National

  • ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

    കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത വര്‍ധിപ്പിച്ചു. രണ്ടു ശതമാനം വര്‍ധനയാണ് വരുത്തിയത്. 53 ല്‍ നിന്ന് 55 ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. വര്‍ധനയ്ക്ക് ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. ഏകദേശം 48.66 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും കേന്ദ്ര തീരുമാനം ഗുണം ചെയ്യും. ക്ഷാമബത്ത വര്‍ധന മൂലം 6614 കോടിയുടെ ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല പ്രകാരമാണ്…

    Read More »
  • വോട്ടർ-ആധാർ ബന്ധിപ്പി‌ക്കൽ; ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

    വോട്ടർ-ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാകില്ല എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ വിശദീകരണം നൽകണം എന്നും നിർദേശിച്ചു. നിലവിൽ 66 കോടി വോട്ടർമാ‍രുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ട്. 98 കോടി പേരാണ് നിലവിൽ വോട്ടർപ്പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഈ രണ്ട്‌ ഡേറ്റാബേസുകളും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നടപടികൾ വീണ്ടും വേ​ഗത്തിലാക്കുന്നത്. ആധാറും വോട്ടർഐഡിയും…

    Read More »
  • സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

    കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. തെളിവുകളുടെ അഭാവത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴി മാറ്റിയതാണ് കേസിൽ തിരിച്ചടിയായത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    Read More »
  • മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമല്ല : അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

    മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു. പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം. പ്രായപൂർത്തിയാകാത്ത…

    Read More »
  • ഇനി ട്രാഫിക്കിൽ കിടന്ന് ബുദ്ധിമുട്ടേണ്ട; മുംബൈയിൽ 10,000 വാട്ടർ ടാക്‌സികൾ വരുന്നു

    മുംബൈയിലെ ദൈനംദിന യാത്രാക്ലേശങ്ങൾക്ക് പരിഹാരമായി 10,000 വാട്ടർ ടാക്‌സികൾക്ക് തുടക്കമിടുന്നു. വസായ്-വിരാർ , കല്യാൺ ഡോംബിവ്‌ലി, മുംബൈ വിമാനത്താവളം പോലുള്ള പ്രാദേശികങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കിയാണ് വാട്ടർ ടാക്‌സി സേവനം ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറുകൾ ട്രാഫിക് കുരുക്കുകളിൽ പെടാതെ എളുപ്പത്തിൽ ലക്ഷ്യ സ്ഥാനങ്ങളിൽ എത്താനാകുമെന്നത് മുംബൈ നിവാസികൾക്ക് അനുഗ്രഹമാകും. വസായ്-വീരാർ നിന്നും മുംബൈ വിമാനത്താവളം വരെയുള്ള യാത്രാ സമയത്തിൽ ഗണ്യമായ കുറവുണ്ടാകും. കല്യാൺ ഡോംബിവ്‌ലി, വസായ് വിരാർ മേഖലകളിൽ പുതിയ ജല പാതകൾ തുറക്കുന്നതോടെ, ജനപ്രിയമായ ഗതാഗത മാർഗ്ഗങ്ങൾ കൂടുതൽ വേഗത്തിലാകുമെന്നതും നേട്ടമാണ്.റോഡ് ഗതാഗതം…

    Read More »
  • മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ

    അമേരിക്കയിലെ ഡിസ്നിലാൻഡ് തീം പാർക്കിൽ അവധി ആഘോഷിച്ച ശേഷം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ. 11കാരനായ യതിൻ രാമരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സരിത രാമരാജുവിനെ (48) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിനും ആയുധം കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 26 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു…

    Read More »
  • ആശാവർക്കർമാരുടെ ധനസഹായം വർധിപ്പിക്കും – കേന്ദ്രമന്ത്രി ജെ പി നഡ്ഡ

    ‘കേന്ദ്രം കുടിശ്ശിക നൽകി; കേരളം കണക്കുകൾ നൽകിയിട്ടില്ല’ ആശാ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കിക്കഴിഞ്ഞതാണെന്നും പണവിനിയോഗം സംബന്ധിച്ച കണക്കുകള്‍ കേരളം സമര്‍പ്പിച്ചിട്ടില്ലെന്നും നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടോ എന്നും ഇതിൽ കേരളത്തിന് കുടിശ്ശിക നല്‍കാനുണ്ടോ എന്നുമുള്ള പി സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍…

    Read More »
  • ആയിരം ലിറ്റർ പാൽപ്പായസം

    ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആയിരം ലിറ്റർ പാൽപ്പായസം സൗജന്യമായി വിതരണം ചെയ്യുന്നുതിരുവനന്തപുരം മണക്കാട് നിരഞ്ജൻ സ്ക്വയറിലുള്ള അംബീസ് കിച്ചൻ്റെ നേതൃത്വത്തിലാണ് പാൽപ്പായസം ഒരുക്കുന്നത്. കഴിഞ്ഞ വർഷം പതിനായിരം പേർക്ക് പാൽപ്പായസം സൗജന്യ വിതരണം ചെയ്ത ചരിത്രവും അംബിസ് കിച്ചനുണ്ട്.തൃപ്പൂണിത്തുറ ഭക്ഷണങ്ങളുടെ തനതു രുചികൾ തിരുവനന്തപുരത്തുകാർക്ക് പരിചയപ്പെടുത്തിയ പ്രമുഖ ഭക്ഷണ വിതരണക്കാരാണ് അംബീസ് കിച്ചൻ.

    Read More »
  • ആറ്റുകാല്‍ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ സേവനങ്ങള്‍

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു വരുന്നു. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്‌ളൂയിഡ്, ഒആര്‍എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും. ഉയര്‍ന്ന ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകള്‍…

    Read More »
  • BBC India fined

    ബിബിസിക്ക് 3.44 കോടി പിഴയിട്ട് ഇഡി

    ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയന്ത്രണം ചട്ടലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി പിഴയും നല്‍കണമെന്നാണ് ഇഡി നിര്‍ദേശം. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടം ലംഘിച്ചതിനാണ് ബിബിസിക്ക് ഇഡി പിഴയിട്ടിരിക്കുന്നത്. ഇതിന് പുറമെ 2021 ഒക്ടോബര്‍ പതിനഞ്ച് മുതല്‍ പ്രതിദിനം അയ്യായിരം രൂപ എന്നനിലയില്‍ പിഴ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഡയറക്ടര്‍മാരായ ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബന്‍സ്, ഗൈല്‍സ് ആന്റണി ഹണ്ട് എന്നിവര്‍ക്കാണ്…

    Read More »
Back to top button