National
-
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 183 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 3113 ല്‍ നിന്നും 2930 ലേക്കെത്തി. ഹോട്ടലുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വിലക്കുറവ് ആശ്വാസകരമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷസ്ഥിതി ലഘൂകരിക്കപ്പെട്ടതോടെയാണ് വില കുറഞ്ഞത്. വാണിജ്യ സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം കഴിഞ്ഞദിവസം എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് വിലക്കുറവ് എത്തിയിട്ടില്ല. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
Read More » -
രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പോസ്റ്റർ പ്രചാരണം; ഡൽഹിയിൽ രാഷ്ട്രീയ വിവാദം
രാജ്യതലസ്ഥാനത്ത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഞായറാഴ്‌ചയാണ് ഫിറോസ്‌ഷാ റോഡ് ഉൾപ്പടെ ഡൽഹിയുടെ വിവിധഭാഗങ്ങളിൽ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സഹിതമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.രാഹുൽ ഗാന്ധിയുടെ വിദേശസന്ദർശനത്തിന്റെ പേരിൽ ബിജെപി വലിയ രീതിയിൽ വിമർശനങ്ങൾ ഉയർത്തുന്നതിനിടെയാണ് സംഭവം. അതേസമയം, പോസ്റ്ററുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാലെയും കഴിഞ്ഞദിവസം രാഹുൽഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി ‘ലീഡർ ഒഫ് പാർലമെന്റ്’ അല്ലെന്നും ‘ലീഡർ ഒഫ് പര്യടൻ ആന്റ് പാർട്ടിയിംഗ്’ ആണെന്നുമായിരുന്നു ഷെഹ്‌സാദ് പൂനെവാലെ വിമർശിച്ചത്.…
Read More » -
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്
അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൊള്ള നടന്ന സംഭവത്തിൽ അറസ്റ്റിലായ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ രാജി സ്ഥിരികരിച്ച് രാമജന്മമഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ചമ്പത് റായുടെയും അനിൽ മിശ്രയുടെയും രാജി ലഭിച്ചിട്ടുണ്ട്. രാജി വെച്ചില്ലെന്ന് ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസിൻ്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രസ്റ്റ് രാജി സ്ഥിരീകരിച്ചത്. സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ട്രസ്റ്റ് വ്യക്തമാക്കി. കുറ്റക്കാർക്ക് കർശന നടപടി ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്നുവെന്നും ട്രസ്റ്റ് കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർക്ക് നൽകിയ വെള്ളിക്കെട്ടകളും,…
Read More » -
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങള്‍ എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. പിന്നീട് ഒരു കൈ ഓസൈ, മൗന ഗീതങ്ങള്‍, അന്ത 7 നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താനൈ മുടിച്ച്,…
Read More » -
രാജ്യതലസ്ഥാനത്ത് കൊടുംക്രൂരത; 11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഒരു ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടനെ പൊലീസ് പല സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മണിക്കൂറുകള്‍ക്കം ക്യാബ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും പ്രതി…
Read More » -
ഉത്തര്‍പ്രദേശില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ തീപിടിത്തം; 15 മരണം
ഉത്തർപ്രദേശ് ലക്നൗവിൽ കോച്ചിംഗ് സെന്ററിൽ വൻ തീപിടിത്തത്തിൽ 15 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ആണ് തീപിടിത്തം ഉണ്ടായത്. ഒട്ടേറെ വിദ്യാർഥികൾ താഴേക്ക് ചാടി രക്ഷപ്പെട്ടു. കെട്ടിടത്തിൽ ഗെയിമിങ് സെന്ററും പ്രവർത്തിച്ചിരുന്നു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചു. അനിമേഷൻ പഠിപ്പിക്കുന്ന കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. 20നും -24നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.സംഭവ സ്ഥലത്തെത്തി…
Read More » -
നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റിൽ
നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ബിഹാറില്‍ 9 പേര്‍ അറസ്റ്റിലായി. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അറസ്റ്റിലായവരാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. ഇവരുടെ റാക്കറ്റില്‍ 12 ഓളം പേരുണ്ടായിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. പണം വാങ്ങി ഇവര്‍ പരീക്ഷ എഴുതുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പരീക്ഷാക്രമക്കേടിന് ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അടിവസ്ത്രത്തില്‍ നിന്നും സിം കാര്‍ഡ് കണ്ടെടുത്തു. നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. മൈദാഗിന്‍ ഏരിയയിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലാണ് സംഭവം. പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ്…
Read More » -
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ സമരം ഇന്നും തുടരും
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്കറോച്ച് ജനത പാർട്ടിയുടെ സമരം തുടരുന്നു. ഇന്നലെ ഉച്ചക്ക് ജന്തർ മന്തറിൽ ആരംഭിച്ച സമരമാണ് ഇപ്പോഴും തുടരുന്നത്. സമരം ഇന്ന് വൈകുന്നേരം വരെ തുടരും. സമരം തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഡൽഹി പൊലീസ് തള്ളിയിരുന്നു. സമരക്കാർ എത്രയും വേഗം ജന്തർ മന്തർ വിടണമെന്ന പൊലീസ് മുന്നറിയിപ്പ് പ്രതിഷേധക്കാർ അവഗണിച്ചു. ജന്തർ മന്തറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നവരെ സമരം തുടരാനാണ് തീരുമാനമെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അഭിജിത്…
Read More » -
കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 23 ലക്ഷത്തോളം വിദ്യാർത്ഥികൾ
കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുനപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു. രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5440 നീറ്റ് പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമായിരിക്കുന്നത്. സുരക്ഷയ്ക്കായി രണ്ടരലക്ഷം പൊലീസ് ഉദ്യോഗസ്ഥരെയും 15000 അർദ്ധസൈനികരെയും വിന്യസിച്ചു. ചോദ്യപേപ്പറുകളുടെയും ഉത്തക്കടലാസുകളുടെയും സുരക്ഷ അർധ സൈനിക വിഭാഗങ്ങൾക്കാണ്. പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നൽ…
Read More » -
നീറ്റ് പുഃനപരീക്ഷ നാളെ; കർശന നടപടികളുമായി സർക്കാർ
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് പുഃനപരീക്ഷ നാളെ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും എൻ ടി എ പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായ സാഹചര്യത്തിൽ ഇനിയൊരു വീഴ്ച സംഭവിക്കാതിരിക്കാൻ കർശന നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഈ മാസം 22 വരെ ടെലിഗ്രാം താൽക്കാലികമായി നിരോധിച്ചതിന് പിന്നാലെ ഇന്നും നാളെയും മെഡിക്കൽ വിദ്യാർഥികൾക്ക് ലീവ് നൽകുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ മെഡിക്കൽ വിദ്യാർഥികൾക്ക് അവധി നൽകാവൂ എന്നതാണ് കർശന നിർദേശം. അതേസമയം ഇന്ന് കോക്കറോച്ച് ജനത പാർട്ടി കേന്ദ്ര…
Read More »