News

  • ‘മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: കെ. സുധാകരന്‍

    മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന്‍. പ്രചരിക്കപ്പെട്ട വ്യാജ പോസ്റ്റുകൾ ചേർത്താണ് അദ്ദേഹം ഫെസ്ബുക്ക് പോസ്റ്റിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഞാൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തി, പ്രചാരണത്തിന്റെ ഉറവിടം അന്വേഷിച്ച്, ബാധകമായ സൈബർ നിയമങ്ങൾ…

    Read More »
  • മന്ത്രിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

    മന്ത്രി ഒ.ജെ. ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താൽക്കാലിക ഡോക്ടറെ സർവീസിൽനിന്ന് പുറത്താക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ കാസർകോട് ജില്ലാ ആശുപത്രിയിൽ ഡെന്റൽ സർജനായി ജോലി ചെയ്തുവരികയായിരുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രനെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വെച്ച് ഒ.ജെ. ജനീഷിനെതിരെ ഡിവൈഎഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ ഡോക്ടർ പങ്കെടുത്തിരുന്നു. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

    Read More »
  • ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ BJP; രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും

    കൗൺസിലർ സ്ഥാനം രാജിവെച്ച ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി. ആർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേരിട്ട് കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ തീരുമാനമായി. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേയർക്ക് ആർ ശ്രീലേഖ രാജിക്കത്ത് നൽകിയത്. എന്നാൽ രാജി ഔദ്യോഗികമായി നൽകേണ്ടിയിരുന്നത് നഗരസഭാ സെക്രട്ടറിക്കാണ്. കത്ത് കിട്ടിയ വിവരം മേയർ സ്ഥിരീകരിച്ചപ്പോൾ, ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഭൂരിപക്ഷത്തിന് 51 പേരുടെ പിന്തുണ വേണ്ട തിരുവനന്തപുരം കോർപ്പറേഷനിൽ, ശ്രീലേഖയുടെ രാജിയോടെ ബിജെപിയുടെ അംഗസംഖ്യ…

    Read More »
  • ശബരിമല മേൽശാന്തി നിയമനം: നറുക്കെടുപ്പിനായി പരിഗണിക്കുക അഞ്ചുപേരെ മാത്രമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

    ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിനായി പരിഗണിക്കുന്നത് നേരത്തെ തീരുമാനിച്ച അഞ്ചുപേരെ മാത്രമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. അപ്പീലുകളില്‍ ഹാജരായ ആരെയും മാനദണ്ഡങ്ങള്‍ പ്രകാരം പരിഗണിക്കാൻ സാധിച്ചിട്ടില്ല. ശബരിമല മുന്നൊരുക്കത്തിന്‍റെ ആദ്യ റിപ്പോർട്ട് സർക്കാരിന് തിങ്കളാഴ്ച ബോർഡ് നല്‍കുമെന്നും ജയകുമാർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പറഞ്ഞു. “47 അപ്പീലുകളാണ് മേൽശാന്തി നിയമനമായി ബന്ധപ്പെട്ട കിട്ടിയത്. എല്ലാവരെയും ഞങ്ങൾ കേട്ടു. പത്തുവർഷം തുടർച്ചയായി മൂന്ന് ക്ഷേത്രങ്ങളിൽ പൂജ ചെയ്തവരെയാണ് പരിഗണിച്ചത്. അങ്ങനെ അല്ലാത്തവരെ വിജിലൻസ് ഒഴിവാക്കി”- കെ ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡ്…

    Read More »
  • റാന്നിയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

    പത്തനംതിട്ട റാന്നിയിൽ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പെരുമ്പുഴ ടൗണിലെ കടകളിൽ ഉൾപ്പെടെയാണ് വെള്ളം കയറിയത്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിലും റാന്നി ടൗൺ ഉൾപ്പെടെ മുങ്ങിപോയിരുന്നു. അശാസ്ത്രീയ നിർമ്മാണങ്ങളും ഓടകളിലെ തടസ്സങ്ങളും അടിയന്തരമായി നീക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. ജില്ലയിലെ മറ്റിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.

    Read More »
  • ഓസ്‌ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ട് സ്ത്രീകളിൽനിന്ന് 21 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

    ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സഫ്ന(32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നൽകിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരിൽനിന്ന് 21 ലക്ഷംരൂപ ഷഫീഖും സഫ്‌നയും തട്ടിയെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വിഴിഞ്ഞംസ്വദേശികൾ സംഘത്തിന് പണം നൽകിയത്. തുടർന്ന്…

    Read More »
  • വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ; ഒന്നാം ഘട്ടം നടപ്പാക്കാൻ തത്വത്തിൽ ഭരണാനുമതി

    വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ. ഫിഷിംഗ് ഹാർബറിൻ്റെ ഒന്നാം ഘട്ടം നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി. 235 മീറ്റർ പുലിമുട്ടും 500 മീറ്റർ ബെർത്തും നിർമ്മിക്കും. ഇത് സംബന്ധിച്ച് നിർണായക ഉത്തരവിറങ്ങി.

    Read More »
  • ശ്രീലേഖയുടെ രാജി: രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കെന്ന് മേയർ, അനുനയിപ്പിക്കാനുളള ശ്രമവുമായി ബിജെപി

    തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. അസൗകര്യങ്ങൾ സൂചിപ്പിച്ച് ശ്രീലേഖയുടെ കത്ത് കിട്ടിയെന്ന് മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി. രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദം ഉള്ളതായി തോന്നുന്നില്ലെന്നും മേയർ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ എന്നും മേയർ കൂട്ടിച്ചേർത്തു. അതേ സമയം, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഒത്തുതീർപ്പിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തും. വ്യക്തിപരമായ കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് ആർ ശ്രീലേഖ കൗൺസിലർ…

    Read More »
  • തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചു

    തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ വൻതിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. ഇതോടെ നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജി തീരുമാനം. അതേ സമയം രാജി സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ് പ്രതികരിച്ചു. രാജി സ്വകാര്യ കാരണങ്ങൾ കൊണ്ടെന്നാണ് ശ്രീലേഖയുടെ വിശദീകരണം. വാര്‍ഡ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവെച്ച സന്ദേശമിങ്ങനെ. ‘പ്രിയപ്പെട്ടവരെ… ഞാൻ…

    Read More »
  • പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം; എംഎ ബേബിയേയും ബൃന്ദ കാരാട്ടിന്റെയും അറസ്റ്റിൽ പ്രതികരണവുമായി പിണറായി വിജയൻ

    ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന പാർട്ടി നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെയും വിദ്യാർഥി-യുവജന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായിയുടെ പ്രതികരണം. വോട്ടർപട്ടിക പരിഷ്കരണത്തിലെ വ്യാപക ക്രമക്കേടുകൾ അവസാനിപ്പിക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക മുതലായ ആവശ്യങ്ങളുന്നയിച്ചാണ് ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ രാജ്യതലസ്ഥാനത്ത് മാർച്ച് നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ പരമപ്രധാനമാണ്. വഴിവിട്ട നീക്കങ്ങളിലൂടെ…

    Read More »
Back to top button