News

  • തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു ; നിലപാടിൽ ഉറച്ച് ഗവർണർ

    തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 118 പേരുടെ പിന്തുണയില്ലാതെ വിജയ്‌യുടെ ടി വി കെ പാർട്ടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ടിവികെയ്ക്ക് നിലവിൽ ഉള്ളത് 113 പേരുടെ പിന്തുണയാണ്. ടിവികെയെ പിന്തുണയ്ക്കുന്നതിൽ സിപിഐഎം, സിപിഐ, വിടുതലൈ സിരുത്തൈകൾ കക്ഷികൾ എന്നിവർ ഇന്ന് നിലപാട് അറിയിക്കും. ഇന്നലെ മൂന്ന് പാർട്ടികളുടെ അധ്യക്ഷൻമാരും മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും ഡിഎംകെയുടെ മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി. എം കെ സ്റ്റാലിന്റെ അനുമതിയോടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ പത്ത്…

    Read More »
  • മുഖ്യമന്ത്രി ആരാകും; നിരീക്ഷർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

    കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ ഇനി ഡൽഹിയിലേക്ക്. എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തി അഭിപ്രായങ്ങൾ സമന്വയിപ്പിച്ച AICC നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്നലെ വൈകീട്ട് തന്നെ ഡൽഹിയിലേക്ക് മടങ്ങി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകളുയർന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗയും ചർച്ചകൾക്കായി ഡൽഹിക്ക് വിളിപ്പിക്കും. ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും. തുടർന്ന് ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെ ഞായറാഴ്ചയോടെ ഡൽഹിയിൽ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകാനാണ് നിലവിലെ സാധ്യത. എം.എൽ.എമാരുമായി നിരീക്ഷകർ നടത്തിയ…

    Read More »
  • മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഹസ്യ ഫോര്‍മുല നല്‍കി: കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്ന് കെ സുധാകരന്‍

    കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വ്യക്തിയുടെ പേരല്ല, ഒരു ഫോര്‍മുലയാണ് താന്‍ നിര്‍ദേശിച്ചത്. അതു പുറത്തു പറയാന്‍ കഴിയില്ല. അത് രഹസ്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഒരു വി ഡി സതീശന്‍ മാത്രമല്ല, നിരവധി സതീശന്‍മാര്‍ കോണ്‍ഗ്രസിലുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരവധി നേതാക്കന്മാരുള്ള പാര്‍ട്ടിയാണ്. കഴിവുള്ള നിരവധി നേതാക്കന്മാരാണ് പാര്‍ട്ടിക്കുള്ളത്. ഒരു പാര്‍ട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ…

    Read More »
  • ‘ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വേണ്ട, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക’ പി ജയരാജന്‍

    നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക. ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക. തന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഫ്‌ലക്‌സ് ബോര്‍ഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാകാന്‍ കൊണ്ടു പിടിച്ച ശ്രമമാണ് കോണ്‍ഗ്രസ്സുകാര്‍ നടത്തുന്നത്. അത് കോണ്‍ഗ്രസ്സ് സംസ്‌കാരമാണ്. അതില്‍ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതി. പാര്‍ട്ടി പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലര്‍ കൈക്കൊള്ളുന്നത്. വലതു പക്ഷക്കാര്‍…

    Read More »
  • പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

    നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന്‌ പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു. ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതേസമയം, ബിജെപിയുടെ നിയമസഭാ കക്ഷി യോഗം നാളെ ചേരും. സുവേന്ദു അധികാരിയെ നേതാവായി തെരഞ്ഞെടുക്കും. ഉത്തരവ് പുറത്തിറങ്ങിയതോടെ മമത ബാനര്‍ജിയും മറ്റ് എംഎല്‍എമാരും മുന്‍ എംഎല്‍എമാരായി തുടരും. തെരഞ്ഞെടുപ്പു കമ്മിഷന്റെ വൃത്തികെട്ട കളിയാണ് ബംഗാൾ തെരഞ്ഞെടുപ്പിൽ നടന്നതെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. രാജി നൽകാൻ ലോക്ഭവനിൽ പോകില്ല. ഭരണഘടനാ ചട്ടങ്ങൾ…

    Read More »
  • തമിഴ്നാട്ടിൽ നിർണായകമായ നിലപാടുമായി സിപിഎം; 108 എംഎൽഎമാരുള്ള വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം

    തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ഉടനടി ക്ഷണിക്കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം ഗവർണറോട് ആവശ്യപ്പെട്ടു. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 108 എംഎൽഎമാരുള്ള ടിവികെയാണ് നിലവിൽ സഭയിലെ വലിയ ശക്തി. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടും ഗവർണർ ക്ഷണം വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ബിജെപി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ഗവർണർമാരെ ആയുധമാക്കുകയാണെന്നും അതിന്‍റെ…

    Read More »
  • ‘ഈ ജനവിധി ഒരു അവസാനമല്ല’ ; നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് പിണറായി വിജയന്‍

    നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി…

    Read More »
  • നാല് പ്രമേയങ്ങൾ പാസാക്കി ; ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിരിഞ്ഞു

    തമിഴ്‌നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയമായ നീക്കങ്ങൾക്കൊടുവിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിരിഞ്ഞു. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ, ദേശീയ തലത്തിലുള്ള ‘ഇന്ത്യ’ മുന്നണി തന്നെ ഇല്ലാതായെന്ന് ഡിഎംകെ പ്രഖ്യാപിച്ചു. ദീർഘകാല സുഹൃത്തായ ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് മുതിർന്ന നേതാവ് ടി കെ എസ്. ഇളങ്കോവൻ തുറന്നടിച്ചു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, 108 സീറ്റുകൾ നേടിയ വിജയ്‍യുടെ പാർട്ടിക്ക് 5 എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതാണ് സഖ്യം തകരാൻ…

    Read More »
  • മുഖ്യമന്ത്രി പ്രഖ്യാപനം ; ഇന്ന് എംഎല്‍എമാരുടെ മനസറിയും; കോണ്‍ഗ്രസ് നിരീക്ഷകര്‍ തലസ്ഥാനത്ത്

    മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികളുടെ ഭാഗമായി ബുധനാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച 10.30ന് കെപിസിസി ആസ്ഥാനത്താണ് ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത്. തുടര്‍ന്ന് എംഎല്‍എമാര്‍ക്ക് നിരീക്ഷകരെ കാണാനുള്ള അവസരമുണ്ടാകും. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഓരോരുത്തരെ നേരില്‍ കാണും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം യോഗത്തില്‍ പാസാക്കും. എംഎല്‍എമാരുടെ അഭിപ്രായം…

    Read More »
  • ‘ജനങ്ങളെ കേള്‍ക്കും’; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

    നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി വിശദമായി തോല്‍വി പരിശോധിക്കും. ജനങ്ങളെയും പാര്‍ട്ടി ഘടകങ്ങളെയും പൂര്‍ണമായി കേട്ടാവും പരിശോധന നടത്തുകയെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഗോവിന്ദന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനവും സംഘടനപരമായ രാഷ്ട്രയീയപരമായ പ്രശ്‌നങ്ങളും വിവിധ തലത്തിലുള്ള പ്രചാരവേലകളും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമികമായി കാണുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍ട്ടി ഘടകങ്ങളെയും ഘടകക്ഷികളെയും ജനങ്ങളെയാകെ വിശ്വാസത്തിലെടുക്കുകയും അവരെ പരിഗണിച്ചുകൊണ്ടാകും…

    Read More »
Back to top button