News
-
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More » -
CPI പ്രതിനിധി ; കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും
മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകു. സിപിഐയുടെ പ്രതിനിധി ആയാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. പുനലൂരിൽ നിന്നുള്ള നേതാവായ കെ. രാജു സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു. തുടർന്നാണ് കെ രാജുവിനെ പരിഗണിച്ചത്. നേരത്തെ വിളപ്പിൽ രാധാകൃഷ്ണനെയാണ് സിപിഐ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു വിളപ്പിൽ രാധാകൃഷ്ണനെ മാറ്റിയത്. നിലവിൽ കെ ജയകുമാർ പ്രസിഡന്റായാൽ സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണൻ ദേവസ്വം ബോർഡ്…
Read More » -
എക്സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ
കോഴിക്കോട് താമരശ്ശേരിയിൽ മാരക ലഹരി മരുന്നായ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയപ്പോഴാണ് യുവാവ് മെത്താംഫെറ്റമിൻ വിഴുങ്ങിയത്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ലഹരി മരുന്ന് വിഴുങ്ങിയത്. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളുടെ പക്കൽ നിന്നു 0.544 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. 0.20 ഗ്രാമാണ് യുവാവ് വിഴുങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം. രഹസ്യ വിവരത്തെ തുടർന്നു എക്സൈസ് സംഘം വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മെത്താഫെറ്റമിൻ വിഴുങ്ങിയത്. താമരശ്ശേരി താലൂക്ക്…
Read More » -
പാലക്കാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലക്കാട് നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍…
Read More » -
ബിഹാർ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, പ്രതീക്ഷയോടെ മുന്നണികൾ
അവസാന ഘട്ട തെരഞ്ഞെടുപ്പിന് തയാറായി ബിഹാർ. പരസ്യപ്രചാരണം ഇന്നവസാനിക്കും. റാലികളിൽ പ്രമുഖ നേതാക്കളെ ഇറക്കുകയാണ് എൻഡിഎയും ഇന്ത്യ സഖ്യവും. എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദിയുടെ ആത്മവിശ്വാസം. ചൊവ്വാഴ്ച വിധിയെഴുതുന്നത് 122 മണ്ഡലങ്ങളിലാണ്. ബിഹാറിൽ അവസാന ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. വൈകുന്നേരം 5 മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തിരശീല വീഴും. എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും. ഇന്നലെ പ്രചാരണം അവസാനിപ്പിച്ച മോദി, ഇനി എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്താമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യ സഖ്യം…
Read More » -
‘എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രിയ്ക്ക്’; ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് മരിച്ച വേണുവിന്റെ ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ച വേണുവിന്റെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്ത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്. തനിക്ക് എന്തെങ്കിലും സംഭിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോ എന്നും ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും പുറത്തുവന്ന ഓഡിയോയില്‍ വേണു ചോദിക്കുന്നു. വേണു സുഹൃത്തിനയച്ച മറ്റൊരു ഓഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. വേണു മരിച്ചതില്‍ വിമര്‍ശനവുമായി നേരത്തെ തിരു. മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ രംഗത്ത്…
Read More » -
യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി
യൂട്യൂബ് ചാനലില്‍ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം. സ്ത്രീ വിരുദ്ധ വീഡിയോ യൂട്യൂബ് ചാനലില്‍ തുടര്‍ന്നും അപ്ലോഡ് ചെയ്യുന്നത് കോടതി വിലക്കി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സ്ത്രീവിരുദ്ധ വീഡിയോ പങ്കുവെച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ച് യുവതി പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ ഉത്തരവിലാണ് കര്‍ശന നിര്‍ദേശം. ഷാജന്‍ സ്‌കറിയക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസും…
Read More » -
കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയില്‍
കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയില്‍. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസിലിക്കയിലായിരുന്നു ചടങ്ങുകള്‍. കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് തിരുസ്വരൂപം അനാവരണം ചെയ്തു. ജൂലൈ 18 വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുന്നാളായി സഭ ഇനി മുതല്‍ ആചരിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ ഉയര്‍ത്തപ്പെട്ടത്. മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ചതിനു…
Read More » -
കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
പാലക്കാട് അട്ടപ്പാടിയില്‍ പാതി പണികഴിഞ്ഞ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടി കരുവാരഊരിലാണ് സംഭവം. സഹോദരങ്ങളായ ഏഴുവയസുകാരന്‍ ആദി, നാലുവയസുകാരനായ അജ്‌നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസുകാരി അഭിനയയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് ആണ് അട്ടപ്പാടിയെ നടുക്കിയ അപകടം ഉണ്ടായത്. 2016 വീടുപണി നിര്‍ത്തിവെച്ചത് ആയിരുന്നു. ആള്‍താമസം ഇല്ലാത്ത വീട്ടില്‍ കുട്ടികള്‍ കളിക്കാന്‍ എത്തിയതിനിടെയാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ ആറു വയസ്സുകാരി അഭിനയക്ക് ഗുരുതരമായി പരുക്കേറ്റു. മുക്കാലില്‍ നിന്നും 4 മീറ്റര്‍ വനത്തിനകത്ത് ആണ് ഊര്. കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പലരെയും…
Read More » -
‘റെയില്‍വെയെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു’; വന്ദേഭാരതിലെ ഗണഗീതത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി
എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുകയാണ്. ഇത്തരം നടപടികൾ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ…
Read More »