News

  • ദേശീയപാതയില്‍ മലപ്പുറത്ത് ടോള്‍ പിരിവ് 30 മുതല്‍; 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവര്‍ക്ക് ഇളവ്

    പുതിയ ദേശീയപാത 66ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയില്‍ ടോള്‍ പിരിവ് തുടങ്ങും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്‍പ്ലാസയുള്ളത്. വിശദവിവരങ്ങള്‍ അടുത്തദിവസം തന്നെ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. കൂരിയാട്ട് തകര്‍ന്ന ഭാഗം തൂണുകളുപയോഗിച്ച് പുനര്‍നിര്‍മിക്കുന്ന പണി ഫെബ്രുവരി പകുതിയോടെ തീര്‍ക്കും. ടോള്‍ പ്‌ളാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് ടോള്‍നിരക്കില്‍ ഇളവുനല്‍കുമെന്നും ദേശീയപാതാ അധികൃതര്‍ അറിയിച്ചു. എത്രതവണ വേണമെങ്കിലും യാത്രചെയ്യാവുന്ന പാസിന് ഒരുമാസത്തേക്ക് മിക്കവാറും 340 രൂപയാവും നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ തുകയും 30-നുള്ളില്‍ തീരുമാനിക്കും. ഇത്തരം…

    Read More »
  • തച്ചംപാറയില്‍ ഭീതി പരത്തിയ പുലി കെണിയില്‍; ഇന്ന് പുലര്‍ച്ചെ കൂട്ടില്‍ കുടുങ്ങി

    പാലക്കാട് മണ്ണാര്‍ക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. ചെന്തുണ്ട് ഭാഗത്താണ് പുലി കൂട്ടിലായത്. കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് ഇന്ന് പുലര്‍ച്ചയോടെ പുലി കുടുങ്ങിയത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് കൂട്ടിലായത്. പുലിയുടെ ആരോഗ്യം പരിശോധിച്ച ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നു വിടാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലായി കൂട്ടിലാകുന്ന പുലികളുടെ എണ്ണം…

    Read More »
  • ഭാഗ്യശാലിയെ കാത്ത് കേരളം: പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

    കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ക്രിസ്തുമസ് പുതുവത്സര ലോട്ടറികളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ സംസ്ഥാനത്ത് ഉണ്ടായത്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളില്‍ ഇതിനോടകം 54,08,880 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇരുപതു കോടി രൂപയാണ് ക്രിസ്തുമസ് പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം.നറുക്കടുപ്പില്‍ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കുന്നു. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും. നാലാം സമ്മാനമായി മൂന്ന്…

    Read More »
  • തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

    തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുക. തൊണ്ടിമുതൽ കേസിൽ ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ. കേസിൽ രണ്ട് വർഷത്തിന് മുകളിൽ ശിക്ഷ വിധിച്ചതിനാൽ‌ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായിരുന്നു. കുറ്റപത്രം നൽകി 19 വർഷങ്ങള്‍ക്ക് ശേഷമാണ് എൽഡിഎഫ് നേതാവ് പ്രതിയായ കേസിൽ വിധി വരുന്നത്. അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻ്റണി രാജുവിനെയും കോടതി…

    Read More »
  • വിഴിഞ്ഞം വികസനക്കുതിപ്പിൽ; രണ്ടാംഘട്ട വികസനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.…

    Read More »
  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് കുട്ടിയുടെ അച്ഛൻ

    നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണത്തിലെ ദുരൂഹത നീങ്ങി. മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അച്ഛൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചുവെന്നാണ് കുട്ടിയുടെ അച്ഛൻ ഷിജിന്‍റെ മൊഴി. നെയ്യാറ്റിൻകര ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. കുട്ടിയുടെ അച്ഛൻ ഷിജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെ ഒരു വയസ്സുകാരൻ മരിച്ചത്. മരണത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് കുട്ടിയുടെ അച്ഛന്‍റെ…

    Read More »
  • വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം നാളെ

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. 2045-ല്‍ പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ 17 വര്‍ഷം മുന്‍പേ, അതായത് 2028-ല്‍ തന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വിഴിഞ്ഞത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനകള്‍ തുടരുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റായി നല്‍കണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായി, അത് പലിശ സഹിതം…

    Read More »
  • പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

    കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം.തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു.വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ തകർത്തു. പെൺകുട്ടി ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പ്രതിയെ പിടികൂടുന്നതും. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിൻ്റെ ചില്ലും ഇയാൾ തകർത്തുകളഞ്ഞു. തമിഴ്നാട്ടിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പടെ പ്രതിയാണ് പരമശിവം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

    Read More »
  • പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

    പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂടിന് സമീപം വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച കളക്ടറുടെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കളക്ടർ പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല

    Read More »
  • ‘കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നു’; പുസ്തകത്തിനെതിരെ എംടിയുടെ മക്കള്‍

    സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യ പ്രമീള നായരെ കുറിച്ച് എഴുതിയ പുസ്തകത്തിനെതിരെ മക്കള്‍ രംഗത്ത്. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും പ്രസ്താവനയില്‍ ആരോപിച്ചു. എംടിയെയും ആദ്യഭാര്യ പ്രമീള നായരെയും കുറിച്ച്, എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പേരില്‍ എച്ച്മക്കുട്ടി, ദീദി ദാമോദരന്‍ എന്നിവര്‍ എഴുതിയ പുസ്തകത്തിനെതിരെയാണ് മക്കള്‍ രംഗത്തെത്തിയത്. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിതാരയും അശ്വതിയും പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രമീള നായരും എംടി വാസുദേവന്‍ നായരും മരിച്ചതിനു…

    Read More »
Back to top button