News

  • ഡിഐജി വിനോദ് കുമാറിനെതിരായ നടപ‌ടി ; വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും

    അഴിമതി കേസിൽപ്പെട്ട ജയിൽ ഡിഐജി വിനോദിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും. കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങൾ സഹിതമാണ് റിപ്പോർട്ട്. വിനോദിനെ സംരക്ഷിക്കാൻ വകുപ്പ് കൂട്ട് നിന്നതായും തെളിവുകളുണ്ട്. ഡിഐജിയുടെ ചട്ടംലംഘിച്ചുള്ള ജയിൽ സന്ദർശനങ്ങൾ ജയിൽ മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരങ്ങൾ. വിനോദിനെതിരായ പരാതികൾ ജയിൽ വകുപ്പ് മുൻപും മുക്കിയിട്ടുണ്ട്. മധ്യമേഖല മുൻ ഡിഐജിയാണ് ജയിൽ മേധാവിക്ക് കത്തുകൾ നൽകിയത്.

    Read More »
  • മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; ഇ ഡി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

    മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. സിംഗിൾ ബെഞ്ച് അധികാരപരിധി മറികടന്നെന്ന് അപ്പീലിൽ ഇ.ഡി വ്യക്തമാക്കുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. കിഫ്ബിയുടെ ഹർജിയിലായിരുന്നു നോട്ടീസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇ.ഡിക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ,…

    Read More »
  • കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗം ഇന്ന്

    കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗം ഇന്ന്. കോർ കമ്മറ്റി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് കെ.പി.സി.സി ഓഫീസിൽ നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉള്ള യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാവും. തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചർച്ച ചെയ്യും. ജനുവരിയോടു കൂടി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് പൂർണ സജ്ജമാകാനാണ് തീരുമാനം. പാരഡി ഗാന വിവാദത്തിൽ പ്രതികളായവർക്ക് മുഴുവൻ സംരക്ഷണവും നൽകുന്ന കാര്യവും യോഗത്തിൽ ഉയരും. കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി അധ്യക്ഷൻ മാരുടെയും പുനഃസംഘടനയിലും കോർ കമ്മിറ്റി തീരുമാനമെടുക്കും. ഈ തീരുമാനം…

    Read More »
  • മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ എല്ലാവരും സുരക്ഷിതർ

    മൈസൂരിന് സമീപം നഞ്ചൻഗോഡിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് പൂർണമായും കത്തിനശിച്ചത്. ബസിലുണ്ടായിരുന്ന നാല്പതിലേറെ യാത്രകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചത്. ബസിന് മുൻഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോൺ,പാസ്പോർട്ട് തുടങ്ങിയ രേഖകൾ അപകടത്തിൽ കത്തിനശിച്ചു. യാത്രക്കാരെ മറ്റ് ബസുകളിലായി കയറ്റി വിട്ടു.

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു

    ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ദേവസ്വം പ്രസിഡന്റായിരിക്കേ വാതില്‍പ്പാളി കൊണ്ടുപോകാന്‍ അനുമതി നല്‍കിയതിലൂടെ സ്വര്‍ണാപഹരണത്തിന് അനുമതി നല്‍കിയെന്നാണ് കേസ്. വാതില്‍പ്പാളി സ്വര്‍ണം പൊതിഞ്ഞതാണെന്നതിന് രേഖയില്ല എന്നതടക്കമുള്ള വാദമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു വഴി ഫയല്‍ചെയ്ത ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് യുബി ഗ്രൂപ്പ് ജീവനക്കാരന്‍ നല്‍കിയതായി പറയുന്ന കത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാതില്‍പ്പാളിയും സ്വര്‍ണം പൊതിഞ്ഞതായി പറയുന്നത്.…

    Read More »
  • ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

    ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ ഇന്ന് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്ന പോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. മറ്റു കുറ്റകൃത്യങ്ങളിൽ ഇഡി അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി…

    Read More »
  • സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

    ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് പ്രതാപചന്ദ്രന്‍. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി നടപടിക്ക് നിർദേശം നൽകുകയായിരുന്നു. 2024 ജൂൺ 20നു നടന്ന മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോൾക്കാണ് പൊലീസിന്റെ അടിയേറ്റത്. പൊതുസ്ഥലത്തെ പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തിരക്കിയാണ്…

    Read More »
  • കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി മുഖ്യാതിഥി

    കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. മുപ്പതാം എഡിഷനിൽ അസാധാരണമായ വിലക്കും പ്രതിഷേധവും ഒടുവിൽ കീഴടങ്ങലും കണ്ട മേളയാണ് കൊടിയിറങ്ങുന്നത്. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് മുപ്പതാം കൊല്ലം നേരിടേണ്ടി വന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. ബാറ്റിൽഷിപ്പ് പോട്ടംകിൻ അടക്കം 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മേള പ്രതിസന്ധിയിലായത്. പിന്നാലെയുയർന്നത് കടുത്ത പ്രതിഷേധമായിരുന്നു. വ്യാപക വിമർശനത്തിന് പിന്നാലെ കേന്ദ്രം ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് സെൻസർ ഇളവ് നൽകി. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും…

    Read More »
  • ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

    കേന്ദ്രസർക്കാർ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് ലോക്സഭ അം​ഗീകാരം നൽകിയത്. സഭയിൽ ബിൽ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു. മഹാത്മാ​ഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്. സർക്കാർ മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് പേര് ഒഴിവാക്കിയതിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎൻആർഇജിഎ) വ്യവസ്ഥകളിൽ വെള്ളം ചേർക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ…

    Read More »
  • കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

    കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇഡി അഡ്ജുഡിക്കേറ്റിങ്ങ് അതോറിറ്റിയുടെ നടപടിയാണ് സ്റ്റേ ചെയ്തത്. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലാണ് കിഫ്ബിയുടെ ചെയര്‍മാനായത്. ഔദ്യോഗിക തലത്തിലുള്ള നിലപാടാണ് ഇതില്‍ സ്വീകരിച്ചതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മസാല ബോണ്ടു വഴി സമാഹരിച്ച ഏതാണ്ട് 2000 കോടി രൂപയില്‍ 450 കോടിയോളം രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചുവെന്നാണ്…

    Read More »
Back to top button