News

  • ത്രിരാഷ്ട്ര സന്ദര്‍ശനം ; എത്യോപ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

    ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. നരേന്ദ്ര മോദി ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഒമാന്‍ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ എത്യോപ്യയിലെത്തിയ പ്രധാനമന്ത്രിയുമായി എത്യോപ്യന്‍ പ്രധാനമന്ത്രി ഡോക്ടര്‍ അബി അഹമ്മദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ- എത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന്…

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ള: എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

    ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഇഡിയ്ക്ക് രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന വാദം സര്‍ക്കാര്‍ മുന്നോട്ട് വെക്കും. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഇഡി ആവശ്യത്തെ എതിര്‍ക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. എന്നാല്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രേഖകള്‍ വേണമെന്ന നിലപാടിലാണ് ഇഡി. ഇക്കാര്യത്തില്‍ കോടതി തീരുമാനം നിര്‍ണ്ണായകമാണ്. സ്വര്‍ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ…

    Read More »
  • കണിയാമ്പറ്റയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; വിദ്യാലയങ്ങള്‍ക്ക് അവധി

    വയനാട്ടിലെ കണിയാമ്പറ്റയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. തെര്‍മല്‍ ഡ്രോണുകളും കാമറ ട്രാപ്പുകളും റെഡിയാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ചുവീതം വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കടുവയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താനാണ് ശ്രമം നടത്തുന്നത്. കൂടു സ്ഥാപിക്കാനും മയക്കുവെടി വെക്കാനുള്ള ഉത്തരവും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. മറ്റു മാര്‍ഗമില്ലെങ്കില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. അഞ്ചു വയസ്സു പ്രായമുള്ള ആണ് കടുവയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടുള്ളത്. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലില്‍…

    Read More »
  • പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ‘വിബി ജി റാം ജി’ ബില്‍ ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും

    കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ ബില്ല് ഇന്ന് ലോക്സഭയില്‍ ചര്‍ച്ചക്ക് വരും. കഴിഞ്ഞ ദിവസം ബില്ല് അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനൊപ്പം, വേതനത്തിന്റെ 40% ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടി വെക്കുന്നതാണ് ബില്‍ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അതേസമയം, തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്നും 125 ആയി വര്‍ധിപ്പിച്ചു എന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ന്യായീകരണം.…

    Read More »
  • പാലിയേക്കര ടോൾ പിരിവ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

    പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഗതാഗതയോഗ്യമല്ലാതെ ടോൾ പിരിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ ഷാജി കോടങ്കണ്ടത്തിന്‍റെ പ്രധാന വാദം. ഒക്ടോബര്‍ 17നാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ജസ്റ്റിസുമാരായ വിക്രംനാഥ് സന്ദീപ്…

    Read More »
  • രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസ് : രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

    രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്‍റെ സുഹൃത്തായ ജോബി ജോസഫെന്നാണ് കേസ്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. എന്നാൽ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹർജിയിൽ ജോബി ജോസഫ് പറയുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതിന്‍റെ രേഖകൾ നേരത്തെ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ഒന്നാം…

    Read More »
  • വോട്ടെടുപ്പ് മാറ്റിവച്ച 3 വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും

    സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക. ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർത്ഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും. ഇക്കൂട്ടത്തിൽ കേരളക്കര കാത്തിരിക്കുന്നത് തിരുവനന്തപുരം കോർപറേഷനിലെ വിധിക്കായാണ്.…

    Read More »
  • 58ലക്ഷം പേരെ ഒഴിവാക്കി; ബംഗാളിലെ അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

    പശ്ചിമ ബംഗാള്‍ അടക്കം അഞ്ച് ഇടങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളില്‍ 58.19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വ്യാജവോട്ടുകള്‍ 1.38 ലക്ഷം എന്നും കണ്ടെത്തി. പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തുവന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമാസത്തിലേറെ നീണ്ടുനിന്ന എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ക്ക് പിന്നാലെയാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റുകളില്‍ ലഭ്യമാണ്. രാജസ്ഥാനിലെ പട്ടികയില്‍ നിന്ന് 42 പേരെ ഒഴിവാക്കി. കൂടുതല്‍പേരെ പട്ടികയില്‍ നിന്ന് നീക്കം…

    Read More »
  • ബിഹാര്‍ നിയസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം

    ബിഹാര്‍ നിയസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായി സോണിയാഗാന്ധിയുടെ ജന്‍പഥ് വസതിയില്‍ ഇന്നലെ രാവിലെ പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് പുതിയ അഭ്യൂഹം പരന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിയോജിപ്പുകളെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട, പ്രശാന്ത് കിഷോര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസും പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും ഈ അഭ്യൂഹങ്ങളെ പരസ്യമായി…

    Read More »
  • ശബരിമല സ്വർണ്ണക്കൊള്ള; കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവർത്തിച്ച് ഹൈക്കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവർത്തിച്ച് ഹൈക്കോടതി. ചെമ്പ് പൊതിഞ്ഞതാണെന്ന് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ ചോദ്യം. യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എൻ വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഹർജി വിധി പറയാൻ മാറ്റി. മുരാരി ബാബുവിന്റെ ജാമ്യ ഹർജിയും വിധി പറയാൻ മാറ്റി. അതേസമയം, ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി. 14…

    Read More »
Back to top button