News
-
ഷഹബാസിന് എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീടുവെച്ച് നൽകും
കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും. ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ഷഹബാസിന്റെ വീട്ടിലെത്തി തീരുമാനം അറിയിക്കും. മറ്റു പല സംഘടനകളും വീടുവെച്ച് നൽകാൻ മുന്നോട്ടുവന്നിരുന്നെങ്കിലും എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ തീരുമാനത്തെ ഷഹബാസിന്റെ വീട്ടുകാർ അംഗീകരിക്കുകയായിരുന്നു.ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ്…
Read More » -
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാദ്ധ്യത തന്നെയെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പ്രതി അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാദ്ധ്യത തന്നെയെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പ്രതി അഫാൻ. കടബാദ്ധ്യത കാരണം ബന്ധുക്കൾ നിരന്തരം അധിക്ഷേപിച്ചു. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയത്. താനും മരിക്കുമെന്നും അഫാൻ പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്. ദിവസം പതിനായിരം രൂപവരെ പലിശ നൽകേണ്ടി വന്നത് താങ്ങാനായില്ല. അങ്ങനെയാണ് എല്ലാവരെയും കൊലപ്പെടുത്തിയതിനുശേഷം മരിക്കാൻ തീരുമാനിച്ചത്. താൻ മരിക്കാത്തതിൽ അസ്വസ്ഥനാണെന്നും അഫാൻ ജയിൽ അധികൃതരോട് പറഞ്ഞു. അഫാനും…
Read More » -
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികൾ അറസ്റ്റില്‍
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികൾ അറസ്റ്റില്‍. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി വിനീഷ് ജസ്റ്റിനും ഭാര്യ ലിനുവുമാണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. അഞ്ചലിൽ ഏദൻസ് പാർക്ക് ഗ്ലോബൽ എന്ന സ്ഥാപനത്തിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിനീഷിനെയും ലിനുവിനെയും അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് അയക്കാമെന്ന് പറഞ്ഞ് പലരിൽ നിന്നായി 50 ലക്ഷത്തിലധികം രൂപ കമ്മീഷനായി വാങ്ങിയിരുന്നു. ഏതാനും പേരെ വിദേശത്ത് എത്തിക്കുകയും ചെയ്തു. ഇവർക്കാകട്ടെ പറഞ്ഞ ജോലിയോ ശമ്പളമോ താമസ സൗകര്യം പോലുമോ കിട്ടിയില്ല. പിന്നീട് പണം നൽകിയവരും…
Read More » -
നവീൻ ബാബുവിനെ യാത്രയയപ്പിനിടെ അപമാനിക്കാൻ ആസൂത്രണം നടത്തി, തെളിവുകൾ ദിവ്യയുടെ ഫോണിൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചക്കുള്ളിൽ സമര്‍പ്പിക്കും. നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും പ്രേരണ പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തി. ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണ്. ഇനി കേസിൽ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്. കേസിൽ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. അതേസമയം, എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി…
Read More » -
തമ്പാനൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം:21 പേർക്ക് പരുക്കേറ്റു
തിരുവനന്തപുരം: തമ്പാനൂരിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസുകളിലുണ്ടായിരുന്നവർക്ക് മുഖത്താണ് പരുക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
Read More » -
രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കരുത്തരായ വിദർഭയെ ആദ്യ ഇന്നിങ്സിൽ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരുഘട്ടത്തിൽ നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിചയസമ്പന്നതയും യുവത്വവും കലർന്ന ടീമിന്‍റെ മികവാർന്ന പ്രകടനത്തിന്‍റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം.ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ സൽമാൻ നിസാർ, ജലജ്…
Read More » -
ഡാര്‍ക്ക് വെബ് വഴി വില്‍പ്പന,കേരളത്തില്‍ രാസലഹരി കച്ചവടത്തിന് 1377 ബ്ലാക്ക് സ്‌പോട്ടുകള്‍
സംസ്ഥാനത്തെ 472 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി മരുന്നുകള്‍ വിതരണം നടക്കുന്ന 1377 ‘ബ്ലാക്ക് സ്‌പോട്ടുകള്‍’ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ 235 കേന്ദ്രങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ്. പരമ്പരാഗത ലഹരിവസ്തുവിനു പകരം രാസലഹരിയുടെ ഉപഭോഗം വര്‍ദ്ധിച്ചതായി ‘ദ ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രാസയുടെ ഉപയോഗം ഭയാനകമായ വിധത്തില്‍ വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ല്‍ 14.969 കിലോഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തിരുന്നു. 2024 ല്‍ 24.71 കിലോയും 2025 ജനുവരി 30 വരെ 1.70 കിലോയും പോലീസ പിടികൂടി. പിടികൂടിയ കഞ്ചാവിന്റെ അളവില്‍ ഗണ്യമായ മാറ്റം…
Read More » -
ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി
തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. മന്ത്രിസഭാ തീരുമാനത്തിനെതിരെ നൽകിയ ഹർജിയിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ അനുവദിച്ചു. ഇതോടെ അന്തിമ തീരുമാനമാകുന്നത് വരെ നിയമനവുമായി മുന്നോട്ട് പോകാനാവില്ല. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വ, ചിത്തരേശൻ നടേശൻ എന്നിവർക്ക് ഇൻസ്‌പെക്‌ടർ തസ്‌തികയിൽ നിയമനം നൽകാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഒളിമ്പിക്‌സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികൾക്ക് ആംഡ് പൊലീസ് ഇൻസ്ർപെക്‌ടർമാരായി നിയമനം നൽകാനായിരുന്നു സർക്കാർ നീക്കം. അന്താരാഷ്‌ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ…
Read More » -
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ജയിലിലേക്ക്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നത്. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാന് ഇല്ല. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ…
Read More » -
എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ഇപി ജയരാജൻ തന്നെ വിമര്‍ശിക്കുന്നതിലൂടെ ജീവിച്ചിരിക്കുന്നതിൽ സന്തോഷമുണ്ട്. തന്‍റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിദ്ധാര്‍ത്ഥൻ എന്ന വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്നും നേതൃത്വം നൽകിയത് എസ്എഫ്ഐക്കാരാണെന്നും ആന്‍റി റാഗിങ് സ്ക്വാഡ് 97 പേരുടെ മൊഴിയെടുത്തിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.…
Read More »