News

  • മന്ത്രി വീണ ജോര്‍ജ് പങ്കെടുത്ത പരിപാടിയില്‍ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ DYFI പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി

    മലപ്പുറം കുറ്റിപ്പുറത്ത് മന്ത്രി വീണ ജോര്‍ജ് പങ്കെടുത്ത പരിപാടിക്കിടെ സംഘര്‍ഷം. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതി. ഡോ.ഹാരിസിന് പിന്തുണ അറിയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്. ഇന്ന് വൈകുന്നേരമാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രി എത്തിയത്. മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പിന്നിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിച്ചുമാറ്റി തള്ളിയിട്ടു എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ പരാതി. അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയ മന്ത്രി…

    Read More »
  • സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

    സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായ് വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കാനാണ് നടപടികൾ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും. സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ…

    Read More »
  • ചേര്‍ത്തല തിരോധാന കേസ്; സെബാസ്റ്റ്യൻ്റെ റിമാന്‍ഡ് കാലാവധി നീട്ടി

    കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയുടെ തിരോധാന കേസില്‍ പ്രതി സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്.ഒരു ദിവസം കൂടിയാണ് പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. നേരത്തെ നീട്ടി നല്‍കിയ കാലാവധി നാളത്തോടെ അവസാനിക്കാനിരിക്കുമ്പോഴാണ് ഒരു ദിവസം കൂടി സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ സംഘം 13 ദിവസത്തോളം സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ചോദ്യം ചെയ്യലിനോട് സെബാസ്റ്റ്യൻ നിസ്സഹകരിക്കുന്നുവെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. സെബാസ്റ്റ്യന്‍ കസ്റ്റഡിയിലിരിക്കെ തന്നെ തിരോധാന…

    Read More »
  • ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; മുൻ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും

    ഔദ്യോഗിക വസതിയിൽ നിന്നും വൻ തോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടികൾ ആരംഭിച്ചു. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാർ നൽകിയ നോട്ടീസ് ലോകസഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്‍റെ അധ്യക്ഷതയിലുള്ള സമിതിയാണ് ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിർദേശം പരിശോധിക്കുക. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹീന്ദർ മോഹൻ, നിയമവിദഗ്ധൻ ബി.വി. ആചാര്യ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സമിതി 3…

    Read More »
  • ചേക്കൂ പാലം ആര്‍സിബി നാടിന് സമര്‍പ്പിച്ചു; അഞ്ച് വര്‍ഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനമെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തില്‍ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികള്‍ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കിഫ്ബി ഫണ്ടില്‍ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മന്‍ചിറ പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ചേക്കൂ പാലം റെഗുലേറ്റര്‍ കം ബ്രിഡ്ജ് (ആര്‍.സി.ബി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2017ലെ ബജറ്റില്‍, വരള്‍ച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസര്‍വോയറുകളായി മാറ്റാന്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ 30 റെഗുലേറ്ററുകള്‍ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാന്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒന്നാണ് ഇവിടെ യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടി പുഴയുടെ കൈവഴി ആയ ഉമ്മഞ്ചിറ…

    Read More »
  • ‘കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ’ ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

    സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം ഒഴിവാക്കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നുരസിക്കട്ടയെന്നും ശിവന്‍ കുട്ടി പറഞ്ഞു. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

    Read More »
  • കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

    കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ്. മുഖ്യമന്ത്രിക്കും,സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. കേരള പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ എന്നാണ് കുടുംബത്തിന്റെ ആരോപണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകള്‍ ആത്മഹത്യ ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ശ്രമമായി. എന്‍ഐഎക്ക് കേസ് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മകള്‍ കോളജില്‍ പഠിക്കുന്ന സമയം റമീസുമായി പരിചയത്തിലായെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ ശാരീരികമായ പീഡനം തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയയായെന്നും കത്തില്‍…

    Read More »
  • തെരുവുനായ നിയന്ത്രണത്തിന് എബിസി ചട്ടങ്ങള്‍ പ്രായോഗികമല്ലെന്ന് മന്ത്രി എം ബി രാജേഷ്

    ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളെയും ഉടന്‍ നീക്കം ചെയ്യണം എന്ന സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുടെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. എബിസി ചട്ടങ്ങള്‍ തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ല എന്ന സത്യം ഒടുവില്‍ സുപ്രീംകോടതി വിളിച്ചുപറഞ്ഞിരിക്കുന്നു എന്നാണ് എം ബി രാജേഷ് ചൂണ്ടിക്കാട്ടുന്നത്. തെരുവ് നായ വിഷയത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി കേരളത്തിലെ സാഹചര്യങ്ങള്‍ അടിവരയിടുന്നത്. ”ഒരു തെരുവുപട്ടിയെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണം ചെയ്ത് ആറുദിവസം…

    Read More »
  • ‘നിശ്ചിത തീയതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിച്ചാലും ടാക്‌സ് റീഫണ്ട്’; പരിഷ്‌കരിച്ച ആദായനികുതി ബില്‍ ലോക്‌സഭ പാസാക്കി

    പരിഷ്‌കരിച്ച പുതിയ ആദായനികുതി ബില്‍ 2025 ലോക്‌സഭ പാസാക്കി. 1961 ലെ നിലവിലെ ആദായനികുതി നിയമത്തിന് പകരമായി ഈ വര്‍ഷം ഫെബ്രുവരി 13ന് ലോക്സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 വെള്ളിയാഴ്ച സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച പുതുക്കിയ ആദായനികുതി ബില്ലാണ് ലോക്‌സഭ പാസാക്കിയത്. 60 വര്‍ഷത്തിലേറെയായി പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമത്തിന് പകരമായി, ഇന്ത്യയുടെ നികുതി സമ്പ്രദായം അപ്ഡേറ്റ് ചെയ്യുന്നതിനും ലളിതമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയതതാണ് പുതിയ ആദായനികുതി ബില്‍. പരിഷ്‌കരിച്ച ഘടന, ഡിജിറ്റല്‍ നികുതി വ്യവസ്ഥകള്‍, തര്‍ക്കങ്ങള്‍…

    Read More »
  • നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ചു

    നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 2 സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചര്‍, കൊല്ലം-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കുടുതല്‍ കോച്ചുകള്‍ അനുവദിക്കും. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ 15 മുതലും കോട്ടയം-നിലമ്പൂര്‍, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 16 മുതലും മറ്റു ട്രെയിനുകളില്‍ 17 മുതലും അധിക കോച്ചുകള്‍ ഉണ്ടായിരിക്കും. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനില്‍ 2 റിസര്‍വ്ഡ് സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പിവി…

    Read More »
Back to top button