National
-
തമിഴ്നാട് ഗവർണർക്ക് തിരിച്ചടി; ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്.
Read More » -
പാകിസ്താനിൽ നിന്ന് എത്തി മതം മാറ്റുന്നു : ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം
ഒഡീഷയിൽ മലയാളി വൈദികന് പൊലിസിന്റെ ക്രൂര മർദനം. ബെഹാരാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. പാകിസ്താനിൽ നിന്ന് എത്തി മതം മാറ്റുന്നു എന്നാരോപിച്ചായിരുന്നു മർദനം. ആക്രമണത്തിൽ സഹ വൈദികൻ ഫാ.ദയാനന്ദിന്റെ തോളെല്ല് പൊട്ടി. ഒരു കാരണവുമില്ലാതെയാണ് മർദിച്ചതെന്ന് വൈദികർ ആരോപിച്ചു. ഒഡീഷയിലെ ജൂബാ ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. നീയൊക്കെ പാകിസ്താനികളാണെന്നും അമേരിക്കയിൽ നിന്ന് കാശ് വാങ്ങി മതപരിവർത്തനം നടത്തുകയാണെന്നും പറഞ്ഞായിരുന്നു ആക്രമണമെന്ന് ഫാദർ ജോഷി ജോർജ്…
Read More » -
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; യുകെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 ശതമാനം വരെ കൂട്ടി
യുകെയിലെക്കും ഓസ്‌ട്രേലിയയിലെക്കും പോകാൻ പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർക്ക് ചെലവു കൂടും. ഇരുരാജ്യങ്ങളും രാജ്യാന്തര അപേക്ഷകർക്കുള്ള വീസ ചാർജുകളും ട്യൂഷൻ ഫീസുകളും 13 ശതമാനം വരെ വർധിപ്പിച്ചു. ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിദേശത്ത് സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴിൽ സ്പോൺസർഷിപ്പുകൾ, ദീർഘകാല യൂണിവേഴ്‌സിറ്റി കോഴ്സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും. യുകെയിലെ വീസ ഫീസിലെ പ്രധാന മാറ്റങ്ങൾ യുകെയിൽ ആറ് മാസത്തെ സ്റ്റാൻഡേർഡ് വിസിറ്റർ വീസയ്ക്ക് 115 പൗണ്ടിൽ നിന്ന്…
Read More » -
വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു; എട്ട് മണിക്കൂർ ചർച്ച
വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത്. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒറ്റക്കെട്ടായി ബില്ലിനെ എതിർക്കാൻ ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തു. ബില്ല് ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം തള്ളുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ മുനമ്പം വിഷയത്തിലടക്കം പ്രയോജനം കിട്ടുമെന്ന അവകാശവാദമാണ് മുന്നോട്ട് വയ്ക്കുന്നത്. പാർട്ടി…
Read More » -
എമ്പുരാൻ വിവാദം പാർലമെന്‍റ് ചർച്ച ചെയ്യില്ല : പ്രതിപക്ഷ എംപിമാരുടെ നോട്ടീസുകൾ ഇരുസഭകളും തള്ളി
എമ്പുരാൻ വിവാദം ചർച്ച ചെയ്യാതെ പാർലമെന്‍റ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നൽകിയ നോട്ടീസുകൾ ഇരുസഭകളിലും തള്ളി. . കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, ആന്‍റോ ആന്‍റണി എന്നിവർ ലോക്സഭയിലും, സിപിഎം എംപിമാരായ ജോൺ ബ്രിട്ടാസ്, എഎ റഹീം, സിപിഐ എംപി സന്തോഷ് കുമാര്‍ എന്നിവര്‍ രാജ്യസഭയിലും നോട്ടീസ് നൽകി. സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരായ സൈബർ ആക്രമണങ്ങളും, പ്രധാനപ്പെട്ട രംഗങ്ങൾ എഡിറ്റ് ചെയ്യണമെന്നതും ഫാസിസ്റ്റ് കൽപ്പനയാണെന്നും, 17 ഓളം രംഗങ്ങൾ എഡിറ്റ്…
Read More » -
ഏപ്രിൽ മുതൽ ജൂൺ വരെ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വിശദമാക്കുന്നത്. അതികഠിനമായ ചൂട് അനുഭവപ്പെടുന്ന ആറ് ദിവസങ്ങൾ ഏപ്രിൽ മാസത്തിൽ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദില്ലിയിലും മറ്റ് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇത് രണ്ട് മുതൽ ദിവസം വരെയാവുമെന്നാണ് കേന്ദ്ര…
Read More » -
ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: രണ്ട് പേർ മരിച്ചു
കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വണ്ടി നമ്പർ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കുട്ടികൾ സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. കാറിന്‍റെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്. കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്.…
Read More » -
‘വാക്‌സീൻ നയം ഇന്ത്യയെ ലോകനേതൃപദവിയിലേക്ക് ഉയർത്തി’ ; വീണ്ടും കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ശശി തരൂർ
നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂര്‍. ആഗോള ആരോഗ്യനയന്ത്രത്തില്‍ ഇന്ത്യ പ്രധാന പങ്കാളിയായി മാറിയെന്ന് ശശി തരൂര്‍ പറഞ്ഞു. കോവിഡ് കാലത്തെ മോദി സര്‍ക്കാരിന്റെ വാക്‌സിന്‍ നയതന്ത്രം പ്രശംസനീയമാണ്. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്‌തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സമ്പന്നരാജ്യങ്ങള്‍ ചെയ്യാത്തതാണ് മോദി സര്‍ക്കാര്‍ ചെയ്തത്. വാക്‌സിന്‍ കയറ്റുമതി ഇന്ത്യയുടെ ആഗോള പ്രതിഛായവര്‍ദ്ധിപ്പിച്ചുവെന്നും ആണ് തരൂരിന്റെ പ്രശംസ. ഇംഗ്ലീഷ്…
Read More » -
ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യം; 22919 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി
രാജ്യത്തെ ഇലക്ട്രോണിക്സ് ഉപകരണ ഉത്പാദന രംഗത്ത് തദ്ദേശീയമായി മികവ് കൈവരിക്കുന്നതിന് 22919 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആറു വർഷം കൊണ്ട് 59350 കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് ആകർഷിക്കാനും 456500 കോടി രൂപയുടെ ഉത്പാദനം സാധ്യമാക്കാനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ 91600 യുവാക്കൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. നിരവധി പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു. ഇലക്ട്രോണിക്സ്, ടെലികോം, കൺസ്യൂമർ, മെഡിക്കൽ, ഓട്ടോമൊബൈൽ, വൈദ്യുതി ഉപകരണങ്ങളുടെ ഉൽപാദനമാണ് ഇതിലൂടെ കേന്ദ്രസർക്കാർ ഉന്നമിടുന്നത്. കമ്പനികളുടെ വിറ്റു…
Read More » -
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 15 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു
ഛത്തീസ്ഗഡിലെ സുക്മയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്. മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നീ ഫോഴ്സുകളാണ് പങ്കെടുത്തത്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഇതുവരെ 16 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷൻ തുടരുകയാണെന്നും…
Read More »