News
-
ടി ജെ ഐസക് വയനാട് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു
എന്‍ ഡി അപ്പച്ചന്റെ രാജിക്ക് പിന്നാലെ ടി ജെ ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഐസക്കിനെ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവില്‍ കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാനാണ് ടി ജെ ഐസക്. അപ്പന്റെ രാജിക്ക് പിന്നാലെ ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു. എമിലി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് ടി ജെ ഐസക്. പതിമൂന്ന് വര്‍ഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി…
Read More » -
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ നിസ്സഹകരണ സമരത്തിലേക്ക്
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ നിസ്സഹകരണ സമരത്തിലേക്ക്. പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് KGMCTAയുടെ സമരം. ഔദ്യോഗിക ചർച്ചകളിൽ നിന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വിട്ടുനിൽക്കും. തിങ്കളാഴ്ച വിദ്യാർഥികളുടെ തിയറി ക്ലാസുകൾ ബഹിഷ്കരിക്കും. ഒക്ടോബർ മൂന്നിന് മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. ഒക്ടോബർ പത്തിന് മെഡിക്കൽ കോളേജുകളിൽ ധർണ്ണ നടത്തും. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അധ്യയനം നിർത്തിവയ്ക്കുമെന്നും ഒപി ബഹിഷ്കരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Read More » -
മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറിൽ ലോറിയിടിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കാസർകോട് ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽപൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read More » -
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാൻ ജുഡീഷ്യല്‍ കമ്മീഷൻ; ഹൈക്കോടതി തീരുമാനം ഇന്ന്
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മിഷന്റെ നിയമ സാധുതയില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരമല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുക. മുഖ്യമന്ത്രി, സ്പീക്കർ, ഉള്‍പ്പടെയുള്ളവരെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെടുത്താൻ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റിസ് വി.കെ മോഹനന്‍ അധ്യക്ഷനായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
Read More » -
ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ; യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി പകരം നിധിന്‍ അഗര്‍വാളിനെ പുതിയ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ റോഡ് സേഫ്റ്റി കമ്മീഷണര്‍. വനിത എസ്‌ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട എസ്പി വി ജി വിനോദ് കുമാറിനും മാറ്റമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ എഐജി സ്ഥാനത്ത് നിന്നും ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കാണ് മാറ്റം. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ എസ്പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനും മാറ്റമുണ്ട്. നകുല്‍ ദേശ്മുഖിനെ തൃശ്ശൂര്‍ കമ്മീഷണറായി നിയമിച്ചു.…
Read More » -
മണ്ഡലത്തില്‍ സജീവമാകുമെന്ന തീരുമാനത്തിലുറച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ഇന്ന് മുതല്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും
വിവാദങ്ങള്‍ക്കിടെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇന്ന് മുതല്‍ രാഹുല്‍ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്നും രാഹുലിനെതിരെ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും പദ്ധതിയിടുന്നതായാണ് സൂചന. ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തും. വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് രാഹുല്‍ പാലക്കാട് മണ്ഡലത്തിലെത്തിയത്. രാഹുലെത്തിയത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെയാണെന്ന് സൂചനകളുണ്ട്. മണ്ഡലത്തിലെ സ്ത്രീകള്‍ എംഎല്‍എയെ സൂക്ഷിക്കണമെന്ന് പറഞ്ഞ് ബിജെപിയും ഡിവൈഎഫ്‌ഐയും വ്യാപക…
Read More » -
കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരായ അപവാദ പ്രചരണം: കെ എം ഷാജഹാൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കെ എം ഷാജഹാൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ഷാജഹാനെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ഷാജഹാനെ പുലർച്ചെ ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. കേസന്വേഷണത്തിന്‍റെ ഭാഗമായി ഷാജഹാനെ ബുധനാഴ്ച ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ കേസെടുത്തതിനു ശേഷവും ഷാജഹാന്‍ അപവാദ വീഡിയോ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഷൈന്‍…
Read More » -
ആ ഭാഗ്യശാലി ആര്?.. തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ
കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ കോടിപതികള്‍ ആരെന്ന് ശനിയാഴ്ച അറിയാം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്. മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സിക്ക് കൈമാറിയിരുന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 14.07,100 ടിക്കറ്റുകള്‍ വിറ്റ പാലക്കാട് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. തൃശൂര്‍ ജില്ല 9,37,400 ടിക്കറ്റും തിരുവനന്തപുരം 8,75,900 ടിക്കറ്റും വിറ്റു. കഴിഞ്ഞവര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ഒരു കോടി…
Read More » -
പെരുംമഴ: തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ അനു കുമാരി അറിയിച്ചു. വൈകി പ്രഖ്യാപിച്ച അവധി വിദ്യാർത്ഥികളെ കുഴക്കിയിട്ടുണ്ട്. രാത്രി മുഴുവൻ കനത്ത മഴ ഉണ്ടായിട്ടും അവധി പ്രഖ്യാപിച്ചിരുന്നില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രാവിലെ വിദ്യാഭ്യാസ മന്ത്രി കളക്ടറുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം ആണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
Read More » -
സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ കനക്കുന്നു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. നാളെ തൃശൂർ മുതൽ കാസര്‍കോട് വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ…
Read More »