News

  • ‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

    മലപ്പുറത്തിനെതിരെ സിപിഐഎം നേതാവ് പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ. മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുരേഷ് രാജിന്റേതാണ് ലേഖനം. ഒരു പ്രദേശത്തിന്റെ മതനിരപേക്ഷത അളക്കേണ്ടത് ഒരു മതവിഭാഗത്തിന്റെ എണ്ണത്തിലൂടെയല്ലെന്ന് ലേഖനത്തിൽ പറയുന്നു. മതനിരപേക്ഷത എന്നത് മതത്തെ എതിർക്കുന്നതല്ലെന്നും ലേഖനത്തിൽ പരാമർശം. മലപ്പുറത്തിന്റെ സാമൂഹിക ചരിത്രത്തെ ഒരു മതത്തിന്റെ ചരിത്രമായി മാത്രം കാണുന്നത് ചരിത്രപരമായി അപൂർണമാണ്. മലപ്പുറത്തിന്റെ മതനിരപേക്ഷത വലിയ രാഷ്ട്രീയ മുദ്രവാക്യങ്ങളിൽ മാത്രം കാണേണ്ടതല്ലെന്ന് ലേഖനത്തിൽ പറയുന്നു. മലപ്പുറത്തിന്റെ യഥാർഥ പ്രത്യേകത…

    Read More »
  • സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി; അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല

    സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാഡ് തലത്തിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല. അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി മറുനീക്കങ്ങള്‍ നടത്തിയേക്കില്ല. അടൂർ പ്രകാശിൻ്റെ പരാതിയിൽ വിവരങ്ങൾ തേടിയാൽ മാത്രം മുഖ്യമന്ത്രി മറുപടി നൽകും. അതേസമയം, കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ അടൂർ പ്രകാശിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് വിഡി പക്ഷം ആരോപിക്കുന്നത്. അച്ചടക്ക നടപടി ആവശ്യപ്പെടുമ്പോൾ മല്ലികാർജുൻ ഖർഗെയെ അടൂർ പ്രകാശ് സന്ദർശിച്ചതിൻ്റെ ഫോട്ടോ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ…

    Read More »
  • കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കും ;ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി കെ മുരളീധരൻ

    സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.ഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. കെ.എം.എസ്.സി.എൽ വഴി വാങ്ങിയ മരുന്നുകൾ പൂർണമായും ജില്ലാ സ്റ്റോറുകളിൽ നിന്നും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകൾ കൂടി പൂർണതോതിൽ എത്താനുള്ളത് ഉടൻ…

    Read More »
  • യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനം ഓടിച്ച കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്

    മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്. സംഭവ ദിവസം ലൈസൻസ് കയ്യിൽ ഇല്ലെന്നാണ് അശ്വന്ത് പൊലീസിനെ അറിയിച്ചത്. പിന്നീട് സമർപ്പിച്ച ലൈസൻസ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞത് മനസ്സിലാകുന്നത്. 2025 ഫെബ്രുവരിയിലാണ് ലൈസൻസ് കാലാവധി കഴിഞ്ഞത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസ് എടുക്കും. 5 വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. ‌‌അപകടം…

    Read More »
  • സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

    സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് ഇന്ന് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്. തൃശൂരില്‍ അഞ്ചിടങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്. എറണാകുളം ജില്ലയിലെ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വ്യാജ…

    Read More »
  • സുഗതൻ ജയിൽ മോചിതനായി; സ്വീകരിക്കാൻ സുരേഷ് ഗോപിയും, മാലയിട്ട് പ്രവർത്തകർ, ഒപ്പം ഭാര്യയും മകനും

    കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സു​ഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ എത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു. ഒരു പൊലീസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണിതെന്നും ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും സു​ഗതൻ വ്യക്തമാക്കി.…

    Read More »
  • ഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ, ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി

    വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും കെ എം ഷാജഹാന്റെ ഹർജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി. ആകാശത്തോളം ഉയർന്ന വിവാദങ്ങളാണ് ഇടത് കാലത്തെ വാടക ഹെലികോപ്റ്ററിലുണ്ടായത്. ആദ്യം പവൻ ഹൻസുമായി കരാർ, പിന്നീട് ചിപ് സൺ കമ്പനി. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80…

    Read More »
  • ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണം; ഹര്‍ജി സുപ്രീംകോടതി തള്ളി

    സ്‌കൂളുകളിലെ പ്രഭാത അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും ചൊല്ലാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. ആറാം ക്ലാസ് മുതല്‍ കുട്ടികളെ ഭരണഘടനാ ആമുഖം പഠിപ്പിക്കുന്നുണ്ടെന്നും, നിലവില്‍ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി യൂണിവേഴ്സിറ്റി രാജധാനി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ധീരജ് കുമാറാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. സ്‌കൂളുകളില്‍ ഭരണഘടനാ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും സെന്‍ട്രല്‍ ബോര്‍ഡ്…

    Read More »
  • എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്‌ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ; മന്ത്രി കെ മുരളീധരൻ

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. കേരളത്തിൽ എവിടെയാണോ അനുയോജ്യമായ സ്ഥലം അവിടെ എയിംസ് കൊണ്ടുവരാൻ അദ്ദേഹം മുൻകൈ എടുക്കട്ടെ. എന്നെ വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നമ്മുടെ താത്പര്യങ്ങൾക്ക് ഒരു പ്രസക്തിയും ഇല്ല. അനുയോജ്യമായ സ്ഥലങ്ങൾ അദ്ദേഹത്തിൻറെ മണ്ഡലത്തിൽ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ. സ്ഥലം കാണിച്ചു തന്നാൽ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിക്കാം. അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിൻറെ സേവനം കൊണ്ടാണല്ലോ അദ്ദേഹത്തിൻറെ പാർട്ടി മത്സരിച്ച തൃശൂരിൽ എല്ലാ സീറ്റിലും മൂന്നാമത് പോയത്. സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി താൻ…

    Read More »
  • കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്ര ഇടപെടല്‍ തേടി സംസ്ഥാനം, കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും

    കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേന്ദ്ര ഊർജ മന്ത്രിയുമായി വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവർ ചർച്ച നടത്തും. ചര്‍ച്ചയ്ക്കായി സമയം തേടിയിട്ടുണ്ടെന്നെന്ന് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എൻ.ടി.പി.സി ചെയർമാനുമായി നടത്തിയ ചർച്ച പൂർത്തിയായിയെന്നും എൻ.ടി.പി.സിയുടെ പൂളിൽ നിന്ന് വൈദ്യതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കും എന്ന് എൻ.ടി.പി.സി ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി…

    Read More »
Back to top button