News
-
സുകുമാര കുറുപ്പ് ബ്രൂണെയിൽ; അടിയന്തര പരിശോധനയ്ക്ക് നീക്കം; ക്രൈംബ്രാഞ്ച് ഇന്റർപോളിന് ഉടൻ കത്ത് നൽകും
വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സംശയം. സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയില്‍ ജീവിച്ചിരുക്കുന്നതായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികന്‍ ബ്രൂണൈയില്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാലര പതിറ്റാണ്ട് കാലമായി കുറുപ്പ് പലയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സൈബര്‍ വിദഗ്ധന്‍ ഇത് ഹാക്ക് ചെയ്തിരുന്നെന്ന് അവകാശപ്പെടുന്നുണ്ട്.…
Read More » -
നേപ്പാളില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയം; മരണം 359 ആയി
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത നാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരണം 359 ആയി. 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരെ കണ്ടെത്താന്‍ വിശദവിവരങ്ങള്‍ അടിയന്തരമായി കൈമാറാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നേപ്പാളില്‍ മിന്നല്‍ പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ അതീവ ഗുരുതരമാണ്. റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണ്ണമായി തകര്‍ന്നതോടെ ദുരന്തമേഖല ഒറ്റപ്പെട്ടു. ഇത് രക്ഷാപ്രവര്‍ത്തനത്തേയും ബാധിക്കുന്നുണ്ട്. മാനസസരോവര്‍ തീര്‍ത്ഥാടകരും ത്രിശൂലി ജലവൈദ്യുത പദ്ധതിയിലെ 73 തൊഴിലാളികളും ഉള്‍പ്പെടെ 288 പേരെ കുറിച്ച് യാതൊരു…
Read More » -
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവൻ ഒടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവനൊടുക്കിയത്. ഫിറ്റ്നസിനായി ഏജൻ്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് RTO യെ ബന്ധപ്പെട്ടത്തിൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തൻ്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.ഇന്ന് രാവിലെയാണ് ഷൗക്കത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം…
Read More » -
നേപ്പാൾ ദുരന്തം, മുഖ്യമന്ത്രി വിജയ്‌യുടെ അടിയന്തര നിർദേശം; തമിഴ്നാട്ടിലെ നാല് മന്ത്രിമാർ ഡൽഹിയ്ക്ക് പുറപ്പെട്ടു
നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന യോഗം ചേർന്നു. നേപ്പാൾ അധികൃതരുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും അതിജീവിച്ചവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനും സഹായിക്കുന്നതിനായി ന്യൂഡൽഹിയിലെ ടിഎൻ ഹൗസിലെ റസിഡന്റ് കമ്മീഷണർ ആശിഷ് കുമാറിനെയും ഒരു സംഘത്തെയും കാഠ്മണ്ഡുവിലേക്ക് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരുമായി ഏകോപിപ്പിച്ച് രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും, രക്ഷപ്പെടുത്തിയവരുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിനും, ആവശ്യമായ വൈദ്യസഹായം ഉടനടി നൽകുന്നതിനും, നാല് മന്ത്രിമാരോട് ഡൽഹിയിലേക്ക് പോകാൻ മുഖ്യമന്ത്രി…
Read More » -
നേപ്പാളിൽ വൻ രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാർ
നേപ്പാൾ മിന്നൽ പ്രളയത്തിൽ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ അതീവ ജാഗ്രത നിർദേശം.തീരങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലും ജാഗ്രതാ നിർദേശമുണ്ട്. ബിഹാറിലേക്ക് 9 ടീം NDRF സംഘത്തെ അയച്ചു. ഇതിൽ 2 ടീമുകളെ പശ്ചിമ ചമ്പാരനിലേക്കും മുസാഫർപൂരിലേക്കും അടിയന്തരമായി അയച്ചു. ഉത്തർപ്രദേശിലേക്ക് ആകെ 11 ടീമുകളെ വിന്യസിച്ചു. ഇതിൽ ഒന്നിലധികം ടീമിനെ കുഷിനഗറിലേക്ക് അയച്ചു. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ബിഹാറിലെ ഗണ്ഡക് നദീതിരത്ത് നിന്ന് രാത്രി ആളുകളെ ഒഴിപ്പിച്ചു. മിന്നൽ പ്രളയം…
Read More » -
നേപ്പാൾ പ്രളയം ; മരണസംഖ്യ 170 ആയി, 800 ൽ അധികംപേരെ കാണാനില്ല, അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 170 ആയി. അപകടത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തിൽ ഇതുവരെ 800 ൽ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇതിൽ 466 പേർ വിനോദ സഞ്ചാരികളെന്ന് നേപ്പാൾ സർക്കാർ . നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ…
Read More » -
നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 95 ആയി; 384 വിനോദ സഞ്ചാരികളെ കാണാതായി
നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 95 ആയി. 384 വിനോദ സഞ്ചാരികളെ കാണാതായി. ഇതില്‍ 133 പേര്‍ ഇന്ത്യക്കാരാണ്. 36 അംഗ മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു. തങ്ങള്‍ സുരക്ഷിതരാണെന്ന് സംഘത്തില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ പ്രദീപ് കുമാര്‍ പറഞ്ഞു. എറണാകുളത്തെ ട്രാവല്‍ ഹബ്ബ് 24 എന്ന ഏജന്‍സി വഴി വിനോദയാത്രയ്ക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തെ മിന്നല്‍പ്രളയത്തില്‍, പ്രദേശത്തെ മാര്‍ക്കറ്റും പാലവും അടക്കം ഒലിച്ചുപോയി. മഞ്ഞുമലയും കൂറ്റന്‍ പാറകളും ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്നാണ് നേപ്പാള്‍ ദുരന്തനിവാരണ…
Read More » -
‘സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം ശക്തമാകട്ടെ’; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിന്റെയും സന്ദേശം കൂടുതൽ ശക്തമാക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആശംസ.
Read More » -
മഴ മുന്നറിയിപ്പ്; വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം
കേരളത്തിൽ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ…
Read More » -
സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. പേരുമാറ്റവുമായി ബന്ധപ്പെട്ട നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള അന്തിമ നടപടിക്രമങ്ങൾ പൂർത്തിയായി. ഇതുസംബന്ധിച്ച വിജ്ഞാപനം തിരുവോണത്തിന്റെ തലേന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് കൈമാറിയതിന് പിന്നാലെയാണ് ഭരണഘടനാപരമായ നടപടികൾ പുരോഗമിച്ചത്. പേരുമാറ്റത്തിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ഇതുസംബന്ധിച്ച നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തതോടെയാണ്…
Read More »