News
-
ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസ്
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ഇന്‍ഫ്ലുവന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ ഹര്‍ഷിദിനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ബിഎൻഎസ്, ഐടി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ട് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദീപ്തി കല്യാണിയേയും സുഹൃത്തിനേയും അധിക്ഷേപിച്ചുകൊണ്ട് ഹെലന്‍ ഓഫ് സ്പാര്‍ട്ട സോഷ്യല്‍…
Read More » -
‘കല്യാണത്തിൽ പങ്കെടുത്തിട്ടും ഞങ്ങളുടെ പരിപാടിക്കെത്തിയില്ല’;മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ് നിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തി. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയതായാണ് സംഘാടകര്‍ പറയുന്നത്. അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ…
Read More » -
ഷൗക്കത്ത് യുഡിഎഫിന്റെ മോഡിഫിക്കേഷൻ വാഗ്ദാനത്തിന്റെ ഇര; തൊഴിലാളികളുടെ വയറ്റത്ത് അടിക്കുന്ന നയമെന്ന് പിണറായി വിജയൻ
മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്. ഏജന്റുമാർ മുഖേനയല്ലാതെ നേരിട്ട് ആർ.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നൽകാൻ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റ്. മുൻപ് ഇതേ അവസ്ഥയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന്, നിസ്സാരമായ ബോഡി വർക്കിന്റെയും മോഡിഫിക്കേഷന്റെയും പേരുപറഞ്ഞ് പത്തു മാസത്തോളമാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്.…
Read More » -
റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും
പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും എന്ന് റിപ്പോര്‍ട്ട്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ മന്ത്രിയെ നേരിട്ട് ബോധിപ്പിക്കാനാണ് തീരുമാനം. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും യുഡിഎഫ് എംപിമാര്‍ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിക്കാനാണ് നീക്കം. ആവശ്യങ്ങള്‍ നടപ്പിലായില്ല എങ്കില്‍ ഡല്‍ഹി റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധം ഉടനെ ആരംഭിക്കാനുമാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം. പാലക്കാട് ഡിവിഷന്‍ വിഭജിച്ചതിലെ ആശങ്ക അറിയിക്കുന്നതോടൊപ്പം തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കാനുള്ള…
Read More » -
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍. ഫാ. എ.എ.എല്‍ദോസ്, ഫാ.സാംജി.ടി.ജോര്‍ജ്, ഫാ.ഷിബു വേണാട് മത്തായി, ഫാ.തോമസ് പോള്‍ റമ്പാന്‍ എന്നിവരാണു പുതിയ മെത്രാന്‍മാര്‍. മുളന്തുരുത്തി വെട്ടിക്കല്‍ ദയറയിലെ സെന്റ് ഗ്രിഗോറിയോസ് നഗറില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വോട്ടിങ്ങിലൂടെയാണു മെത്രാന്മാരെ തെരഞ്ഞെടുത്തത്. അസോസിയേഷന്‍ പ്രസിഡന്റായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായാണ് വിജയികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സഭാ മാനേജിങ് കമ്മിറ്റി നാമനിര്‍ദേശം ചെയ്ത ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് മുന്‍…
Read More » -
സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട്
ഡല്‍ഹി: സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ചില എഡിറ്റോറിയല്‍ മാറ്റങ്ങളും തിരുത്തലുകളും വേണമെന്ന ആവശ്യം സോണിയാ ഗാന്ധി നിരാകരിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ബിലോങിങ്: എ ജേര്‍ണി ഓഫ് ലൗ എന്ന ആത്മകഥ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നാണ് പെന്‍ഗ്വിന്‍ പിന്മാറിയിരിക്കുന്നത്. വായനക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാമെന്ന് കരുതുന്നതുമായ ഈ പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്മാറിയതോടെ രാജ്യത്തെ പല പ്രമുഖ പ്രസാധകരും ഇതിന്റെ പ്രസിദ്ധീകരണത്തിനുള്ള അവകാശത്തിനായി എഴുത്തുകാരിയെ…
Read More » -
ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ
ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
Read More » -
നേപ്പാൾ പ്രളയം; മരണസംഖ്യ ഉയരുന്നു, 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് വിവരമില്ല
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്. നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള നടപടികളും തുടരുകയാണ്. ടിബറ്റൻ മേഖലയിലെ തന്നെ മറ്റൊരു ഹിമ തടാകം മുറിയാനും സാധ്യതയുണ്ടെന്നും…
Read More » -
ഓണക്കാലം പൊടിപൊടിച്ച് ബെവ്‌കോ; 771 കോടിയുടെ മദ്യവിൽപന, ഉത്രാട നാളിൽ മാത്രം 126 കോടി
തിരുവനന്തപുരം: എല്ലാവർഷത്തെയും പോലെ ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസത്തെ കണക്ക് പുറത്തുവന്നപ്പോൾ 771.29 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 694.96 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 77 കോടി രൂപയുടെ വർദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഉത്രാട നാളിൽ 126.31 കോടി രൂപയുടെ വിൽപനയാണ് നടന്നത്. തിരുവോണത്തിന് ബെവ്‌കോ അവധിയായിരുന്നു.
Read More » -
സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാനായി തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു
സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു. സഭ സിനഡിൻ്റെ തീരുമാനത്തിന് വത്തിക്കാൻ്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്. കോട്ടയം അതിരൂപതയുടെ വികാരി ജനറാളായ തോമസ് ആനിമൂട്ടിൽ കണ്ണൂർ പയ്യാവൂർ സ്വദേശിയാണ്. സഭയ്ക്കും സമൂഹത്തിനും സുത്യർഹ സംഭാവനകൾ നൽകിയ അല്മായർക്കായി സിനഡ് നൽകുന്ന സഭാതാരക പുരസ്‌കാരവും പ്രഖ്യാപിച്ചു. തൃശൂർ അതിരൂപതാംഗമായ സന്തോഷ് കരുമാത്രയും, എറണാകുളം – അങ്കമാലി അതിരൂപതാംഗമായ ജേക്കബ് പൈനാടത്തുമാണ് പുരസ്കാരത്തിനർഹരായത്.
Read More »