National
-
ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം; സിജെപിയുമായി കേന്ദ്രസർക്കാർ മൂന്നാംഘട്ട ചർച്ച നടത്തും
നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സിജെപിയുമായി കേന്ദ്ര സർക്കാർ മൂന്നാംഘട്ട ചർച്ച നടത്തും. കേന്ദ്ര തീരുമാനം മന്ത്രിമാർ സമരക്കാരെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം എൻടിഎ പൊളിച്ചെഴുതി പ്രശ്നം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് മോദി സർക്കാർ. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ഇന്‍റർനെറ്റ് നിയന്ത്രണവും തുടരും. ഭരണഘടനാ ക്ലബ്ബിൽ നടന്ന ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് CJP വീണ്ടും മുന്നോട്ടുവച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് വിവാദത്തിന്…
Read More » -
സിജെപി- കേന്ദ്രസർക്കാർ ചർച്ച ; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം തുടരുമെന്ന് CJP
കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച പൂർത്തിയായി. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്റെ…
Read More » -
ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ്
ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്താനൊരുങ്ങി ഇന്ത്യ സഖ്യത്തിലെ എംപിമാർ. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിധ്യാർത്ഥികൾക്ക് വേണ്ടിയാണ് മാർച്ച് നടത്തുന്നത്. വിദ്യാർത്ഥികൾക്കൊപ്പം കോൺഗ്രസ് ഉണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. രാഹുലിൻ്റെ വീടിനുള്ളിൽ നടന്ന എംപിമാരുടെ യോഗത്തിന് ശേഷമാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർള ഹൗസിന് മുന്നിൽ പ്രതിഷേധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അതേസമയം, പ്രതിഷേധത്തെ തടയാനുള്ള നീക്കങ്ങളുമായി ദില്ലി പൊലീസ് രംഗത്തെത്തി. രാഹുലും എംപിമാരും സഞ്ചരിക്കുന്ന ബസ് ബാരിക്കേഡ് വെച്ച് തടയുകയാണ് പൊലീസ്. രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശവുമുള്ള റോഡുകൾ…
Read More » -
ഡൽഹിയിൽ സിജെപി സമരം ശക്തമാകുന്നു; പാർലമെന്റ് ഇന്നും സ്തംഭിച്ചേക്കും
നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ഡൽഹിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നു. ജന്തർമന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. കേരളമടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. അതേസമയം, പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം…
Read More » -
‘നീറ്റ് പൂർണമായും റദ്ദാക്കണം’; ഇതിനായി സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ടിവികെ
നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴക വെട്രി കഴകം (ടിവികെ) രംഗത്ത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഡൽഹിയിൽ നീറ്റിനെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെയാണ് ടിവികെ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ നിന്ന് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നിയമപരമായ തടസങ്ങളുണ്ടെങ്കിൽ ഇടക്കാലത്തേക്ക് സ്‌പെഷ്യൽ കൺകറന്റ് ലിസ്റ്റ് സൃഷ്ടിക്കാനും ടിവികെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇതേക്കുറിച്ച് മുൻപ് തന്നെ നിലപാട്…
Read More » -
ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ച് സമരം; പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരത്തിന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പാർലമെന്റ് ഇന്ന് പ്രപക്ഷുബ്ധമാകും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ…
Read More » -
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ, രാഹുലിനെ വലിച്ചിഴച്ച് നീക്കി പൊലീസ്
പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുത്ത് ദില്ലി പൊലീസ്. മുതിര്‍ന്ന നേതാക്കളെയെല്ലാം പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. രാഹുലിനെ വഴിയിലൂടെ വലിച്ചിഴക്കാണ് അറസ്റ്റ് ചെയ്തത്. കയ്യൂക്ക് കാണിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി. സിജെപി സമരത്തിന് പിന്തുണയുമായിട്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി…
Read More » -
സിജെപി സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; രാഹുൽ ഗാന്ധി ജന്തർ മന്തറിൽ, പ്രതിഷേധം തടഞ്ഞ് പൊലീസ്
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളും രംഗത്ത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ജന്തർ മന്തറിലെ സമരത്തിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം നടത്താൻ ശ്രമിച്ച കോൺഗ്രസ് എംപിമാരെ പൊലീസ് തടയുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കൈകൾ കൂട്ടിക്കെട്ടിയായിരുന്നു രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ പ്രതിഷേധം. വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വയ്ക്കണമെന്ന് രാഹുൽ ഗാന്ധി…
Read More » -
പ്രതിഷേധം കടുപ്പിക്കാൻ സിജെപി: സമരവേദിയിലേക്ക് തിരിച്ചെത്തി പ്രക്ഷോഭകർ, സംഘർഷത്തിൽ 70 പേർ പൊലീസ് കസ്റ്റഡിയിൽ
സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേർ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാർ ഉൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ സെപ്ഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടും. സമരക്കാർ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ഡൽഹി പൊലീസ് ചർച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി…
Read More » -
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം ; എഫ്സിആര്‍എ അടക്കം 6 ബില്ലുകള്‍ അവതരിപ്പിക്കാൻ സർക്കാർ
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്‍എ നിയമഭേദഗതിയടക്കം 6 ബില്ലുകള്‍ ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഭിന്നതക്കിടെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും. അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല. അതേസമയം, കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ…
Read More »