News

  • സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കം

    നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോല്‍വി, പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞദിവസം ചേര്‍ന്ന പിബി യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കല്‍ ചര്‍ച്ചയായില്ല. അത് സംസ്ഥാനത്ത് തന്നെ തീരുമാനിക്കട്ടെ എന്നാണ് പിബിയില്‍ ധാരണയായത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് തൊട്ടുപിന്നാലെ, എകെജി സെന്ററില്‍ 13 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടന്നിരുന്നു. അതില്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. യോഗത്തില്‍ ഇരുവരും മറുപടികള്‍ നല്‍കിയിരുന്നില്ല.…

    Read More »
  • വിജയ് സർക്കാരിന് ഇന്ന് ആദ്യ പരീക്ഷണം; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും

    തമിഴ്‌നാട് നിയമസഭയില്‍ വിജയ്‌ന്റെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് ആദ്യ പരീക്ഷണം നേരിടും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് ടിവികെയുടെ സ്ഥാനാര്‍ത്ഥി ജെ സി ഡി പ്രഭാകര്‍ ആണ്. മൂന്നാം തവണ നിയമസഭയിലെത്തുന്ന പ്രഭാകര്‍, മുന്‍ എഐഎഡിഎംകെ നേതാവാണ്. തെരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം ടിവികെയില്‍ ചേരുന്നത്. ചെന്നൈ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് പ്രഭാകര്‍ വിജയിച്ചത്. 73 കാരനായ പ്രഭാകര്‍, ടിവികെയുടെ സംഘടനാ സംവിധാനത്തിലും പ്രകടനപത്രിക രൂപീകരണത്തിലും നിര്‍ണായക പങ്കു വഹിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം എതിരില്ലാതെ…

    Read More »
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്കും ജാ​ഗ്രതാ നിർദ്ദേശം

    സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം അഞ്ചര മണി വരെ 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 05.30 വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന…

    Read More »
  • യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

    ഓഫീസില്‍ ജീവനക്കാരി തൊഴില്‍ പീഡനം നേരിട്ടുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ താര സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഓഫീസ് മാനേജറായിരുന്ന യുവതി പൊലീസിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ…

    Read More »
  • അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമയുടെ സത്യപ്രതിജ്ഞ ഇന്ന്

    അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ടാം തവണയാണ് ഹിമന്ത അസമിന്റെ മുഖ്യമന്ത്രിയാകുന്നത്. 11 മണിക്ക് ഗുവാഹത്തിയിലെ ഖനപാറ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും സ്പീക്കറും സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ 102 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. പുതിയ മന്ത്രിസഭയിൽ 19…

    Read More »
  • സംസ്ഥാനത്ത് മദ്യവില കുറച്ചു, 50 രൂപ വരെ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

    സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനകീയ ബ്രാന്‍ഡുകള്‍ക്ക് അടക്കം പത്തുമുതല്‍ 50 രൂപ വരെയാണ് വില കുറച്ചത്. ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ വിലയാണ് കുറച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ബിവറേജ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം ഷോപ്പുകളില്‍ എത്തിയിട്ടുണ്ട്. സോഫ്റ്റ്വെയറില്‍ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബിവറേജ് കോര്‍പ്പറേഷന്റെ പ്രതികരണം.

    Read More »
  • മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായക ​യോ​ഗം; മുതിർന്ന നേതാക്കൾ ഡൽഹിയിൽ

    കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന്. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും. പ്രഖ്യാപനം വൈകുന്നതില്‍ വിമര്‍ശനം ശക്തമായതോടെ ഹൈക്കമാന്‍ഡും സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇന്നലെയാണ് മുതിർന്ന നേതാക്കൾക്ക് ഡൽഹിയിൽ നിന്ന് വിളി വന്നത്. കെസി വേണു​ഗോപാൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെയാണ് ഹൈക്കമാൻഡിൻ്റെ നീക്കം ഉണ്ടായത്.

    Read More »
  • മുഖ്യമന്ത്രി ചർച്ച ക്ലൈമാക്സിലേക്ക്; കൂടുതൽ നേതാക്കൾ ഡൽഹിലേക്ക്

    കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുൽ ​ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ആരാണ് എന്നതിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും. അതിനിടെ മുൻ പിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് പുറമെ ചില നേതാക്കളുടെ കൂടി അഭിപ്രായം ഹൈക്കമാൻഡ് തേടുമെന്നാണ് വിവരം. മുതിർന്ന നേതാക്കളായ…

    Read More »
  • കരുണാകരന്‍ സോണിയയുമായി അകലാന്‍ കാരണം പത്മജ: പ്രൊഫ. കെ.വി. തോമസ്

    2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മകൾ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കണമെന്ന കെ. കരുണാകരന്റെ ആഗ്രഹമാണ് സോണിയ ഗാന്ധിയുമായുള്ള അകൽച്ചയ്ക്ക് പ്രധാന കാരണമെന്ന് പ്രൊഫ. കെ.വി. തോമസ്. ‘കുമ്പളങ്ങിയിൽനിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന ആത്മകഥാ പുസ്തകത്തിലാണ് കെ.വി. തോമസിന്റെ വെളിപ്പെടുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജയെ സ്ഥാനാർഥിയാക്കാൻ കരുണാകരൻ ആഗ്രഹിച്ചിരുന്നു. കരുണാകരനുവേണ്ടി താനാണ് ഇക്കാര്യം സോണിയയുടെ മുമ്പിൽ അവതരിപ്പിച്ചത്. എന്നാൽ എന്തിനാണ് പിൻവാതിലിലൂടെ പത്മജയെ രാഷ്ട്രീയത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു സോണിയ ഈ ആവശ്യത്തോട് പ്രതികരിച്ചത്. ഇതോടെയാണ് കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളായത്. കൂടാതെ അതേവർഷം തന്നെ…

    Read More »
  • അസം മുഖ്യമന്ത്രിയായി ഹിമന്ദ വിശ്വശര്‍മ നാളെ അധികാരമേല്‍ക്കും

    അസം മുഖ്യമന്ത്രിയായി ഹിമന്ദ വിശ്വശര്‍മ നാളെ അധികാരമേല്‍ക്കും. ഇത് രണ്ടാം തവണയാണ് ഹിമന്ദ അസമിന്റെ മുഖ്യമന്ത്രിയാകുന്നത്. അസമില്‍ തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയാകുന്ന കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയാണ് ഹിമന്ത. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നുമുതൽ, കറുപ്പയ്യ പ്രൊടെം സ്‌പീക്കർവടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യന്‍ എന്നാണ് ഹിമന്ദ അറിയപ്പെടുന്നത്. അമിത്ഷായുടെ നോര്‍ത്ത് ഈസ്റ്റ് പതിപ്പെന്നും ചിലര്‍ ഹിമന്ദയെ വാഴ്ത്തി. 2015ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ദയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ മുഴുവന്‍…

    Read More »
Back to top button