ്റം ഉള്‍പ്പെടെ അറിയിച്ചിരിക്കുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും സ്വീകരിച്ച സമീപനം വളരെയേറെ ഭയപ്പെടുത്തുന്നതാണ്.…

    Read More »
  • കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

    തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പൊലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ ട്രക്ക് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഐടി നഗരമായ കഴക്കൂട്ടത്ത് ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചത്. യുവതി പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. യുവതി നല്‍കിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.…

    Read More »
Back to top button