News
-
ഇന്ത്യ – യുഎസ് വ്യാപാര ചർച്ച: വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അമേരിക്കയിലേക്ക്
ഇന്ത്യ – യുഎസ് വ്യാപാര കരാറിന് മുന്നോടിയായുള്ള ചർച്ചകൾക്കായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അമേരിക്കയിലെത്തും. യുഎസ് വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് കഴിഞ്ഞാഴ്ച ഡൽഹിയിൽ ഇന്ത്യൻ സംഘവുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് ഇരുവിഭാഗങ്ങളും പ്രതികരിച്ചിരുന്നു. വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാകും നടക്കുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എച്ച് വൺ ബി വിസ അപേക്ഷ ഫീസ് വർധന വിഷയം ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചേക്കും. അടുത്താഴ്ച എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.…
Read More » -
സിപിഐ 25-ാം പാർട്ടി കോൺഗ്രസ്: പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും
സിപിഐ പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. സുധാകർ റെഡ്ഡി നഗറിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ഭുപീന്ദർ സാംബർ പാർട്ടി പതാക ഉയർത്തും. അനശ്വര രക്തസാക്ഷി ഭഗത് സിങ്ങിന്റെ അനന്തരവൻ പ്രൊഫ. ജഗ്മോഹൻ സിങ് ദേശീയ പതാകയും ഉയർത്തും. ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ എം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ് പി നേതാവ്…
Read More » -
മുൻ മാനേജറെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി
മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമൻസ് അയച്ചത്. ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് നിർദേശം. കേസിൽ നേരത്തെ ഇൻഫോപാർക്ക് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികൾക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. സ്വഭാവിക നടപടിയാണ്. കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിൽ കേസിലെ പ്രതി കോടതിയിൽ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. മുൻ മാനേജർ എന്ന് വിശേഷിപ്പിക്കുന്ന വിപിനെ വിളിച്ചുവരുത്തി…
Read More » -
സംസ്ഥാന സർക്കാറിന്‍റെ വികസന സദസ്സുകള്‍ക്ക് ഇന്ന് തുടക്കം ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
സംസ്ഥാന സർക്കാറിന്‍റെ വികസന സദസ് ഇന്ന് മുതൽ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഭാവിപ്രവർത്തനങ്ങൾക്കായി പൊതുജനാഭിപ്രായം തേടാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും സംസ്ഥാന സർക്കാർ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടുകയും ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുകയുമാണ് വികസന സദസ്സുകളുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിങ്ങനെ തദ്ദേശസ്ഥാപനങ്ങളിലാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക.…
Read More » -
പാലിയേക്കര ടോൾ പിരിവ്: ഹൈക്കോടതി ഇന്ന് വിധി പറയും
ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് സംബന്ധിച്ചുള്ള ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ടോൾ പിരിവിന് ഉപാധികളോടെ അനുമതി നൽകാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിബന്ധനകൾ എന്തൊക്കെയെന്ന് കോടതി ഇന്നു പുറപ്പെടുവിക്കുന്ന ഉത്തരവിൽ വ്യക്തമാക്കും. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്ന് കോടതി അറിയിച്ചിരുന്നു. ഇടക്കാല ഗതാഗത മാനേജ്മെൻറ് കമ്മിറ്റി പരിശോധന തുടരണമെന്നും കൃത്യമായ ഇടവേളകളിൽ കമ്മിറ്റി പരിശോധന നടത്തണമെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശിച്ചിരുന്നു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിൽ ഗതാഗത…
Read More » -
പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും; കൂടുതല്‍ രാജ്യങ്ങള്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരത തുടരുന്നതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. മൂന്നു രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു കൊണ്ടുള്ള സംയുക്ത പ്രസ്താവന പുറത്തിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് ഗാസക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യങ്ങള്‍ മുന്നോട്ടുവന്നത്. ഇന്ന് കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബെല്‍ജിയം, , ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, അന്‍ഡോറ, മാള്‍ട്ട, ലക്‌സംബര്‍ഗ്, സാന്‍മറീനോ തുടങ്ങി 10 പ്രമുഖ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിക്കുക. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി…
Read More » -
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രണ്ട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (21/09/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന്…
Read More » -
ആഗോള അയ്യപ്പസംഗമത്തിന് ബദല്‍; പന്തളത്ത് ശബരിമല സംരക്ഷണ സംഗമം ഇന്ന്
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തിന് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മൂന്നിന് കൈപ്പുഴ ശ്രീവത്സം മൈതാനത്ത് സമ്മേളനം ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം. രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തില്‍ സെമിനാര്‍…
Read More » -
പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തിൽ ; അവശ്യ വസ്തുക്കൾക്ക് വില കുറയും
ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ബിസ്‌കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതല്‍ കാറുകള്‍ക്ക് വരെ ‘ബംപര്‍’ വിലക്കുറവാണ് ഉണ്ടാകുക. ഒട്ടുമിക്ക കമ്പനികളും…
Read More » -
33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി’; നാളെ മുതൽ മരുന്ന് വില കുറയും
ജിഎസ്ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരമുള്ള കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം അസോസിയേഷനില്‍ അംഗങ്ങളായ മരുന്നു വ്യാപാരികള്‍ക്ക് കൈമാറിയതായി പ്രസിഡന്റ് എ എന്‍ മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന്‍ എന്നിവര്‍ പറഞ്ഞു. പുതുക്കിയ ജിഎസ്ടി ഘടന അനുസരിച്ച് 33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായും ഹെല്‍ത്ത് സപ്ലിമെന്റുകളുടെ ജിഎസ്ടി 18…
Read More »