National

  • സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

    സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കര്‍, പീയുഷ് ഗോയല്‍, അര്‍ജുന്‍ രാം മേഘ്വാൾ,…

    Read More »
  • കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

    ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ലഷ്‌കര്‍ ഇ തയ്ബ ഭീകരരെ സൈന്യം വധിച്ചു. രണ്ടു ഭീകരരെ സുരക്ഷാസേന വളഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിന്‍പഥേര്‍ കെല്ലര്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. അതിനിടെ, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപ ഇനാം നല്‍കുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ കശ്മീരില്‍ പതിച്ചിട്ടുണ്ട്.

    Read More »
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

    സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു. മുന്നിൽ വിജയവാഡയാണ്. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. പരീക്ഷയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ തിളങ്ങിയത്. വിജയശതമാനത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉള്ളതായി എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു. 1.29 ലക്ഷം…

    Read More »
  • പഞ്ചാബില്‍ വിഷമദ്യദുരന്തം: 14 പേര്‍ മരിച്ചു, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

    പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായി പഞ്ചാബ് അധികൃതര്‍ അറിയിച്ചു. മദ്യം നല്‍കിയ ആളടക്കം നാലുപേരെ പൊലീസ് പിടികൂടി. അമൃത്സറിലെ മജിതയിലാണ് സംഭവം. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നതായും വിതരണക്കാരെ അറസ്റ്റ് ചെയ്തതായും അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാവ്‌നി പറഞ്ഞു. ‘മജിതയില്‍ ഒരു നിര്‍ഭാഗ്യകരമായ ദുരന്തം സംഭവിച്ചു. ഇന്നലെ രാത്രിയില്‍ 5 ഗ്രാമങ്ങളില്‍ നിന്ന് മദ്യം കഴിച്ചവരുടെ നില ഗുരുതരമാണെന്ന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഞങ്ങള്‍ മെഡിക്കല്‍ ടീമുകളെ ഉടന്‍ തന്നെ അയച്ചു. ഞങ്ങളുടെ മെഡിക്കല്‍…

    Read More »
  • ഇന്ത്യ- പാക് സംഘർഷത്തിനിടെ അടച്ച വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം

    ഇന്ത്യ പാക് സംഘർഷത്തിനിടെ സുരക്ഷ മുൻനിർത്തി അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചു. അന്താരാഷ്ട്ര വ്യോമപാത തുറക്കാനും നിർദേശം നൽകിയിട്ടുണ്ട്. എയർപോർട്ടുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ അധികൃതർ നടത്തുകയാണ്. ശ്രീനഗർ, ജമ്മു, ലുധിയാന, പത്താൻകോട്ട് തുടങ്ങി രാജ്യത്തെ അതിർത്തി, തന്ത്രപ്രധാന മേഖലകളിലെ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരുന്നത്. തുറക്കാനുള്ള തീരുമാനം വന്നതോടെ ചണ്ഡീഗഡിൽ നിന്നുളള കമേഴ്സ്യൽ ഫ്ളൈറ്റുകളുടെ സർവ്വീസ് തുടങ്ങി. അതേസമയം ഇന്ത്യ- പാകിസ്താൻ ഡിജിഎംഒ തല ചർച്ചകൾ തുടരുകയാണ്. പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് ഇന്ത്യ…

    Read More »
  • ഒരു വിട്ടുവീഴ്ചയും വേണ്ട’: സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

    പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും, അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും എന്തെങ്കിലും തരത്തില്‍ പ്രകോപനം ഉണ്ടായാല്‍ അതിശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം. ‘അവര്‍ വെടിയുതിര്‍ത്താല്‍, ഞങ്ങള്‍ തിരിച്ചും വെടിവയ്ക്കും’ – അതാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കുള്ള നിലപാട്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. അപ്പുറത്തു നിന്നും ബുള്ളറ്റുകള്‍ വന്നാല്‍, തിരിച്ച്, ഷെല്ലുകള്‍ അയക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് നല്‍കിയ നിര്‍ദേശം. അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കെതിരായ പോരാട്ടം തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരശൃംഖലകള്‍ക്ക് താവളവും സഹായവും പാകിസ്ഥാന്‍ നല്‍കി വരികയാണെന്ന്…

    Read More »
  • അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തം; ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച ഇന്ന്

    വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്താന്റേയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക്കിസ്താനില്‍ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും. പ്രകോപനം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിക്കും. ഇന്ത്യയുടെ മിലിട്ടറി താവളങ്ങള്‍ തകര്‍ത്തു എന്നതടക്കമുള്ള പാക്കിസ്ഥാന്റെ കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഇന്ത്യ ഉന്നയിച്ചേക്കും. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരായ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.…

    Read More »
  • രാജസ്ഥാനിൽ വീണ്ടും ബ്ലാക്ക് ഔട്ട് , നിരോധന ബഫർ സോൺ ഏർപ്പെടുത്തി

    ജാ​ഗ്രതയുടെ ഭാ​ഗമായി രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമിർ തുടങ്ങിയ ജില്ലകളിൽ ഇന്നും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാവിലെ ആറുമണി വരെയാണ് ബ്ലാക്ക് ഔട്ട്‌. ജാഗ്രതയുടെ ഭാഗമായാണ് ബ്ലാക്ക് ഔട്ട് എന്ന സർക്കാർ അറിയിപ്പ്.ജില്ലകളിലെ എല്ലാ താമസക്കാരും വീടുകളിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ വിളക്കുകളും ഓഫ് ചെയ്യണമെന്ന് ഔദ്യോഗിക അറിയിപ്പിൽ അഭ്യർത്ഥിക്കുന്നു. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രാത്രി സഞ്ചാരം കർശനമായി നിരോധിച്ചിരിക്കും. പ്രതിരോധ മേഖലയ്ക്ക് ചുറ്റും 5 കിലോമീറ്റർ പരിധിയിൽ പ്രവേശന…

    Read More »
  • ‘വെടിനിർത്തൽ ധാരണയെക്കുറിച്ച് ചർച്ച ചെയ്യണം’;പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

    ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ആദ്യം വാഷിംഗ്ടണ്‍ ഡിസിയും പിന്നീട് കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്കന്‍ ഇടപെടല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യാ-പാക് തര്‍ക്കത്തില്‍ മൂന്നാം കക്ഷിയെ ഇടപെടലിന് രാജ്യം അനുവദിച്ചോ എന്നത് വ്യക്തമാക്കണം. പാകിസ്താനുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നുണ്ടോ എന്നത് വ്യക്തമാക്കണം. 1971 ല്‍ ഇന്ദിരാഗാന്ധി കാണിച്ച ധൈര്യവും ദൃഡനിശ്ചയവും ഓര്‍ക്കുന്നു’,…

    Read More »
  • പാകിസ്താന്റെ വെടിനിർത്തൽ ലംഘനം; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം, ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ

    അതിർത്തിയിൽ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. വെടിനിർത്തൽ ധാരണയുടെ ലംഘനമാണ് പാകിസ്താൻ നടത്തിയതെന്ന് രാത്രി വൈകി വാർത്താ സമ്മേളനം വിളിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഇത് ഗൗരവമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താൻ മിലിട്ടറി ഓപ്പറേഷൻ ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചർച്ചയിലാണ് ഇന്നലെ…

    Read More »
Back to top button