News
-
വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ സംഭവം ; ‘ബിനോയ് വിശ്വം അല്ല ഞാൻ’; സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി
എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സി പി ഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തിലെ മാധ്യമ പ്രവർത്തകരുടോ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ‘ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി…
Read More » -
കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം ; രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ
രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈ സ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ…
Read More » -
രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതൽ
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. അന്തരിച്ച പ്രമുഖര്‍ക്കും മുന്‍ നിയമസഭാംഗങ്ങള്‍ക്കുമുള്ള…
Read More » -
എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും; കടകംപള്ളിയെ ചോദ്യം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമായിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്? ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ട്. അന്വേഷണത്തിൽ…
Read More » -
‘വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം’; ബിജെപി സംസ്ഥാന നേതൃത്വത്തിനും അനുമോദനം
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഇക്കുറി വിജയം കണ്ടതെന്ന് നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തില്‍ കുറിച്ചു പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത് മേയര്‍ വി വി രാജേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കോര്‍പ്പറേഷനില്‍ ഇടതുമുന്നണിയും യുഡിഎഫും കാലങ്ങളായി നടത്തിയിരുന്ന ഫിക്‌സ്ഡ് മാച്ച് അവസാനിപ്പിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷനിലേക്ക് വിജയിച്ച…
Read More » -
‘പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; ‘ പരിഹാസവുമായി മുഖ്യമന്ത്രി
ശബരിമല സ്വര്‍ണപ്പാളി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവുമായി മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടോ ഓഫീസോ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്ഷേപം ഉന്നയിക്കുന്നത് സ്വഭാവമാക്കിയവരോട് മറുപടി പറയുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. എസ്‌ഐടി നല്ല നിലയില്‍ ചുമതല നിര്‍വഹിക്കുന്നുവെന്നാണ് ഇതുവരെ വന്നിട്ടുള്ള കാര്യം. ഇതുവരെ ഒരുപരാതിയും ഉയര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങള്‍ വരുമ്പോള്‍ അതിന് കൃത്യമായ മറപടി പറയാന്‍ പറ്റാതെ വരുമ്പോള്‍ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയുകയാണ്. ‘അടൂർ പ്രകാശിന്റെ പേര് ഉയർന്നുവന്നത് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്.…
Read More » -
കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വരുന്നു, വിപണി വിലയേക്കാള്‍ ഒരു രൂപ കുറവ്
കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാന്‍ കമ്പനികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഒരു കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ രണ്ടു രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം കെഎസ്ആര്‍ടിസിയുടെ…
Read More » -
കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; മൂന്നു നില കെട്ടിടവും പ്ലാന്റും കത്തിനശിച്ചു
കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാന്റും മൂന്നു നില കെട്ടിടവും കത്തി നശിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഫാക്ടറിയിലെ പിക്ക് അപ്പ് വാനും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രാത്രി ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ തൊഴിലാളികള്‍ ഫാക്ടറിയോടു ചേര്‍ന്നു തന്നെയാണ് താമസിച്ചിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന മാലിന്യക്കൂമ്പാരം തീപിടിത്തം വര്‍ധിക്കാന്‍…
Read More » -
‘വെൽക്കം 2026’ ; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം
പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു. ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2026 നെ ലോകം വരവേറ്റത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും നടന്നു. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. മറ്റു പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചും പുതുവർഷത്തെ വരവേറ്റു. ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. വെളി മൈതാനത്തെ 55 അടി ഉയരമുള്ള പപ്പാഞ്ഞി സിനിമാതാരം ഷൈൻ നിഗമാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി…
Read More » -
പുതുവര്‍ഷാഘോഷം: സംസ്ഥാനത്ത് പൊലീസിന്റെ കര്‍ശനം നിയന്ത്രണമുണ്ടാകും, പ്രധാന നഗരങ്ങളിൽ എക്സൈസിൻ്റെ പരിശോധന
പുതുവര്‍ഷം പ്രമാണിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ പൊലീസ് നിയന്ത്രണമുണ്ടാകും. ന്യൂ ഇയറുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പൊലീസിന്റെ നടപടി. തിരുവനന്തപുരം കൊച്ചി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ആഘോഷ പരിപാടികൾ നടക്കുന്ന വേദികളിലും, സ്ഥലങ്ങളിലും ബീച്ചുകളിലുമായി ആയിരത്തിലധികം പൊലീസുകാരെയാണ് അധികമായി നിയോഗിക്കുക. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയുന്നതിനായി ഡിജെ പാർട്ടികളിലും ഹോട്ടലുകളിലും പൊലീസിന്റെയും എക്സൈസിന്റെയും കർശന പരിശോധന ഉണ്ടാകും. രാത്രി 12:30 ഓടുകൂടി തന്നെ പുതുവത്സരാഘോഷം പരിപാടികൾ അവസാനിപ്പിക്കും. തീരദേശ മേഖലയിൽ കോസ്റ്റൽ പൊലീസ്, കോസ്റ്റൽ ഗാർഡ് എന്നിവരുടെ പെട്രോളിങ്ങും ഉണ്ടാകും.…
Read More »