News
-
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും
ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്, ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്യുക. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. അതേസമയം തമിഴ്നാട്ടിൽ വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് കോൺഗ്രസ് അധികാരത്തിൽ പങ്ക് നേടുന്നത്. മേലൂർ എംഎൽഎ പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ മന്ത്രിമാരാകും എന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ.5 നാൾ നീണ്ട…
Read More » -
ബംഗാള്‍ നയിക്കാന്‍ സുവേന്ദു അധികാരി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്രേഡ്മാര്‍ക്ക് വെള്ള സാരിയെയും റബ്ബര്‍ ചെരുപ്പിനെയും അനുസ്മരിപ്പിക്കുന്ന വിധം ലളിതമായ കുര്‍ത്ത ധരിച്ചാണ് സുവേന്ദു എത്തിയത്. അഗ്‌നിമിത്ര പോള്‍, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കിര്‍ത്താനിയ, ക്ഷുദിറാം തുഡു, ശങ്കര്‍ ഘോഷ് എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് രാവിലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരെ കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ…
Read More » -
‘കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനം’; തെരുവിലെ പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്ന തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും എതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണെന്നും നേതാക്കളും അണികളും സംഘടന മര്യാദ പാലിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രി കസേര തർക്കത്തിന്റെ പേരിൽ തെരുവിൽ നടക്കുന്ന പ്രതിഷേധങ്ങളും സംഭവങ്ങളും അവസാനിപ്പിക്കണം. ഉമ്മൻചാണ്ടിയുടെ പേരിൽ സ്ഥാനാർഥിയായവരും എം എൽ എയുമായവർ ഇന്നലെ അദ്ദേഹത്തിന്റെ ഫ്ലെക്സ് കീറിയപ്പോൾ മിണ്ടിയില്ല. കെ സി ക്കൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം ഉണ്ടെങ്കിൽ അതും നശിപ്പിക്കുമായിരുന്നു. കെ…
Read More » -
ഇന്നുമുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ് ; സ്ത്രീകള്‍ക്ക് സൗജന്യയാത്ര; പ്രാഥമിക നടപടി തുടങ്ങി കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്നു മുതല്‍ ‘ജെന്‍ഡര്‍ ടിക്കറ്റിങ്’ സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇടിഎം സോഫ്‌റ്റ്വെയറില്‍ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ ഇത് ഉചിതമായി ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആര്‍ടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം…
Read More » -
ചാലക്കുടി പാലം ഇന്നുമുതല്‍ 20 ദിവസത്തേക്ക് അടച്ചിടും; ഗതാഗത നിയന്ത്രണം
ദേശീയപാതയില്‍ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂര്‍ ഭാഗത്തേക്കു വാഹനങ്ങള്‍ പോകുന്ന പാലം ഇന്നു മുതല്‍ വീണ്ടും അടച്ചിടും. 20 ദിവസത്തേക്കാണ് പാലം അടച്ചിടുന്നത്. ബെയറിങ്ങുകള്‍ മാറ്റാനാണ് പാലം അടയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ആയിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം അനുവദിക്കുക. പാലത്തിന്റെ സ്പാന്‍ ജാക്കി ലിവര്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണു പുതിയ ബെയറിങ് ഘടിപ്പിക്കുക. ഏഴു സ്പാനുകളിലായി 42 ബെയറിങ്ങുകളാണു മാറ്റുക. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് അറ്റകുറ്റപ്പണിയുടെ ചുമതല. പാലം അടയ്ക്കുന്നത് വലിയ ഗതാഗതക്കുരുക്കിനു കാരണമാകുമോയെന്ന ആശങ്കയുമുണ്ട്.
Read More » -
എറണാകുളം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം; ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി
എറണാകുളം ജങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) ഒന്‍പതിനും 11 മുതല്‍ 23 വരെയും 25, 26 തീയതികളിലും കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22207) 15, 22 തീയതികളില്‍ കോട്ടയം വഴിയായിരിക്കും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍…
Read More » -
അതീവ സങ്കീർണ്ണം; ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല
കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്. അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 63 എംഎൽഎമാരിൽ 47 പേർ കെസിക്ക് ഒപ്പം ഉറച്ചുനിന്നപ്പോൾ ഹൈക്കമാൻഡിൻറെ തീരുമാനത്തിനൊപ്പമെന്ന് പത്ത് എംഎൽഎമാർ പറഞ്ഞു. വിഡി സതീശൻ ഏതറ്റം വരെ പോകും എന്നറിയാനാകും ഇന്ന് ഹൈക്കമാൻഡ് ശ്രമിക്കുക.…
Read More » -
ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബംഗാളിൽ സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധിപേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസിൻറെ 15 വർഷത്തെ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 293 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റ് നേടിയിരുന്നു. ഇന്ന് 11 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ മുഖ്യമന്ത്രിയായി…
Read More » -
സംസ്ഥാനത്ത് വേനൽ മഴ ശക്തമായി തുടരുന്നു: ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം. മെയ് 12 വരെയാണ് വേനൽ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…
Read More » -
ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്
ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടയാളുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. “കടലിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുനവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് മുൻഗണനയോടെ നൽകും. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു”.- കോൺസുലേറ്റ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Read More »