News
-
ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് നടപടി. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ അറസ്റ്റിലായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം കൊണ്ടുപോകുന്നത്. ഇതിനുശേഷമാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോകുന്നതും സ്വര്‍ണം കൈക്കലാക്കുന്നതും. ദ്വാരപാലക സ്വര്‍ണമോഷണ കേസില്‍ റിമാന്‍ഡിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി എസ്‌ഐടി റാന്നി കോടതിയില്‍ ഹാജരാക്കി. ഇതിനുപിന്നാലെയാണ് കട്ടിളപ്പാളി സ്വര്‍ണക്കവര്‍ച്ചയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ്…
Read More » -
പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; തീരുമാനം സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവര്‍ഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഈ മാസം പത്തിനാണ് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നല്‍കാനുള്ള സിപിഎം തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് കുടി കാലാവധി…
Read More » -
അർജന്റീന ടീം മാർച്ചിൽ കേരളത്തിൽ എത്തും; അറിയിപ്പ് ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ
അർജന്റീന ഫുട്‌ബോൾ ടീം മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പു നൽകിക്കൊണ്ട് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. നേരത്തെ നവംബറിലാണ് കളി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിന്റെ അസൗകര്യമാണ് ഇതിന് തടസ്സമായതെന്നും മന്ത്രി പറഞ്ഞു. കൊച്ചി കലൂരിലെ സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം ഉണ്ടെങ്കിലും ഫിഫയുടെ അംഗീകാരം ലഭിക്കാനുണ്ട്. കളിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും അർജന്റീന ടീമുമായി തുടരുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ, ഫിഫാ നിലവാരത്തിൽ ഒരു സ്റ്റേഡിയം…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി. എസ് പി ശശിധരനാണ് എൻ വാസുവിന്‍റെ മൊഴിയെടുത്തത്. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമാണ് എൻ വാസു. വാസുവിൻ്റെ പിഎ സുധീഷ് കുമാറിന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് വാസുവിനെ എസ് ഐടി ചോദ്യം ചെയ്തിരിക്കുന്നത്. എസ്ഐടിയുടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേ സമയം, ശബരിമല സ്വർണ്ണക്കർവച്ചാ കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരുമായി ഗൂഢാലോചന…
Read More » -
കട്ടിളപ്പാളി സ്വർണക്കവർച്ച: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ശബരിമലയിലെ കട്ടിള പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. ഈ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷ നൽകും. കേസിലെ പ്രതികളായ ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരെ ഉടൻതന്നെ ചോദ്യം ചെയ്യും. ഇവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
Read More » -
ഇത് പുതുചരിത്രം ; ആദ്യമായി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ
ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്മാരായി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ലോക കിരീടം സ്വന്തമാക്കുന്നത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയുടെ പെണ്‍കുട്ടികള്‍ സ്വപ്ന കിരീടം സ്വന്തമാക്കുകയായിരുന്നു. സെമിയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. മഴ കാരണം വൈകി ഫൈനൽ മത്സരം ആരംഭിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് എടുത്തത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 45.3 ഓവറില്‍ 246 റണ്‍സില്‍ ഒതുങ്ങി. 87 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷഫാലി വര്‍മയാണ്…
Read More » -
ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് മദ്യപാനി തള്ളിയിട്ട് ഗുരുതര പരുക്കേറ്റ ശ്രീക്കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. അതേസമയം, പെൺകുട്ടി ഐ സി യുവിൽ തുടരുകയാണ്. ആന്തരിക രക്തസ്രാവം ഉള്ളതായാണ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് പെൺകുട്ടി. അതേസമയം, പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു. തമ്പാനൂര്‍ റെയില്‍വേ പൊലീസ് ആണ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആരോഗ്യ നില തൃപ്തികരമെന്ന് ആര്‍ പി എഫ് ഉദ്യേഗസ്ഥര്‍ ഇന്ന് പുലർച്ചെ അറിയിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ ഇല്ല. അതേസമയം, നിരീക്ഷണത്തിലായിരിക്കും. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന…
Read More » -
രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്. കൊല്ലം ഫാത്തിമ മാതാ കോളജിന്റെ ഇന്നു നടക്കുന്ന വജ്രജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും. കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായും ഉപരാഷ്ട്രപതി സംവദിക്കും. രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളേയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ. ചൊവ്വാഴ്ച ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ…
Read More » -
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ച തിരിഞ്ഞ് മൂന്നരക്ക് തൃശൂരിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആകും പ്രഖ്യാപനം നടത്തുക. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. ജനപ്രീതിയും കലാമൂല്യവും ഒത്തു ചേർന്ന ഒരു പിടി സിനിമകൾ ഇക്കുറി മത്സരത്തിൽ ഇടം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, ഫെമിനിച്ചി ഫാത്തിമ, എആർഎം, കിഷ്കിന്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങൾ സജീവ പരിഗണനയിൽ വന്നെന്നാണ് വിവരം. മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി,…
Read More » -
കേരളപ്പിറവി ദിനാഘോഷത്തിൽ രാജ്ഭവനിൽ വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം
രാജ്ഭവനിൽ വീണ്ടും ഭാരതാംബ. കേരളപ്പിറവി ദിനാഘോഷത്തിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു. രാജ്ഭവനിൽ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജി ദിനാചരണത്തിലും ചിത്രം ഒഴിവാക്കിയിരുന്നു. അടുത്തിടെ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും മുൻപിൽ വിളക്കു കൊളുത്തിയുമാണു തുടങ്ങാറുള്ളത്. സർക്കാർ പരിപാടികളിൽനിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആദ്യം പറ്റില്ലെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. പിന്നീട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ഒഴിവാക്കുമെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു. നേരത്തെ…
Read More »