News

  • ശബരിമല സ്വര്‍ണപ്പാളി വിവാദം; അടിയന്തര പ്രമേയം അനുവദിക്കാതെ സ്പീക്കര്‍, പ്രതിപക്ഷം ഇറങ്ങി പോയി

    ശബരിമല വിഷയം നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല. ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വർണ്ണപ്പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയത് വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതിരിപ്പിക്കാനും ചര്‍ച്ച നടത്താനും അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി. വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമാണ് സ്പീക്കർ പറഞ്ഞത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള…

    Read More »
  • ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

    ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി ശിവൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

    Read More »
  • താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം

    കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്. കുത്തേറ്റ മുഹമ്മദ് ജനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളുടെ പക്കൽ നിന്നു പൊലീസ് കത്തി കണ്ടെത്തി. അക്രമികൾ ഒരാളെന്നു സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഹമ്മദ് ജനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലും ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • ആഗോള അയ്യപ്പസംഗമത്തിൽ ഭക്തർക്ക് വീണ്ടും നിയന്ത്രണം; വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു

    ആഗോള അയ്യപ്പസംഗമത്തിന്റെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന ദേവസ്വം മന്ത്രിയുടെ വാക്ക് പാഴ്‌വാക്കാകുന്നു. വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു. 19, 20 തീയതികളിലെ വെർച്ചൽ ക്യൂ സ്ലോട്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ഇരുപതിനായിരം വീതം തീർത്ഥാടകരെ മാത്രമാണ് ഇന്നും നാളെയും അനുവദിച്ചിരിക്കുന്നത്. ഭക്തർക്ക് ഇനി ദർശനത്തിനായി 21 തീയതി മാത്രമാകും ബുക്ക് ചെയ്യാനാവുക. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് ഭക്തർക്ക് നിയന്ത്രണ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് ഇന്നലെയും ദേവസ്വം മന്ത്രി ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. സാധാരണ…

    Read More »
  • അമീബിക് ജ്വരം: ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കണം, മനുഷ്യവകാശ കമ്മീഷന് പരാതി

    സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോള്‍ സമരങ്ങളില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തം. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍ പരാതി നല്‍കി. സമരം ചെയ്യുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ് തന്റെ ഇടപെടലെന്നാണ് സല്‍മാന്‍ പറയുന്നത്. പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. സമരക്കാര്‍…

    Read More »
  • കേരള സർവകലാശാലയിൽ വി.സിയുടെ പ്രതികാര നടപടി തുടരുന്നു; രജിസ്ട്രാറുടെ പിഎയെ മാറ്റി

    കേരള സർവകലാശാലയിൽ വിസി ഡോ. മോഹനനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെ മാറ്റി. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. മുൻപ് മിനി കാപ്പൻ ആവശ്യപ്പെട്ടിട്ട് രജിസ്ട്രാറുടെ ഓഫീസ് സീൽ പി എ വിട്ടു നൽകിയിരുന്നില്ല. കെ എസ് അനിൽകുമാറിന്റെ പേഴ്സണൽ അസിസ്റ്റൻായ അൻവർ അലിയെയെയാണ് മാറ്റിയത്. പകരം ചുമതല അസിസ്റ്റൻ്റ് രജിസ്ട്രാർ ജെ എസ് സ്മിതയ്ക്ക് നൽകി. മിനി കാപ്പൻ ഒപ്പിട്ട ഫയലുകളിൽ സീൽ വയ്ക്കാൻ അൻവർ അലി വിസമ്മതിച്ചിരുന്നു. കെ എസ് അനിൽകുമാറിന്റെ നിർദ്ദേശങ്ങൾ മാത്രമായിരുന്നു പി എ…

    Read More »
  • രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

    ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്. ഇരുവര്‍ക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലിന്റെയും സോണിയയുടെയും ഒരുമിച്ചുള്ള വരവ്. സ്വകാര്യസന്ദര്‍ശനം എന്ന നിലയിലാണ് യാത്രയെന്നതിനാല്‍ ഇതുവരെ മറ്റു പരിപാടികള്‍ ക്രമീകരിച്ചിട്ടില്ല.

    Read More »
  • അയ്യപ്പ സംഗമവും സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും ഉന്നയിക്കാൻ പ്രതിപക്ഷം; നിയമസഭ ഇന്ന് താൽക്കാലികമായി പിരിയും

    ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും, പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനം ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. ഇന്നലെ കെഎസ് യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സ്ത്രീ – പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും,ദേശീയപാത നിർമാണത്തിലെ അപാകതകളും ചോദ്യോത്തരവേളയിൽ ഉണ്ടാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് താൽക്കാലികമായി പിരിയും. ഇന്ന് ഉച്ചയ്ക്ക് പിരിയുന്ന സഭ വീണ്ടും ചേരുക ഈ മാസം 29 ന്. അതേസമയം…

    Read More »
  • ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേരള സര്‍വകലാശാല

    ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കു സര്‍വകലാശാല നിര്‍ദേശം നല്‍കി. പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ബിരുദ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കേസുകളില്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. സത്യവാങ്മൂലം ലംഘിക്കുന്നവരുടെ പ്രവേശനം പ്രിന്‍സിപ്പല്‍മാര്‍ക്ക് റദ്ദാക്കാനാകും. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോളജ് കൗണ്‍സിലിനാണ്. വിസി ഡോ. മോഹനന്‍…

    Read More »
Back to top button