News

  • കൊ​ച്ചി​യി​ൽ ന​ടു​റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​യ​ടി; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

    കൊ​ച്ചി ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി. എ​റ​ണാ​കു​ളം സൗ​ത്ത് ജ​ന​താ റോ​ഡി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. തേ​വ​ര എ​സ്‌​എ​ച്ച് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളും, ലോ ​കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്. തേ​വ​ര എ​സ്‌​എ​ച്ച് കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​ത്തു​ള്ള ഒ​രു ചാ​യ​ക്ക​ട​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഈ ​സ​മ​യം ലോ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​തേ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​ർ​ക്കു​മി​ട​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം പി​ന്നീ​ട് കൈ‌‌യാങ്കളിയി​ലും കൂ​ട്ട​യ​ടി​യി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ നി​ല​ത്തു​വീ​ണ ഒ​രു യു​വാ​വി​ന്‍റെ ത​ല​യ്ക്ക് അ​ക്ര​മി​ക​ൾ ഹെ​ൽ​മ​റ്റ്…

    Read More »
  • ഖാർഗെയ്‌ക്കെതിരായ ജാതി വിവേചനം പ്രതിഷേധാർഹം: മുഖ്യമന്ത്രി

    എഐസിസി അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ബിജെപി പ്രവർത്തകർ ‘ഹോമം’ നടത്തി ശുദ്ധീകരണം നടത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാകരവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ഈ സംഭവം ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും പരസ്യമായ ലംഘനമാണ്. ദളിത് വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണ് താൻ സംസാരിച്ച വേദി ശുദ്ധീകരിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ജയിലിലടയ്ക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ദളിത് സമൂഹത്തിന്റെ കൂടി ത്യാഗവും പോരാട്ടവുമാണ് നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും കെട്ടിപ്പടുത്തത്. ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബിജെപിക്കും…

    Read More »
  • ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണം; നിലപാട് കടുപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയന്‍

    ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനത്തില്‍ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച താലൂക്ക് യൂണിയന്‍ യോഗം ചേരും. എന്‍ എസ് എസ് സംഘടനയേയും ജനറല്‍ സെക്രട്ടറിയേയും ആക്ഷേപിച്ചും അവഹേളിച്ചും സംസാരിക്കുന്ന ഗണേഷ് കുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഗണേഷിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും എന്‍എസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയന്‍ ആവശ്യപ്പെട്ടു. ഗണേഷിന്റെ നടപടിയില്‍ കരയോഗ തലങ്ങളില്‍ ശക്തമായ…

    Read More »
  • പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂനമർദ്ദം ; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് മഴ തുടരും. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് ഈ മാസം 17 വരെ…

    Read More »
  • മദ്യശാലകളിൽ ‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന; കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ നോട്ടീസ്

    സംസ്ഥാനത്തെ മദ്യശാലകളിൽ ‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ നടപടിയിൽ കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ നോട്ടീസ്. ജവാന്‍റെ നിർമാതാക്കളായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽ ലിമിറ്റഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. മദ്യനിർമാതാക്കളുടെ കോൺഫെഡറേഷൻ നൽകിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നോട്ടീസ്. സർക്കാർ നടപടി ശരിവെച്ച കമ്പനി ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് ഈ അപ്പീൽ സുപ്രിംകോടതിയിലെത്തിയത്. നോട്ടീസ് ലഭിച്ച കക്ഷികൾ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഈ വിഷയത്തിൽ കൂടുതൽ വാദം കേൾക്കലുകളിലേക്ക് കോടതി കടക്കുക.

    Read More »
  • ഉത്തരാഖണ്ഡിൽ മിന്നല്‍ പ്രളയം ; തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ 7 പേര്‍ക്ക് ദാരുണാന്ത്യം

    ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തുരങ്ക നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണും വെള്ളവും കുത്തിയൊലിച്ചാണ് അപകടം ഉണ്ടായത്. 22 പേരാണ് തുരങ്കത്തില്‍ ഉണ്ടായിരുന്നത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചമോലി ജില്ലയിലെ പിപല്‍ക്കോട്ടിക്ക് സമീപമാണ് അപകടം നടന്നത്. രണ്ട് പേര്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന തുരങ്കത്തിലേക്ക് വൈകുന്നേരം 6.30-ഓടെ വന്‍തോതില്‍ മണ്ണും വെള്ളവും ഇരച്ചുകയറിയതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും എത്രയും വേഗം നടത്താന്‍…

    Read More »
  • കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

    തിരുവനന്തപുരം: മരണപ്പെട്ട കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി. ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിന്റെ ഭാര്യ ‌ഡി മഞ്ജുഷ,​ ആരോഗ്യമന്ത്രി കെ മുരളീധരൻ,​ പഴകുളം മധു എംഎൽഎ എന്നിവരും ഉത്തരവ് കൈമാറുന്ന സമയത്ത് എത്തിയിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിരഞ്ജനയ്ക്ക് യുഡിഎഫ് സർക്കാർ ആശ്രിത നിയമനം നൽകാൻ തീരുമാനിച്ചത്. 2024ൽ കണ്ണൂരിൽ…

    Read More »
  • ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സർക്കാരിനും ഇഡിക്കും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി!

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും എൻഫോഴ്‌സ്മെന്റ് ഡയറക്ടറടേറ്റിക്കും (ഇഡി) ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഒൻപതാംപ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാരും ഇഡിയും നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസിൽ മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണ്ണായക തീരുമാനം. മറ്റ് പ്രതികൾക്ക് ബാധകമാക്കിയ അതേ ജാമ്യവ്യവസ്ഥകൾ തന്നെയാണ് ഹരീഷ് കുമാറിനും ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുള്ളത്. പ്രോസിക്യൂട്ടർ ഒത്തുകളിച്ചാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നായിരുന്നു പ്രത്യേക…

    Read More »
  • മെസി വിവാദം: സർക്കാർ ഫയലുകളിൽ പലതും ലഭ്യമല്ല, പല കാര്യങ്ങളിലും അവ്യക്തതയെന്ന് മന്ത്രി ജനീഷ്

    മെസി വിവാദത്തിൽ പല സർക്കാർ ഫയലുകളും ലഭ്യമല്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പോൺസർ പണം നൽകിയോ ഇല്ലയോ എന്നതല്ല വിഷയം. പരിപാടിക്കായി സ്വകാര്യ ഇവന്റ് മാനേജ്മെന്റിനെ തിരഞ്ഞെടുത്തതിലടക്കം പല കാര്യങ്ങളിലും വ്യക്തതക്കുറവുണ്ട്. അതെല്ലാം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മെസി വിഷയത്തിൽ സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാർ ഇടപെട്ടതായുള്ള വിവരം പുറത്തുവന്നു. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ…

    Read More »
  • ജോൺ ബ്രിട്ടാസിനെതിരായ ‘ലുങ്കി വാല’ അധിക്ഷേപം, പരാമർശം നടത്തിയവർ വിഡ്ഢികൾ; രാജീവ് ചന്ദ്രശേഖർ

    ജോൺ ബ്രിട്ടാസ് എംപിയെ ‘ലുങ്കി വാല’ എന്ന് അധിക്ഷേപിച്ച ആൾ വിഡ്ഢിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുൻപ് കോൺഗ്രസ് എം.പി ജയറാം രമേശും തന്നെ സമാനമായ രീതിയിൽ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ ബിജെപി അംഗം സുഷ്മിത ദേബ് ജോൺ ബ്രിട്ടാസിനെ ലുങ്കി വാല എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ജയറാം രമേശ് തന്നെയും ലുങ്കി വാല എന്ന് വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം ഒരു വിഡ്ഢിയായതുകൊണ്ടാണ് താന്‍ പ്രതികരിക്കാതിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആര് എന്ത് കഴിക്കുന്നു, എന്ത്…

    Read More »
Back to top button