News
-
ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവ് ; സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍
സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍. സംസ്ഥാനതല ഉദ്ഘാടനംഇന്ന് രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്‍പ്പന സ്വീകരിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍. പ്രമുഖ ബ്രാന്‍ഡുകളുടെ 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഇളവുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചുമുതല്‍ 50 ശതമാനംവരെ വിലക്കുറവുമുണ്ടാകും. സപ്ലൈകോയില്‍…
Read More » -
സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ അറിയിക്കാം
സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും. കരട് പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍…
Read More » -
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: റാം നാരായണന്‍ ബഗേലിന്റെ കുടുംബവും റവന്യൂ മന്ത്രിയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ റാം നാരായണന്‍ ബഗേലിന്റെ കുടുംബവുമായി ഇന്ന് റവന്യൂ മന്ത്രി ചര്‍ച്ച നടത്തും. കുടുംബവും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായായിരിക്കും ചര്‍ച്ച. മന്ത്രി നേരിട്ട് ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേല്‍ ഇന്നലെ മോര്‍ച്ചറിക്ക് മുന്നില്‍ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. അടിയന്തര നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല. റാം നാരായണ്‍ ബഗേലിന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നു. പാലക്കാട് ആര്‍ ഡി ഓ കുടുംബവുമായി നടത്തിയ ചര്‍ച്ചയിലെ ഈ ഉറപ്പിന്റെ കൂടി…
Read More » -
മുസ്ലീം ലീഗ് ഓഫീസിനു നേരെ ആക്രമണം ; പെരിന്തൽമണ്ണയിൽ ഇന്ന് ഹർത്താൽ
മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലാണ് മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. പെരിന്തൽമണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സി.പി.എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇന്ന് വൈകിട്ട് പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന്…
Read More » -
ബിഎംസി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും ; തീരുമാനമെടുത്തത് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ബ്രിഹാൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം. മഹാ വികാസ് അഘാഡി സഖ്യം തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. ശിവസേന ഉദ്ദവ് താക്കറെ, എൻസിപി അജിത് പവാർ വിഭാഗങ്ങളുമായി സഖ്യമുണ്ടാകില്ലെന്ന് മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കി. മുംബൈയിൽ നടന്ന അഴിമതിയും ഭരണ പരാജയങ്ങളും വ്യക്തമാക്കുന്ന പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ വികസനം നാടിനാവശ്യമായ രീതിയിൽ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്താണ് നടന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുംബൈ നിവാസികളെ നേരിട്ട് ബാധിക്കുന്ന പ്രാദേശിക വിഷയങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധ…
Read More » -
വയനാട്ടിലെ കടുവ ആക്രമണം: ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരും
വയനാട്ടിലെ കടുവ ആക്രമണത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രതിഷേധം പ്രകോപനത്തിലേക്ക് മാറരുതെന്നും മന്ത്രി അഭ്യർഥിച്ചു. മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിന്ന് മാത്രമേ ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് ജോലി നൽകുന്ന കാര്യം ഉൾപ്പെടെ പരിഗണനയിലുണ്ട്. വിഷയത്തിൽ ഡി എഫ് ഓയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നരഭോജിയായ കടുവയെ പിടികൂടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂട് വെച്ച് പിടിക്കാൻ സാധിച്ചില്ലെങ്കിൽ മയക്ക് വെടിവയ്ക്കും. കളക്ടർ സ്ഥലത്തെത്തതിന്റെ കാരണം തെരഞ്ഞെടുപ്പ്…
Read More » -
എസ്ഐആറിൽ വോട്ടർ പട്ടികയിൽ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
സംസ്ഥാനത്ത് നടപ്പാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആകെ 25 ലക്ഷം വോട്ടർമാരുടെ പേരാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിട്ടുള്ളത്. സിപിഐ മുൻ എംഎൽഎ രാജാജി മാത്യു തോമസിൻ്റെയും ഭാര്യയുടെയും പേരടക്കം ജീവിച്ചിരിക്കുന്ന, താമസം മാറിപ്പോകാത്തവരുടെ പേരുകൾ വരെ നീക്കിയതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് തിരിച്ച് ചേർക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എപ്പോൾ മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം, ചെയ്യേണ്ടത് എന്തൊക്കെ എന്നൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കേണ്ട വിധം : ഏതെങ്കിലും വോട്ടർക്ക് നിശ്ചിത…
Read More » -
കനത്ത മൂടൽമഞ്ഞ് ; ഡൽഹിയിൽ ജനജീവിതം താറുമാറായി; 100ലേറെ വിമാനങ്ങൾ റദ്ദാക്കി
ശൈത്യതരംഗം പോലെ കൊടുംതണുപ്പ് ആഞ്ഞുവീശിയതോടെ മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം. മഞ്ഞും പുകയും ചേർന്ന അന്തരീക്ഷത്തെ തകർത്ത് സൂര്യകിരണങ്ങളും ഭൂമിയിലേക്ക് എത്തുന്നില്ല. പകൽ സമയം മൂടിക്കെട്ടിയ അന്തരീക്ഷമാണ്. താപനില ശരാശരി 16.9 ഡിഗ്രിയായി കുറഞ്ഞു. ഡൽഹി വിമാനത്താവളത്തിലെ വിമാന സർവീസുകളെ ഈ പ്രതിസന്ധി ബാധിച്ചു. ശനിയാഴ്ച ദില്ലിയിലേക്കുള്ള 66 വിമാനങ്ങളെയും ഡൽഹിയിൽ നിന്നുള്ള 63 വിമാനങ്ങളെയും മൂടൽമഞ്ഞ് ബാധിച്ചു. മൂടൽമഞ്ഞിൻ്റെ സ്വാധീനം മൂലം കാഴ്‌ചാപരിധി കുറഞ്ഞതാണ് പ്രതിസന്ധിയായത്. ഇന്നലെ രാവിലെ 8.30 ന് സഫ്ദർജംഗിൽ കാഴ്‌ചാപരിധി 200 മീറ്ററും പാലത്തിൽ 350 മീറ്ററും ആയിരുന്നു. ഉച്ചയ്ക്ക്…
Read More » -
ശബരിമല സ്വർണക്കൊള്ള കേസ് ; ഗോവർദ്ധനേയും പങ്കജ് ഭണ്ഡാരിയേയും കസ്റ്റഡിയിൽ വാങ്ങും
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ചെന്നൈ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയേയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനേയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). നാളെ ഇരുവരേയും കസ്റ്റഡിയിൽ കിട്ടാനായി എസ്ഐടി അപേക്ഷ നൽകും. ലോഹ പാളികളിൽ ഉള്ളത് ശബരിമല സ്വർണമാണെന്ന് അറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ടു നിന്നത് എന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. 474 ഗ്രാം സ്വർണം കൈയിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നൽകിയാൽ മതിയെന്നും…
Read More » -
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്. രണ്ട് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ അതിഥി തൊഴിലാളിയെ മര്‍ദിക്കാന്‍ സ്ത്രീകളുമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ ചുമതലയേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതേസമയം ആക്രമണത്തില്‍ 15 പേര്‍ പങ്കാളികളെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ നാടുവിട്ടെന്നും സൂചന. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നിലവില്‍ കേസ് അന്വേഷിക്കുന്നത് വാളയാര്‍ പൊലീസാണെങ്കിലും ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് പൂര്‍ണ തോതില്‍ അന്വേഷണം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക…
Read More »