News
-
ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജി വെച്ച് ഭാഗ്യലക്ഷ്മി
നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ് നിലവിൽ വിധി പറഞ്ഞത്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
Read More » -
അടൂർ പ്രകാശിനെ തള്ളി കെപിസിസി; കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ. അടൂർ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെപിസിസിയുടെ പ്രതികരണം. കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസൻ പറഞ്ഞു. കോൺഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ…
Read More » -
അടൂർ പ്രകാശിന്റെ പ്രതികരണം അങ്ങേയറ്റം സ്ത്രീവിരുദ്ധം; സർക്കാർ എന്നും അതിജീവിതക്കൊപ്പം’: മന്ത്രി വീണാ ജോർജ്
അതിജീവിതക്കെതിരായ കേസിലെ കോടതി വിധിയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വിവാദ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വീണ ജോർജ്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണ് അടൂർ പ്രകാശ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അടൂർ പ്രകാശിന്‍റെ വാക്കുകളിലൂടെ കോൺഗ്രസിന്റെയും സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നത്. അതിജീവിതക്കൊപ്പം തുടർന്നും ഉണ്ടാകുമെന്നും വീണാ ജോർജ് വ്യക്തമാക്കി. ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് അതിജീവിത എടുത്തത്. അതാണ് പോരാട്ടത്തെ നയിച്ചത്. സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വോട്ട് ചെയ്ത ശേഷം അടൂരിൽ മാധ്യമങ്ങളോട്…
Read More » -
അതിജീവിതയ്ക്ക് അപ്പീൽ പോകാനുള്ള അവകാശമുണ്ട്; നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി കെ മുരളീധരൻ
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് ശിക്ഷ ലഭിച്ചുവെന്നും കേസിനെ രാഷ്ട്രീയപരമായി കൂട്ടിക്കുഴക്കരുത് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തോന്നൽ ഉണ്ടെങ്കിൽ അപ്പീൽ പോകാം. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുറ്റവിമുക്തനായ കേസിലെ എട്ടാം പ്രതി ദിലീപിന് പിന്തുണയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു. കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ…
Read More » -
‘ദിലീപിന് നീതി ലഭിച്ചു’; അതിജീവിതയ്ക്കൊപ്പം നിന്ന സർക്കാരിന് വിമർശനവുമായി അടൂർ പ്രകാശ്
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ കുറ്റവിമുക്തനായ കേസിലെ എട്ടാം പ്രതി ദിലീപിന് പിന്തുണയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വോട്ട് ചെയ്ത ശേഷം അടൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിൽക്കാതെ പ്രതിയായ നടന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ ആദ്യം മുതൽ നിലകൊള്ളുന്നതിന്റെ തെളിവാണ് അടൂർ പ്രകാശിന്റെ പ്രതികരണം. അതേസമയം അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ട സർക്കാരിനെതിരെ രൂക്ഷ വിമർശനം…
Read More » -
വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും
തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. എല്ലാ തെരഞ്ഞെടുപ്പിലും വളരെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തുന്ന സുരേഷ് ഗോപി വോട്ട് ചെയ്ത ശേഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിക്ക് പോകും. തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലാണ് സുരേഷ് ഗോപിക്ക് വോട്ട്. വോട്ടര്‍മാരുടെ ക്യൂവില്‍ മൂന്നാമതാണ് സുരേഷ് ഗോപി. ക്യൂവില്‍ രണ്ടുപേര്‍ മുന്നില്‍ ഉണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ വീട്ടിലെ പ്രഥമസ്ഥാനീയയയാണ് അവര്‍. അമ്മായി അമ്മയാണ്’ സുരേഷ് ഗോപി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ഉളളതുകൊണ്ടാണോ ഇത്തവണ നേരത്തെയെത്തിയതെന്ന ചോദ്യത്തിന്…
Read More » -
സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു; എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വച്ചു
കൊച്ചി പാമ്പാക്കുട പഞ്ചായത്ത് 10ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി എസ് ബാബു (59) ആണ് മരിച്ചത്. പുലര്‍ച്ചെ 3 നായിരുന്നു സംഭവം. വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴ് ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നേതാക്കന്മാരെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോകള്‍ ആയിരിക്കും ഇന്ന് ജില്ലകളില്‍ അധികവും നടക്കുക.പരമാവധി വോട്ടര്‍മാരെ കാണാനുള്ള ഓട്ടത്തിലാകും സ്ഥാനാര്‍ഥികള്‍. പ്രാദേശികമായി ഓരോ കവലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൊട്ടിക്കലാശം നടക്കുക. കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും പൊലീസ് സുരക്ഷ ഉറപ്പാക്കും. താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയ പാതയില്‍ കൊട്ടി കലാശമുണ്ടാകില്ല. താമരശ്ശേരി സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റെതാണ് തീരുമാനം.താമരശ്ശേരി പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാത…
Read More » -
ജനവിധി ഇന്ന്; തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്
സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 471 ഗ്രാമപഞ്ചായത്തുകളും 75 ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് ജില്ലാ പഞ്ചായത്തുകളും 39 മുന്‍സിപ്പാലിറ്റികളും മൂന്ന് കോര്‍പ്പറേഷനുകളുമാണ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്നത്. തിരുവനന്തപുരത്ത് 73 ഗ്രാമപഞ്ചായത്തുകള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, നാല് മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് കോര്‍പ്പറേഷനിലെ വിഴിഞ്ഞം…
Read More » -
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്
പൊലീസുകാർക്കെതിരെ ആരോപണവുമായി നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്നും ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനയുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഭാര്യ മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ പരാമർശം. കോടതിക്ക് മുന്നിൽ ശബ്ദം ഇടറിയാണ് ദിലീപ് സംസാരിച്ചത്. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ…
Read More »