National

  • ഇഡി പരിധി വിടുന്നു ; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

    ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനം. വൈന്‍ ഷോപ്പ് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ്, ഇഡി പണം തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും ടാസ്മാകും കോടതിയുടെ സമീപിക്കുകയായിരുന്നു. ഇഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്ന്, കേന്ദ്ര ഏജന്‍സിക്കു…

    Read More »
  • രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഒറ്റക്കെട്ടായി നില്‍ക്കണം,രാഷ്ട്രീയ നേതൃത്വം രാജ്യതന്ത്രജ്ഞത കാട്ടണമെന്ന് ശശി തരൂര്‍

    രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ശശി തരൂർ . ലേഖനത്തിൽ താൻ എഴുതിയത് വ്യക്തമായ നിലപാട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്ക്കില്ലെന്ന് തരൂർ വ്യക്തമാക്കി. രാഷ്ട്രീയ നേതൃത്വം രാജ്യതന്ത്രജ്ഞത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര പ്രതിനിധി സംഘം ഭീതരവാദത്തെക്കുറിച്ചാവും പ്രധാനമായും വിദേശത്ത് സംസാരിക്കുക. എല്ലാവരും ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കും. അമേരിക്കയിൽ അവധി സമയം ആയതിനാലാണ് അവസാനം അവിടേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

    ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായണ്‍പൂരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ സ്ഥിരീകരിച്ചു. അബുജ്മദ് പ്രദേശത്ത് വച്ച് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നി നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ജവാന്മാരും മാവോയിസ്റ്റുകളും തമ്മിലാണ് വെടിവയ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ ചില പ്രമുഖര്‍ കൊല്ലപ്പെട്ടതായും വിജയ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാവിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വളയുകയായിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പിന് മറുപടിയെന്നോണം സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റ് മാഡ്…

    Read More »
  • ‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർബന്ധിക്കുന്നു’; കേന്ദ്രസർക്കാരിനെതിരെ ഹർജിയുമായി തമിഴ്നാട്

    കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി തമി‍ഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനത്തെ നിർബന്ധിക്കുന്നുവെന്നും കേന്ദ്രം സാമ്പത്തികമായി സമ്മർദ്ദം ചെലുത്തതുന്നുവെന്നുമാണ് ഡിഎംകെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ വിസമ്മതിക്കുന്നതിനാല്‍ വിദ്യാഭ്യാസ ഫണ്ട്‌ കേന്ദ്രം തടഞ്ഞുവെക്കുന്നു എന്നും തമിഴ്നാട് സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. വിദ്യാഭ്യാസ ഫണ്ടിൽ നിന്ന് 2291 കോടി രൂപ കേന്ദ്രം നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്നതായി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

    Read More »
  • അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

    തിരുവനന്തപുരം നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന(85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തേയും ഇയാള്‍ ഓമനയെ മര്‍ദിച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.

    Read More »
  • സ്വര്‍ണ വില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി. ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.ഇന്നലെ വീണ്ടും 70,000ന് മുകളിലെത്തിയെങ്കിലും വീണ്ടും വില ഇടിഞ്ഞു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ…

    Read More »
  • ഓപ്പറേഷൻ സിന്ദൂർ: ചൈനയെയും കാനഡയെയും തുർക്കിയെയും ഒഴിവാക്കി ഇന്ത്യ.

    ഓപ്പറേഷൻ സിന്ദൂർ: ചൈനയെയും കാനഡയെയും തുർക്കിയെയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ അയക്കില്ല ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്ല. ചൈനയും കാനഡയും തുർക്കിയും ഈ ഘട്ടത്തിൽ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുർക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയർത്തി ഖലിസ്ഥാൻ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡക്കെതിരായ നിലപാട്. അതേസമയം ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അടുത്ത വർഷം യുഎൻ രക്ഷാ സമിതിയിൽ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യൻ സംഘം സന്ദർശനം നടത്തുന്നുണ്ട്. പാക് കേന്രീകൃത ഭീകര സംഘടനകൾക്കെതിരായ…

    Read More »
  • തരൂരിന് കീഴടങ്ങി കോൺഗ്രസ്; വിദേശ പര്യടനത്തിന് ഒടുവിൽ അനുമതി

    കേന്ദ്രത്തിന്റെ സര്‍വകക്ഷി സംഘത്തെ ശശി തരൂർ നയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങളിൽ കുലുങ്ങിയ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഒടുവിൽ അയഞ്ഞു. വിദേശ പര്യടനത്തിനായി തരൂരിന് അനുമതി നൽകി. വിദേശയാത്രക്ക് ലഭിച്ച ക്ഷണത്തില്‍ തരൂര്‍ നിലപാട് ഉറപ്പിച്ചതോടെയാണ് എഐസിസിയുടെ തീരുമാനം. അതേസമയം തന്നെ പ്രതിനിധി സംഘത്തില്‍ നിർദേശിച്ച പേരുകൾ ഇല്ലാത്തതിലുള്ള അതൃപ്തിയും കോൺഗ്രസ് പ്രകടമാക്കി. കേന്ദ്ര സർക്കാർ പട്ടിക സ്വീകരിക്കാത്തത് ദൗർഭാഗ്യകരമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൽ നിന്ന് അകന്ന് തരൂർ കേന്ദ്രത്തോട് അടുക്കുന്നതായും വിമർശനം ഉയർന്നു. തരൂർ നിലപാട് ഉറപ്പിച്ചതിന് പിന്നാലെയാണ് എഐസിസി വിലയിരുത്തൽ. എഐസിസി നിലപാട്…

    Read More »
  • ഹൈദരാബാദ് ചാർമിനാറിന് സമീപം വൻ തീപിടുത്തം; 17 മരണം

    ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. 17 പേർ മരിച്ചു. 15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ഗുൽസാർ ഹൗസ് ജനങ്ങൾ തിങ്ങി പാർക്കുന്ന തെരുവാണ്. നിറയെ വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശമാണിത്. കെട്ടിടത്തിന് മുകളിലായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. മുത്ത് വ്യാപാരക്കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് താഴത്തെ നിലയിൽ നിന്ന് മുകളിലെ കെട്ടിടങ്ങളിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ ആയതിനാൽ പലരും ഉറക്കത്തിലായിരുന്നു. പ്രദേശം പുക…

    Read More »
  • ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം

    ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ്-09 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി-സി61 വിക്ഷേപണ വാഹനത്തിന് ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമായതെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 5:59നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. പക്ഷേ PS3 സോളിഡ് റോക്കറ്റ് മോട്ടോര്‍ ഘട്ടത്തില്‍ വിക്ഷേപണ വാഹനം പാതയില്‍ നിന്ന് വ്യതിചലിച്ചു. ഇതോടെ ദൗത്യം അവസാനിപ്പിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിക്കുകയായിരുന്നു. സി-ബാന്‍ഡ് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (SAR) ഉപയോഗിച്ച് എല്ലാ തരത്തിലുള്ള കാലാവസ്ഥാ…

    Read More »
Back to top button