News

  • എഴുകുംവയൽ ഇരട്ടക്കൊലപാതകം; പണം നൽകാത്തത് വൈരാഗ്യത്തിന് കാരണമായി

    ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എഴുകുംവയൽ സ്വദേശി ആന്റണി, ഭാര്യ വത്സമ്മ എന്നിവരെയാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്. പണം നൽകാത്തത് വൈരാഗ്യത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്. അജീഷ് ലഹരിക്ക് അടിമ എന്നാണ് പ്രാഥമിക നിഗമനം. ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു എന്ന വിചിത്ര മൊഴിയാണ് ഇയാൾ പോലീസിന് നൽകിയത്. എഴുകുംവയൽ സ്വദേശി ആന്റണി, ഭാര്യ വത്സമ്മ എന്നിവരെയാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ആണ് നാടിനെ നടുക്കിയ…

    Read More »
  • ‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി’: ബിജെപി ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തലുമായി പി സി ജോർജ്

    ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയെന്നാണ് പി സി ജോർജി​ന്റെ വെളിപ്പെടുത്തൽ. ആരൊക്കെ വീതം പറ്റിയെന്ന് തനിക്കറിയില്ലെന്നും പണം കൈകാര്യം ചെയ്തത് ബിജെപി നേതാവ് സജിയാണെന്നും അദ്ദേഹം പറഞ്ഞു. നാലു കോടി 45 ലക്ഷം രൂപ ചെലവായതായി തനിക്ക് കണക്കു തന്നതായും പി സി ജോർജ് പറഞ്ഞു. തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകും. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല.…

    Read More »
  • വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ, അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

    എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകി സേവാദൾ നേതൃത്വം. സേവാദൾ അധ്യക്ഷൻ ബിവി ശ്രീനിവാസും, മുൻ അധ്യക്ഷൻ ലാൽജി ദേശായിയും കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് നേതൃത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന. അതിനിടെ വന്ദേഭാരതം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി ജെ പിയിൽ ആലോചന ശക്തമാണ്. വിശ്വഹിന്ദ് പരിഷത്തും അതൃപ്‌തി പരസ്യമാക്കി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ…

    Read More »
  • ‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ; മുഖ്യമന്ത്രി

    തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൈതൃക നഗരമായാൽ തൃപ്പുണിത്തുറയുടെ പൈതൃകം സംരക്ഷിക്കപ്പെടും. പതിറ്റാണ്ടുകൾക്കപ്പുറവും തൃപ്പൂണിത്തുറ മതസൗഹൃദത്തെ കുറിച്ച് വിളിച്ച് പറയുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പുണിത്തുറക്ക് ഒരു രാജാകീയ പാരമ്പര്യമുണ്ട്. ചരിത്രപരമായ ഒട്ടനവധി വ്യാഖ്യാനങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾക്കപ്പുറം തൃപ്പുണിത്തുറ മതസൗഹൃദത്തേ കുറിച്ച് വിളിച്ച് പറയുന്നു. തൃപ്പൂണിത്തുറ പൈതൃക നഗരമായാൽ അതെല്ലാം സംരക്ഷിക്കപ്പെടും. എത്ര കൊട്ടാരങ്ങൾ ഉണ്ട് ഇവിടെ. അത് രാജ്യത്തിന്റെ മുന്നിൽ അടയാളമാകും. പാലിയതത്തച്ഛന്റെ ഡച്ച് പാലസ് ഇന്ന് സംരക്ഷിക്കപ്പെട്ടു.ഇന്നത് മ്യുസിയമാണ്. തൃപ്പുണിത്തറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ…

    Read More »
  • അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

    അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വകടര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എവി ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂര്‍ സര്‍ക്കിളിലേക്കാണ് സ്ഥലം മാറ്റം. കേസില്‍ അന്വേഷണം നിര്‍ണായകമായ ഘട്ടത്തില്‍ എത്തി നില്‍ക്കവേയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണെന്നാണ് പ്രാഥമിക വിവരം. അതേസമയം കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ രേഖകളും എസ്‌ഐടി വിശദമായി…

    Read More »
  • ‘വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിര്‍ത്തു’; മാപ്പ് പറയണമെന്ന് ബിജെപി

    കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പാടിയതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. പരിപാടിയില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തടയാന്‍ ശ്രമിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഭവനത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ, വന്ദേമാതരം ആലപിക്കുമ്പോള്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സംസാരിക്കുന്നതും ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തുടര്‍ന്ന് സേവാദള്‍ പ്രവര്‍ത്തകന്‍ സോണിയയുടെ അടുത്തെത്തി സംസാരിച്ചു. ഇതിനു പിന്നാലെ സോണിയയും രാഹുല്‍ ഗാന്ധിയും…

    Read More »
  • കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 12 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം, സോമാലിയ, ഒമാന്‍ തീരങ്ങള്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ആന്‍ഡ് മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും…

    Read More »
  • കോണ്‍ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി

    എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി പാടി. സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടപെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ദേശീയ ഗീതം മുഴുവനായി പാടി. വന്ദേമാതരം പൂര്‍ണമായി പാടിയത് നേതാക്കളുടെ അറിവോടെയല്ലെന്ന് നേതൃത്വത്തിന്റെ വിശദീകരണം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയഗീതം പൂര്‍ണമായി പാടുകയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചത്. ദൈവിക സ്തുതികള്‍ ഒഴിവാക്കുമെന്നും ആദ്യത്തെ രണ്ട് ചരണം മാത്രമേ പാടുകയുള്ളുവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയായിരുന്നു. ആദ്യത്തെ രണ്ട് ചരണം കഴിഞ്ഞ് ഗായകസംഘം ദേശീയ ഗീതം…

    Read More »
  • ‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’; ബോർഡിന് കത്ത് നൽകി മന്ത്രി

    തിരുവനന്തപുരം: നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത് സംബന്ധിച്ച് കത്ത് നൽകി. നിലവിലുള്ള ആശുപത്രികളിൽ ഫോറൻസിക്മെഡിസിൻ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സ്ഥാപിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്തജനങ്ങൾ നേർച്ചയായി നെയ്യ് തോണിയിൽ സമർപ്പിക്കുന്ന നെയ്യ്, അപ്പം അരവണയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ഇവയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന് മുമ്പായി ലാബ് പ്രവർത്തനസജ്ജമാക്കേണ്ടതിനാൽ,…

    Read More »
  • ‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല; ഏത് പ്രതിസന്ധിയെയും ഒറ്റക്കെട്ടായി അതിജീവിക്കും’; മുഖ്യമന്ത്രി

    ക്ഷേമപ്രവർത്തനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ആരുടെയും ഔദാര്യമല്ല, അത് അവകാശമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ത്രിവർ‌ണ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തമുഖത്തുനിന്ന് അതിജീവിച്ചാണ് നമ്മൾ കടന്നുവന്നത്. നഷ്ടങ്ങൾക്ക് പകരമാകാൻ ഒന്നിനും സാധിക്കില്ല. സർക്കാർ ആ കുടുംബങ്ങളെ ചേർത്തു നിർത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒറ്റക്കെട്ടായി ഏത് പ്രതിസന്ധിയും നമ്മൾ അതിജീവിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സമീപനങ്ങളെയാണ് സർക്കാർ തേടുന്നതെന്ന് അദേ​ഹം കൂട്ടിച്ചേർത്തു. ജാതിയും മതവും ലിംഗവിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാൻ…

    Read More »
Back to top button