National

  • ഇന്ത്യയുടെ തിരിച്ചടിയില്‍ അഭിമാനമെന്ന് രാമചന്ദ്രന്റെ മകള്‍

    പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. തന്റെ അമ്മയെ പോലെ സിന്ദുരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് എന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു. ”ഇന്ത്യയുടെ പ്രതികരണത്തില്‍ അഭിമാനമുണ്ട്, ഞങ്ങളുടെ നഷ്ടം നികത്താനാവില്ല, പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ നമുക്ക് ഒന്നും…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാമിന് ഇന്ത്യയുടെ മറുപടി

    പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കി എന്നണ് ആക്രമണത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ സൈന്യം നടത്തിയ പ്രതികരണം. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12…

    Read More »
  • കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി; സർപ്രൈസ് സമ്മാനത്തെക്കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

    കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒരു സർപ്രൈസ് സമ്മാനവുമായ ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ . കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയെന്ന സമ്മാനമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലെ പി ആർ ചേമ്പറിൽ ചേർന്ന വാർത്താ സമ്മേളനത്തിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കൾ ആയിരിക്കും. എസ്ബിഐയും കെ എസ് ആർ ടി സിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തിൽ പൂർണ വൈകല്യം…

    Read More »
  • വഖഫ് ഹർജികൾ പുതിയ ബെഞ്ചിലേക്ക്; അടുത്ത ചീഫ് ജസ്റ്റിസ് മെയ് 15ന് പരിഗണിക്കും

    വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ചായിരിക്കും മെയ് 15ന് ഹര്‍ജികള്‍ പരിഗണിക്കുക. വഖഫ് കേസ് താൻ വാദം കേള്‍ക്കുന്നത് തുടരുന്നില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുകയായിരുന്നു. പുതിയ ബെഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. അടുത്ത വ്യാഴാഴ്ച കേസ് നിയുക്ത ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും. വഖഫുമായി ബന്ധപ്പെട്ട്…

    Read More »
  • കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കവുമായി എഐസിസി ; പ്രഖ്യാപനം ഇന്ന് തന്നെ വന്നേക്കും

    കെ സുധാകരനുയര്‍ത്തിയ വെല്ലുവിളിക്കിടയിലും പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കവുമായി എഐസിസി. പുതിയ കെപിസിസി അധ്യക്ഷനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണെന്നാണ് സൂചന. ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയെ കണ്ടു. കേരള നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. നിലവിലെ സ്ഥിതിയും അധ്യക്ഷന്റെ മാറ്റത്തിലെ നിലപാടും നേതാക്കളോട് രാഹുല്‍ ആരാഞ്ഞു. പ്രഖ്യാപനം ഇന്ന് തന്നെ വന്നേക്കും എന്നാണ് വിവരം. ആന്‍റോ ആന്‍റണിക്ക് തന്നെയാണ് മുന്‍തൂക്കം. സുധാകരന്‍റെ പരസ്യ പ്രതികരണത്തില്‍ എഐസിസി നേതൃത്വം കടുത്ത…

    Read More »
  • ജമ്മു കാശ്മീരിൽ സൈനിക വാഹനം മറിഞ്ഞ് 3 സൈനികർക്ക് ദാരുണാന്ത്യം

    സൈനിക വാഹനം മറിഞ്ഞ് 3 സൈനികർക്ക് ദാരുണാന്ത്യം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് വാഹനം മറിയുകയായിരുന്നു. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ചത്. അപകടപ്പെട്ട സ്ഥലത്തു നിന്നും മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് . അപകടത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ.

    Read More »
  • നീറ്റ് യുജി ഇന്ന് ; പരീക്ഷ എഴുതുന്നത് 22.7 ലക്ഷം വിദ്യാര്‍ഥികള്‍

    മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ്) ഇന്ന്. 500 നഗരങ്ങളില്‍ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ. ഉച്ചയ്ക്ക് 1.30ന് ശേഷം ആരെയും പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ നീറ്റ് യുജി പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കര്‍ശനസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്നലെ മോക്ക് ഡ്രില്ലുകള്‍ നടത്തി. ഭൂരിഭാഗം പരീക്ഷാകേന്ദ്രങ്ങളും ഇക്കുറി സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. പരീക്ഷയില്‍ ക്രമക്കേട് നടത്തുന്നവരെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യും, ഒപ്പം…

    Read More »
  • ‘1000 ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി പൂർത്തിയാക്കിയത് 9 വർഷം കൊണ്ട്’; വിമർശനവുമായി കെ ബാബു

    ആര് അവകാശവാദം ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതിയുടെ മാതൃത്വത്തെ കുറച്ചു ഒരു സംശയവുമില്ലായെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ ബാബു. നന്ദിയോടെ കേരളം അനുസ്മരിക്കുന്നത് ഉമ്മൻ‌ചാണ്ടിയെയാണ്. അന്ന് തുറമുഖ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്നും കെ ബാബു പറഞ്ഞു. 1000 ദിവസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി 9 വർഷം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മന്ത്രിമാരും…

    Read More »
  • സ്വര്‍ണവില വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 4000ലധികം രൂപ

    സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം…

    Read More »
  • ‘ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ പോലും സർക്കാർ ഭയക്കുന്നു, സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: ചാണ്ടി ഉമ്മൻ

    കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ചരിത്ര ദിവസമാണ് ഇന്ന് എന്ന് ചാണ്ടി ഉമ്മൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നൽകുന്നതും നല്ലകാര്യമാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.എന്നാൽ, ഒരു കല്ല് മാത്രമിട്ടുവെന്നത് സ്ഥിരം കാപ്സ്യൂളായി സിപിഎം പ്രചരിപ്പിക്കുകയാണ്. അത് വെറും പച്ചക്കള്ളമാണെന്ന് ആര്‍ക്കുമറിയാം. 2004ൽ ആദ്യം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 2006വരെ ശ്രമം തുടര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൂര്‍ത്തിയായിരുന്നില്ല. പിന്നീട് വിഎസ് അച്യുതാനന്ദൻ സര്‍ക്കാരും ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പൂര്‍ണതയിലെത്തിയിരുന്നില്ല. അന്ന് ചൈനീസ് കമ്പനിയാണ്…

    Read More »
Back to top button