News

  • സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ…

    Read More »
  • ഗുരുവായൂരില്‍ ജൂണ്‍ അഞ്ചിനും ആറിനും വൈകീട്ട് ദര്‍ശന നിയന്ത്രണം

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ജൂണ്‍ 5, 6 തീയതികളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഉപദേവശുദ്ധി ചടങ്ങുകള്‍ ജൂണ്‍ 5 ,7, 8 തീയതികളില്‍ നടക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

    Read More »
  • യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

    നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മാർകോ റൂബിയോ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുനന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു എന്നാണ് റിപ്പോർട്ട്. കാർഷികോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള യു എസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ രഹിതമാക്കുക, പ്രതിരോധ ഉപകരണങ്ങളും ആണവോർജ്ജ റിയാക്ടറുകളും യു എസിൽ നിന്ന് വാങ്ങുക തുടങ്ങിയ ആവശ്യങ്ങളും റൂബിയോ മുന്നോട്ടുവെച്ചു. എന്നാൽ അമേരിക്കയുടെ പുതിയ…

    Read More »
  • വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമിയെ വധിച്ചു

    അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. 21 കാരനായ നാസിർ ബെസ്റ്റാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാള്‍ നേരത്തെയും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്. വെടിവെപ്പിൽ സമീപത്ത് ഉണ്ടായ ഒരു വഴിയാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇദേഹത്തിന്റെ നില അതീവ ഗുരുതരമായി…

    Read More »
  • ‘ ക്ലാസ് പരീക്ഷ ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണം’; ആവശ്യവുമായി സിബിഎസ്ഇ വിദ്യാർഥികൾ

    സിബിഎസ്ഇ ക്ലാസ് പരീക്ഷ ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണമെന്ന ആവശ്യം ശക്തം. സമൂഹ മാധ്യമങ്ങളിൽ പ്രചാരണവുമായി വിദ്യാർത്ഥികൾ സജീവമായി. പ്രത്യേക മൂല്യനിർണയം നടത്തിയ ഗൾഫിലെ ഫലത്തിനെതിരെയും വ്യാപക പരാതി. പല വിദ്യാർത്ഥികളും മൂന്ന് വിഷയങ്ങൾക്ക് വരെ തോറ്റുവെന്നാണ് പരാതി. പുനർ മൂല്യനിർണയത്തിന് ഉത്തരപേപ്പറുകളുടെ പകർപ്പിന് അപേക്ഷിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കിരിക്കെയാണ് സോഷ്യൽമീഡിയയിലെ പ്രചാരണം നടക്കുന്നത്. സിബിഎസ്ഇയുടെ ഓൺ സ്ക്രീൻ മാർക്ക് നിർണയ രീതിക്ക് എതിരെയാണ് വിദ്യാർഥികളും രക്ഷിതാക്കളും രം​ഗത്തെത്തിയത്.പുനർമൂല്യനിർണ്ണയ സംവിധാനവും താറുമാറായതിൽ സിബിഎസ്ഇ യിൽ നിന്ന് വ്യക്തമായ മറുപടി…

    Read More »
  • മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

    മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം. മുഖ്യപ്രതികളായ സിന്ധുവിന്റെയും ബിലാലിന്റെയും അക്കൗണ്ടുകളിലാണ് പരിശോധന. ഇരുവരും ലക്ഷങ്ങൾ സമ്പാദിച്ചെന്ന് വിലയിരുത്തൽ. ബിലാലിന് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും പോലീസ് കണ്ടെത്തി. സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്കും നിരവധി തവണ പണം എത്തി. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനുള്ളിൽ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ സമർപ്പിക്കും. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങളും പോലീസ് തേടി. ശ്രീകുമാർ എന്ന ബിലാൽ – സിന്ധു, ഇവർ…

    Read More »
  • ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മക്ക് ദാരുണാന്ത്യം

    പത്തനംതിട്ട അടൂരില്‍ പറക്കോടിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മറിയം ബീവിയാണ് മരിച്ചത്. ഉറങ്ങിക്കിടന്നതിനിടെയാണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്. വീടിന്‍റെ ഭിത്തി പൂര്‍ണമായും തകരുകയും മറിയം ബീവി ഇതിനടിയില്‍പ്പെടുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് മണിക്കൂറുകള്‍ പണിപെട്ടാണ് മറിയം ബീവിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേട് : മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം

    മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റ് ആറാം നാളാണ് റോഷിക്കെതിരായ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടെന്നാണ് ആരോപണം. മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാൻ. 30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകിയെന്നും പദ്ധതി ലാഭത്തിന്‍റെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ്…

    Read More »
  • രത്തൻ കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഇന്ന് തന്നെ ചുമതലയേൽക്കും

    പ്രതിപക്ഷ വിമർശനങ്ങൾക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ കേൽക്കര്‍ ഇന്ന് ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഒീഫീസറായിരുന്ന ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ അ‌ടക്കം വിമർശനമുയർന്നിരുന്നു. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവർ നിയമനത്തിനെതിരെ രം​ഗത്തെത്തി.

    Read More »
  • മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ

    മഡിവാള ബലാത്സം​ഗ കേസിൽ ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ. ഹൈനസിനെ പിടികൂടിയത് വയനാട്ടിൽ നിന്നാണെന്നാണ് സൂചന. പ്രതിയെ ബെം​ഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. മഡിവാളയിൽ 20 വയസുളള മലയാളി പെൺകുട്ടിയെ ബലാത്സം​ഗം ചെ‌യ്ത കേസിലെ പ്രതിയാണ് ഹൈനസ്. കേരളത്തിൽ നിന്ന് കർണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഹൈനസിനെ അറസ്റ്റ് ചെയ്തുവെന്നാണാ കർണാടക പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം അറസ്റ്റ് എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. വയനാട്ടിൽ നിന്നാണെന്ന സൂചന മാത്രമാണുള്ളത്. ഇന്നലെ തന്നെ വൈദ്യപരിശോധനക്ക് വിധേയരാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡ‍ിയിലാണുള്ളത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം…

    Read More »
Back to top button