News

  • ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

    ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2 പേര്‍ മരിച്ചതായി വിവരമുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി തുടര്‍ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു, തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

    Read More »
  • 282 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സ്വാതന്ത്ര്യദിനത്തിൽ പട്ടിക പുറത്തുവിട്ടത് വൈകി

    ഏറെ വൈകി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറങ്ങി. വിവിധ സേനകളിലായി സ്തുത്യർഹസേവനം കാഴ്ചവെച്ച 282 പേർക്കാണ് മെഡൽ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനമില്ലാത്ത വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി ഇടപെട്ട് നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചത്. സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം ഇക്കുറി പട്ടിക വൈകുകയായിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ…

    Read More »
  • ‘വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ, അത് നേരത്തെയുള്ള നിലപാട്’; എം.വി ഗോവിന്ദൻ

    വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള തങ്ങളുടെ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബാക്കിയുള്ള വരികൾ വർഗീയ ചുവയുള്ളത്. അത് മതനിരപേക്ഷതക്ക് വേണ്ടിയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണ് അത്. ആ രീതി തന്നെ വേണം എന്ന് തന്നെയാണ് ഞങ്ങൾ ഇന്നലെവരെയും, ഇപ്പോഴും, ഈ നിമിഷം വരെയും ശക്തിയായിട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഈ ആവശ്യം ചില മേഖലയിലൊക്കെ നടപ്പിലാക്കാൻ വേണ്ടിയിട്ട് തയ്യാറാകുന്നു എന്നുള്ളത് സ്വാഭാവികമായിട്ടും സ്വാഗതം ചെയ്യപ്പെടേണ്ടുന്ന കാര്യം തന്നെയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 80-ാം വാർഷിക…

    Read More »
  • മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

    മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ഒഴിവാക്കി. കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയത് ദേശീയ ഗാനം മാത്രമാണ്. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സർക്കാരിന്റെ നയം എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം…

    Read More »
  • ഇ‌ടുക്കിയിൽ മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി; കൊലയ്ക്ക് ശേഷം ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു

    ഇടുക്കി എഴുകുംവയലിൽ നടന്നത് കൊടും ക്രൂരത. മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയത് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. അജീഷ് ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറയുന്നു. ലഹരിയ്ക്കടിമയായ മകൻ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും മതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെയാണ് വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും പ്രതി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പൊലീസ്…

    Read More »
  • 2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം ; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

    എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. ദേശീയ പതാകയേന്തിയ എംഐ 17 ഹെലികോപ്റ്ററുകളില്‍ പുഷ്പവൃഷ്ടി നടത്തി. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചു.രാജ്ഘട്ടിലെത്തി പുഷ്പാപാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിേലക്ക് പുറപ്പെട്ടത്. പുത്തന്‍ പ്രതീക്ഷകളുമായി നാം മുന്നേറുന്നുവെന്ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ധീരസ്വാതന്ത്യ സമരസേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിന വേളയില്‍ എല്ലാ വീട്ടിലും എല്ലാ മനസ്സിലും ത്രിവര്‍ണമാണെന്നും…

    Read More »
  • ‘രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

    80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്ര നിര്‍മ്മാണത്തില്‍ എല്ലാവരും ഒന്നിക്കണം, വികസനമാണ് ലക്ഷ്യമെന്ന് 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ദ്രൗപതി മുര്‍മു വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുമ്പ് ദേശീയ ഗാനമായ വന്ദേമാതരം ആലപിച്ചു. ‘ജനം സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു, സ്വപ്ന സാക്ഷത്കാരത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നും രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നോട്ട് നീങ്ങുകയാണ്. വികസനം എല്ലാ ജനങ്ങളിലേക്കും എത്തണം. ആര്‍ക്കും നീതി…

    Read More »
  • സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം ഒഴിവാക്കും; ദേശീയഗാനം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

    തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ സംസ്ഥാനത്തെ സ്കൂളുകളിലും നാളെ വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം പാടാനുള്ള നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് കൈമാറിയത്‌. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന ആഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉണ്ടാകില്ല. വന്ദേമാതര വിവാദത്തിൽ മുഖ്യമന്ത്രി സസ്പെൻസാണ് ഇട്ടത്. എങ്കിലും സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരം നാളെ പാടില്ല. വന്ദേമാതരം മുഴുവനായും പാടണമെന്ന കേന്ദ്ര സാംസ്ക്കാരിക വകുപ്പ് നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി അയച്ച സർക്കുലറാണ് വൻവിവാദത്തിലായത്. സർക്കുലർ തിരുത്തിയില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ സ്കൂളുകളിലും…

    Read More »
  • പ്രളയ പ്രതിരോധത്തിന് കേരള ഫ്‌ളഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് നൽകി

    കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് (Kerala Flood Resilience Initiative) നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐഐടി റൂര്‍ക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍,…

    Read More »
  • ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    ഡോ. ഡി സജിത് ബാബു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാകും. സർക്കാർ നിർദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചു.കേരളം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്‍റെ പേര് തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു സജിത് ബാബു. സി ഇ ഒ ആയിരുന്ന രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതോടെ എ കൗശികനെയാണ് നിലവിൽ സി ഇ ഒ ആയി നിയമിച്ചത്. കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ…

    Read More »
Back to top button