News
-
ബിഹാര്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; 70 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു
ബിഹാർ രണ്ടാം ഘട്ട തെരഞ്ഞടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കി. മഹാഗഡ്ബന്ധന്ധനിൽ സമവായം എത്തിയതോടെ സൗഹൃദ മത്സരം നടക്കാനിരുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പിൻവലിച്ചിട്ടുണ്ട്. 70 സ്ഥാനാർഥികൾ ആണ് ആകെ പത്രിക പിൻവലിച്ചതോടെ രണ്ടാം ഘട്ടത്തിൽ 122 മണ്ഡലങ്ങളിൽ 1302 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. കോൺഗ്രസ് സ്ഥാനാർഥികളായ സതീഷ് കുമാർ, ആദിത്യ കുമാർ, തൗഖിർ ആലം, വി ഐ പി പാർട്ടി സ്ഥാനാർത്ഥി ബിന്ദു ഗുലാബ് യാദവ് എന്നിവരും പത്രിക പിൻവലിച്ചു. നിരവധി ബിജെപി വിമതരും പത്രിക പിൻവലിചിട്ടുണ്ട്.…
Read More » -
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന്റെ ജന്മസ്ഥലമായ കര്‍പ്പൂരി ഗ്രാമത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. കര്‍പ്പൂരി ഠാക്കൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷം സമസ്തിപൂരിലും ബഹുസ്വരയിലുമായി റാലികളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിഹാറില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം ശക്തമാക്കാനാണ് മഹാസഖ്യത്തിന്റെ നീക്കം. തേജസ്വി യാദവിനൊപ്പം രാഹുല്‍ഗാന്ധിയും റാലിയില്‍ പങ്കെടുത്തേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മഹാസഖ്യത്തിന്റെ പ്രചാരണത്തിനായി ബീഹാറില്‍ എത്തും.…
Read More » -
രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനം തുടരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും. തുടർന്ന് റോഡ് മാർഗം രാഷ്ട്രപതി 11.55ന് കോളജിലെത്തും. സെന്റ് തെരേസാസ് കോളജിലെ ചടങ്ങിനു ശേഷം 1.20ന് രാഷ്ട്രപതി നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തും. തുടർന്ന് ഹെലികോപ്റ്ററിൽ 1.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് 1.55നുള്ള പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിപ്പോകും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ഇന്ന് ഗതാഗത…
Read More » -
സംസ്ഥാനത്ത് കനത്ത മഴ തുടരും ; 5 ജില്ലകളിൽ ഓറഞ്ച്, അഞ്ചിടത്ത് യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…
Read More » -
പിഎം ശ്രീ : കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ; ഇന്ന് അടിയന്തരയോഗം
പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ വിയോജിപ്പ് സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇടത് നയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അനന്തര നടപടികള്‍ ആലോചിക്കാന്‍ സിപിഐ ദേശീയ-സംസ്ഥാന സെക്രട്ടേറിയേറ്റുകള്‍ ഇന്ന് അടിയന്തരയോഗം വിളിച്ചു. സിപിഐഎം കേന്ദ്രനേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ. ഇടത് നയത്തില്‍ നിന്നും സിപിഐഎം വ്യതിചലിച്ചുവെന്നാണ് സിപിഐ നേതാക്കളുടെ അഭിപ്രായം. ഇടത് നയം ഉയര്‍ത്തിപിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. സിപിഐ…
Read More » -
ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കും; റോഡിലെ മര്യാദകളും സുരക്ഷയും പഠിപ്പിക്കണമെന്ന് നിർദേശം
ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക് നൽകേണ്ട പരിഗണന, പാർക്കിംഗ് മര്യാദകള്‍ എന്നിവയെ കുറിച്ച് ഡ്രൈവിങ് സ്‌കൂൾ ജീവനക്കാർ പഠിതാക്കളെ ബോധ്യപ്പെടുത്തണം. ഇത് ഡ്രൈവിംഗ് സ്‌കൂളുകൾ പഠിപ്പിക്കുന്നുണ്ടോ എന്ന് എംവിഡി പരിശോധിക്കും. ഇതിനായി അപ്രതീക്ഷിത പരിശോധകനകൾ ഉദ്യോഗസ്ഥർ നടത്തണമെന്നും ഗതാഗത കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ ലൈസൻസ് റദ്ദാക്കും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉൾപ്പടെയുള്ള…
Read More » -
ശബരിമല സ്വർണ്ണക്കവർച്ച കേസ്; മുരാരി ബാബു ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മുരാരി ബാബു റിമാന്‍ഡില്‍. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. പിന്നീട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രണ്ട് ആഴ്ചത്തേക്കാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇതേ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തില്‍ അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മുരാരി ബാബുവിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുക്കേണ്ടെന്ന് അന്വേഷണസംഘം തീരുമാനിച്ചു എന്നത് ശ്രദ്ധേയമാണ്. സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിയിലുംസ്വര്‍ണപ്പാളിയിലും…
Read More » -
രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്: ഡിവൈഎസ്പിയോട് വിശദീകരണം തേടി
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി. പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ് വിശദീകരണം തേടിയത്. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയെന്നും മനോജ് കുമാറിന്റെ സ്റ്റാറ്റസില്‍ പറയുന്നു. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്ന് കോടതിയുടെ…
Read More » -
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 5640 രൂപ
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തിയതോടെ, വില 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 3440 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്‌ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 5640 രൂപയാണ് കുറഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും…
Read More » -
ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ: ഇതിനായി 812 കോടി അനുവദിച്ചു
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര…
Read More »