News
-
ഇനി മണിക്കൂറുകൾ മാത്രം; ജനവിധി കാത്ത് രാഷ്ട്രീയ കേരളം
കണക്കുകൂട്ടലുകളും ഉദ്വേഗവും നിറഞ്ഞ 25 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളം ആര് ഭരിക്കുമെന്നു നാളെ അറിയാം. നാളെ രാവിലെ 8 മണി മുതൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക.ജനവിധി അറിയാൻ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണലിനായി 15000 ഉദ്യോഗസ്ഥർ സജ്ജം. 85നു മുകളിൽ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നു യുഡിഎഫ് ഉറപ്പിക്കുന്നു. തുടർ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ചുരുങ്ങിയത് 2 സീറ്റെങ്കിലും നേടുമെന്ന പ്രതീക്ഷയാണ് എൻഡിഎ ക്യാംപിന്.തരംഗമെങ്കിൽ 100 സീറ്റ് വരെ…
Read More » -
‘പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല’; UDF ആരോപണം തള്ളി ജില്ലാ കളക്ടർ
പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും മറ്റ് നടപടികളുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയ്ക്കുവേണ്ടിയാണെന്നും കളക്ടര്‍ പറഞ്ഞു. ചട്ട ലംഘനമുണ്ടായിട്ടില്ല. സ്‌ട്രോങ് റും തുറന്നിട്ടില്ല. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണ്. ക്രമക്കേട് നടന്നിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞയായിരിക്കുമെന്നും…
Read More » -
ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു
ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരുക്കേറ്റു. ഇന്‍സ്‌പെക്ടര്‍ സുഖ്‌റാം വട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പര്‍മാനന്ദ് കൊമ്ര ചികിത്സയിലുള്ളത്. മാവോയിസ്റ്റുകള്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കുഴിബോബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടയില്‍ പൊട്ടിതെറിക്കുകയായിരുന്നു. കാങ്കര്‍-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.
Read More » -
വോട്ടെണ്ണൽ: പാലക്കാട് ജില്ലയിൽ പടക്ക നിർമ്മാണത്തിനും വിൽപ്പനയ്ക്കും നിരോധനം
വോട്ടെണ്ണൽ നടക്കാനിരിക്കെ പാലക്കാട് ജില്ലയിൽ പടക്കനിർമാണ – വിൽപ്പനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടേതാണ് ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെയും ഫലപ്രഖ്യാപനത്തിന്റെയും ഭാഗമായി ജില്ലയിൽ ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്നതിനും ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപന എന്നിവ നിയന്ത്രിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് ബി എൻ എസ് എസ് സെക്ഷൻ 163 പ്രകാരമാണ് ജില്ലയിലെ…
Read More » -
ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ
വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ജില്ലയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിതെന്ന് കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണലിന് ശേഷം വിജയാഘോഷങ്ങള്‍ നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ ആഘോഷങ്ങള്‍ അതിരു കടന്നാലോ സംഘര്‍ഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികള്‍ സ്വീകരിക്കും. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തില്‍ പടക്കം വില്‍പ്പനക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം, രാത്രി 7 മണിക്ക് മുമ്പായി…
Read More » -
മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിന് പി.എ.സി അധ്യക്ഷനായി പുനർനിയമനം; കേരളത്തിലേക്കില്ലെന്ന സൂചന
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദ ചര്‍ച്ച പൊടിപൊടിക്കുന്നതിനിടയില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമുണര്‍ത്തി കെസി വേണുഗോപാലിന് പാര്‍ലമെന്‍ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി പുനര്‍ നിയമനം. വിഡി സതീശനെയും രമേശ് ചെന്നിത്തലയേയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലിക്കിടയില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി കെസി വേണുഗോപാല്‍ എത്തിയേക്കുമെന്നുള്ള സൂചനകള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നടപടി. ഇതുവഴി കെസി മുഖ്യമന്ത്രി പദത്തിനായുള്ള ബലാബലത്തില്‍ നിന്നു പുറത്തായെന്നു കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്കു നിയോഗിക്കപ്പെടുന്ന പക്ഷം പിഎസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലെത്താനാവുമെന്ന് കെസി വേണുഗോപാലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പിഎസി അധ്യക്ഷ…
Read More » -
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് പിവി അന്‍വര്‍
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. പിണറായി വിരുദ്ധത തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും അദ്ദേഹം ഒറ്റുകാരനായി അറിയപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കണ്ണൂരില്‍ കുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച മുന്‍ സിപിഎം നേതാക്കള്‍ പറഞ്ഞത്. അമ്പലപ്പുഴയില്‍ ജി സുധാകരനും മലമ്പുഴയില്‍ സുരേഷുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു വന്നു മത്സരിച്ചവരാണെന്നും…
Read More » -
പട നയിച്ചവൻ നാടു നയിക്കും; വിലക്കുകൾ ലംഘിച്ച് തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്
തൊടുപുഴയിൽ വി ഡി സതീഷന് വേണ്ടി വിലക്കുകൾ ലംഘിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. വി ഡി സതീശന്റെ പൂർണകായ ചിത്രത്തോടൊപ്പം “നിലപാടിന്റെ രാജകുമാരന് അഭിവാദ്യം” എന്നും ഫ്ലക്സിൽ എഴുതിയിരുന്നു. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. “പട നയിച്ചവൻ നാട് നയിക്കും”, “പട നയിച്ചവൻ നാട് നയിക്കട്ടെ” തുടങ്ങിയ വാചകങ്ങളും ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും നഗരത്തിൽ…
Read More » -
സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ; ജൂലൈ വരെയുള്ള രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചു
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനയും കാരണം എയർ ഇന്ത്യ തങ്ങളുടെ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. വരുന്ന ജൂലൈ മാസം വരെ സർവീസുകളിൽ നിയന്ത്രണമുണ്ടാകുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്‌ബെൽ വിത്സൺ അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് ഓടുന്നതെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ വിത്സൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും പ്രവർത്തനച്ചെലവ്…
Read More » -
‘വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട’; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്. മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യംചെയ്താണ് തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാന്‍ഡ്ബുക്കില്‍ ഇത്തരമൊരു നിര്‍ബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടെണ്ണല്‍ മേശകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകും. ഇത് ഭരണകക്ഷിയായ ബിജെപിക്ക്…
Read More »