News

  • അയ്യപ്പ സംഗമവും സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും ഉന്നയിക്കാൻ പ്രതിപക്ഷം; നിയമസഭ ഇന്ന് താൽക്കാലികമായി പിരിയും

    ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും, പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനം ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. ഇന്നലെ കെഎസ് യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സ്ത്രീ – പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും,ദേശീയപാത നിർമാണത്തിലെ അപാകതകളും ചോദ്യോത്തരവേളയിൽ ഉണ്ടാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് താൽക്കാലികമായി പിരിയും. ഇന്ന് ഉച്ചയ്ക്ക് പിരിയുന്ന സഭ വീണ്ടും ചേരുക ഈ മാസം 29 ന്. അതേസമയം…

    Read More »
  • ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേരള സര്‍വകലാശാല

    ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കു സര്‍വകലാശാല നിര്‍ദേശം നല്‍കി. പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ബിരുദ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കേസുകളില്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. സത്യവാങ്മൂലം ലംഘിക്കുന്നവരുടെ പ്രവേശനം പ്രിന്‍സിപ്പല്‍മാര്‍ക്ക് റദ്ദാക്കാനാകും. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോളജ് കൗണ്‍സിലിനാണ്. വിസി ഡോ. മോഹനന്‍…

    Read More »
  • സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ്…

    Read More »
  • ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് 2 പേർ മരിച്ച സംഭവം; തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

    ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞു വീണു മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ആനച്ചാൽ സ്വദേശി രാജീവ്‌, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജില്ലാ ഭരണകൂടം സീൽ ചെയ്ത വസ്തുവിൽ വിലക്ക് ലംഘിച്ച് നിർമ്മാണം നടത്തിയതിന് ഉടമയായ ഷെറിൻ അനിലക്കെതിരെ നടപടികൾ ഉണ്ടാകും. മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആയിരിക്കും നടപടി ശുപാർശ ചെയ്യുക.മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനായി മണ്ണ് എടുക്കവേയാണ് മറുവശത്ത് തിട്ട…

    Read More »
  • സോണിയ ഗാന്ധി വയനാട്ടിലെത്തും; ഒപ്പം രാഹുലും

    സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വയനാട്ടിലെത്തും. സ്വകാര്യ സന്ദര്‍ശനമായിരിക്കുമെന്നാണ് സൂചന. പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പറയുന്നു. സോണിയയ്ക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എത്തുമെന്നും സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടില്‍ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്റെയും സന്ദര്‍ശനം.

    Read More »
  • വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യോത്സവുമായി വിദ്യാഭ്യാസ വകുപ്പ്; അക്ഷരക്കൂട്ട് സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

    വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യോത്സവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. അക്ഷരക്കൂട്ട് സാഹിത്യോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സാഹിത്യരചനയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സസാഹിപ്പിക്കാനും ദിശാബോധം നല്‍കുന്നതുമാണ് പദ്ധതി. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി ഇന്ന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയാണ് അക്ഷരക്കൂട്ട് എന്ന പേരില്‍ കുട്ടികളുടെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികള്‍ രചിച്ച പുസ്തങ്ങളുടെ പ്രദര്‍ശനത്തിനു പുറമെ കുട്ടികള്‍ക്കുള്ള സാഹിത്യ ശില്‍പശാലയും നടക്കും. തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായാണ് പരിപാടി നടക്കുക. സാഹിത്യരചനയില്‍ തല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കാനും ദിശാബോധം നല്‍കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്‍.പി…

    Read More »
  • വിവാദങ്ങള്‍ക്കിടെ ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

    ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയിലെത്തിയത്. രാത്രി 10 മണിയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തി. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍ വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍…

    Read More »
  • ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

    ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു.80 വയസ്സായിരുന്നു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.ഇന്ന് പുലർച്ചെയാണ് മരണം. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ജനസംഗം കാലഘട്ടം മുതലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജ്ജീവമാകുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാറാട് കലാപകാലത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു.

    Read More »
  • വന നിയമ ഭേദഗതി : രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

    വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ജനവാസ മേഖലകളിലേക്ക് ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടുന്ന ബില്ലാണ് ഒന്ന്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും സഭയില്‍ എത്തും. അവശ്യസാധനങ്ങള്‍ക്ക് സംസ്ഥാനത്ത് വിലക്കയറ്റം എന്ന് ആരോപിച്ച് അടിയന്തര പ്രമേയമായി വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മൗനം പാലിക്കാന്‍ ആണ് പ്രതിപക്ഷ…

    Read More »
  • മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ്: ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഇന്ന്

    ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേശീയപാതയിലെ ഗതാഗത കുരുക്കും പ്രശ്‌നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോര്‍ട്ട് മോണിറ്ററിംഗ് കമ്മറ്റി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചുവെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ട് തള്ളിയ കോടതി ടോള്‍ പിരിവിനുള്ള വിലക്ക് ഇന്നു വരെ നീട്ടുകയായിരുന്നു.. റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് വിലയിരുത്തിയ കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ദേശീയപാതയിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട്തൃശൂര്‍ ജില്ലാ കളക്ടര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ദേശീയ പാത അതോറിറ്റിക്കെതിരെ…

    Read More »
Back to top button