News
-
മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണം; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി
എറണാകുളം മലയിടംതുരുത്ത് പരിയത്തു കാവില്‍ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഹൈക്കോടതി. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ സുപ്രീം കോടതി വിധി നടപ്പാക്കണം. അതു നടപ്പാക്കാതെ മറ്റു മാര്‍ഗമില്ല. കോടതി വിധിയെ സര്‍ക്കാര്‍ ബഹുമാനിക്കണം. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത്വം പറയുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തര്‍ക്കസ്ഥലത്തെ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ ദലിത് വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം അവിടെ താമസിക്കണമെങ്കില്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഈ അവകാശം സ്ഥാപിച്ചെടുക്കാനായി അവര്‍ നിയമവഴി…
Read More » -
അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു. 2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ, ആദിവാസി യുവാവായ…
Read More » -
അതിരപ്പിള്ളി – മലക്കപ്പാറ റോഡിൽ നിർമ്മാണ പ്രവൃത്തികൾ; ഗതാഗതം നിരോധിച്ചു
അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമ്മാണ – നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഈ റൂട്ടിൽ താത്കാലികമായി പൂർണ്ണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ മലക്കപ്പാറയിലും ചാലക്കുടിയിൽ നിന്നുള്ളവ വാഴച്ചാലിലും തടയും. തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാത; കേന്ദ്രത്തിന് ഇടക്കാല പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ഇ ശ്രീധരന്‍തമിഴ്‌നാട് (പൊള്ളാച്ചി/വാൽപ്പാറ) ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാത്തരം വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ തടയുന്നതായിരിക്കും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് 9 ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ മാസം 28 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ…
Read More » -
കെഎസ്ആർടിസിയിലെ സൗജന്യയാത്ര; എങ്ങനെ നടപ്പാക്കും; ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയാണ് പരിഗണിക്കുന്നത്. ആലോചനയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിൽ മന്ത്രിമാർക്കുള്ള അതൃപ്തി കാബിനറ്റിൽ ചർച്ചയാകും. ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർ യോഗത്തിൽ അതൃപ്തി അറിയിക്കാൻ സാധ്യതയുണ്ട്. വിഡിഎസ് സർക്കാറിൽ നിന്ന് സ്ത്രീകൾ കാത്തിരിക്കുന്ന പ്രഖ്യാപനമാണ് സൗജന്യയാത്ര. ജൂൺ 15 മുതൽ ആ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്തിമ ചർച്ചകളിലാണ്. സൗജന്യം ഓർഡിനറിയിലും സൂപ്പർ ഫാസ്റ്റിലുമാക്കുക, കർണ്ണാടക മോഡലിൽ വനിതകൾക്ക്…
Read More » -
അട്ടപ്പാടി മധു വധക്കേസ്; ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്
അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം. 2018 ഫെബ്രുവരി 22 നായിരുന്നു സംഭവം.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി 13 പ്രതികൾക്ക് 7 വർഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. 16-ാം പ്രതിക്ക് 3 മാസം തടവും 500…
Read More » -
മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. അതേസമയം കെഎസ്ആർടിസി സൗജന്യ യാത്രയിലെ മാനേജ്‌മെന്റ് റിപ്പോർട്ടും ഇന്ന് മന്ത്രിസഭ യോഗത്തിൽ ചർച്ചയായേക്കും. സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്. ഈ ഭീമമായ കണക്ക്…
Read More » -
വീണ്ടും ഇരുട്ടടി ; രാജ്യത്ത് ഇന്ധനവില കൂട്ടി, രണ്ടാഴ്ച്ചക്കിടെ കൂടിയത് 8രൂപ
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് വില വർധന. ഡൽഹിയിൽ ഡീസലിന് 95.20 രൂപയും പെട്രോളിന് 102.12.രൂപയുമായി. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില 113.5 രൂപയിലെത്തി. ഡീസൽ വില 102.44…
Read More » -
ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും
നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും. ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുളള നടപടികൾ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട്…
Read More » -
ബക്രീദ് : സംസ്ഥാനത്ത് രണ്ടു ദിവസം അവധി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം അവധി. 27ന് പുറമെ 28 കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി. കലണ്ടറിലെ അവധി 27നാണ്. എന്നാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ മെയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയുമാണെന്നാണ്് ഖാസിമാര്‍ പ്രഖ്യാപിച്ചത്. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുല്ല ഹബീബ് അല്‍ ബുഖാരി എന്നിവരും പാളയം…
Read More »