News

  • ‘അയിത്തവും വിവേചനവും അടിച്ചേൽപ്പിക്കാൻ ശ്രമം’; രാഹുൽ ഗാന്ധിക്കെതിരായ നീക്കം ഭീരുത്വമെന്ന് മുഖ്യമന്ത്രി

    ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബി.ജെ.പി സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ കേസ് എടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാർ നടത്തിയ ‘ശുദ്ധീകരണ’ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വലിയ വെല്ലുവിളിയാണ്. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ സംഘപരിവാർ നടപ്പാക്കിയത് ആധുനിക രൂപത്തിലുള്ള അയിത്തമാണ്.…

    Read More »
  • ‘തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചു’; അത്തരക്കാര്‍ ആത്മപരിശോധന നടത്തണമെന്ന് പിണറായി വിജയൻ

    പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം. താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു. തളിപ്പറമ്പിലെ അവസാനത്തെ പൊതുയോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന മുൻ നിലപാട് ആവർത്തിക്കുകയാണ് പിണറായി. തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചുവെന്നും അത്തരക്കാര്‍ ആത്മപരിശോധന നടത്തണമെന്നും പിണറായി വിജയൻ തളിപ്പറമ്പിലെ അവസാന രാഷ്ട്രീയ വിശദീകരണയോഗത്തിൽ പറഞ്ഞു. ടി കെ ഗോവിന്ദൻ പാർട്ടിയെ വഞ്ചിച്ചെന്നും പിണറായി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ജനവിധി മാനിക്കുന്നു. തിരുത്തേണ്ടവ തിരുത്തി…

    Read More »
  • ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്‌ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

    ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തനിക്കെതിരെ എടുത്ത കേസിനെ പരിഹസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേസുകളെ മെഡലുകളായി കാണുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയുമിനിയും തനിക്കെതിരെ കേസെടുത്തുകൊള്ളൂ, അത് മാറില്‍ മെഡലുകളായി അണിഞ്ഞ് കൊള്ളാമെന്നാണ് രാഹുലിന്റെ പരാമര്‍ശം. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വിഡിയോയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പരിപാടിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചത് തൊട്ടുകൂടായ്മയുടെ തെളിവാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു . അയിത്തമെന്നും ദളിത് വിരുദ്ധ അതിക്രമമെന്നും രാഹുല്‍ ഗാന്ധി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിനെതിരെ…

    Read More »
  • വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷനൽകി കേന്ദ്രസർക്കാർ

    രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ ഈ നീക്കം. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കേസ് നാളെ പരിഗണിക്കാൻ സമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സോളിസിറ്റർ ജനറൽ വിഷയം അടിയന്തരമായി ഉന്നയിച്ചത്. സുപ്രീംകോടതി ബെഞ്ച് നടപടികൾ അവസാനിപ്പിച്ച് പിരിയാൻ തുടങ്ങിയ സമയത്താണ് സോളിസിറ്റർ ജനറൽ വിഷയം…

    Read More »
  • സിനിമ നിർമാതാവും കൊച്ചി ബ്ലൂ ടൈഗേർസ് ക്രിക്കറ്റ് ടീം ഉടമയുമായ സുഭാഷ് ജോർജിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് പരാതി

    കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ ഗുരുതര ക്രിപ്റ്റോ തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. യുകെ മലയാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 99 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരോപിക്കുന്നത്. അതേസമയം യുകെ ആസ്ഥാനമാക്കി പ്രവർത്തിച്ച് 2014 മുതൽ വിവിധ രാജ്യക്കാരെ വഞ്ചിച്ച് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവും സുഭാഷ് ജോർജിനെതിരെയുണ്ട്. സ്വന്തമായി ക്രിപ്റ്റോ കറൻസിയും അതിനായി പ്രത്യേക…

    Read More »
  • പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

    പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും. തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങൾ നാളെ നടക്കുന്ന…

    Read More »
  • കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

    കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടി. അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയാണ് സഹതടവുകാരൻ രാമൻകുട്ടിയെ മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ രാമൻകുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെയും രണ്ട് കാപ്പ തടവുകാർ ജയിലിൽ വെച്ച് ഏറ്റുമുട്ടിയിരുന്നു. തർക്കത്തിനിടെ കോട്ടയം സ്വദേശി മനുവിന് കുത്തേൽക്കുകയുമുണ്ടായി. മനുവിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളം സ്വദേശിയായ അപ്പു എന്നയാളാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.

    Read More »
  • ‘പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആൻ പറയുന്നത്’; സ്ത്രീ വിരുദ്ധ പരാമർശവുമായി കാന്തപുരം

    സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഉറച്ച്സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്ന് കാന്തപുരം പറഞ്ഞു. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ‘സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണ്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശം. അതാണ് ഇസ്‌ലാം പര്‍ദ്ദ…

    Read More »
  • സർക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു

    ദിവസങ്ങൾ നീണ്ടുനിന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഘോഷയാത്രയോടെ സമാപനം. മുഖ്യമന്ത്രി വി.ഡി സതീശനും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്. എന്നാൽ സമാപന വേദിയിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സംസ്ഥാന സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുനിലപാടെങ്കിലും, ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന പരിപാടിയായതിനാൽ പ്രോട്ടോകോൾ പാലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു എന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന…

    Read More »
  • ബേപ്പൂർ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അൻവർ യോഗ്യനായ സ്ഥാനാർഥിയെന്ന് ഡിസിസി പ്രസിഡന്റ്

    നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം. ഇതിനായി സമിതിയെ രൂപീകരിച്ചു. ബേപ്പൂർ തോൽവിയിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി വി അൻവർ അടക്കമുള്ളവർ ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടെയാണ്, കോഴിക്കോട് ഡി സി സിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പി വി അൻവർ ബേപ്പൂരിൽ മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നുവെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ വ്യക്തമാക്കി. അതേസമയം മുന്നണിയിലെ ചതിയും വോട്ട് ചോർച്ചയുമാണ് തോൽവിക്ക് കാരണമെന്ന്…

    Read More »
Back to top button