National

  • 250 കിലോമീറ്റര്‍ നീണ്ട ജലപാത;’കൊച്ചി വാട്ടര്‍മെട്രോ’ മുംബൈയിലേക്ക്

    രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ (water metro) സംവിധാനമായ കൊച്ചി വാട്ടര്‍ മെട്രോ മറ്റ് സംസ്ഥാനങ്ങളിലേക്കും. കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാനായി നടത്തിയ സാധ്യത പഠന റിപ്പോര്‍ട്ട്, മഹാരാഷ്ട്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. മുബൈ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് കൈമാറിയത്. സാധ്യത പഠന റിപ്പോര്‍ട്ട് കെഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ മന്ത്രി നിഥീഷ്…

    Read More »
  • അഹമ്മദാബാദ് വിമാനാപകടം: ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ഏറ്റവും ഉയർന്ന ക്ലെയിം

    ജൂൺ 12-ന് അഹമ്മദാബാദിൽ സംഭവിച്ച എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടവുമായി ബന്ധപ്പെട്ട ആകെ ഇൻഷുറൻസ് ക്ലെയിമുകൾ നാലായിരം കോടി രൂപ (475 മില്യൺ ഡോളർ) യിലേറെ ആകുമെന്ന് കണക്കാക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ക്ലെയിമുകളിൽ ഒന്നാകും. ഇന്ത്യയിലെ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനിയായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജിഐസി- റീ-GIC Re)യുടെ വിലയിരുത്തലാണിത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം, 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ…

    Read More »
  • അഹമ്മദാബാദ് വിമാനാപകടം: 119 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

    അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 119 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്.അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ പരിശോധനാ ഫലം ഫലം ലഭിച്ചിട്ടില്ല. ജൂൺ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. വിമാനത്തിലുള്ള ഒരാൾ മാത്രമാണ്…

    Read More »
  • പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

    മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 അടിയാണ് ഉയര്‍ത്തിയത്. പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ജില്ലയില്‍ നാല് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത് അതിശക്തമായ മഴയെ തുടര്‍ന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ തുടരുകയും ചെയുന്ന സഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ ആണ് ഇന്ന് വൈകിട്ട് 20…

    Read More »
  • സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ( Sonia Gandhi ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പത്ത് ദിവസത്തിനിടെ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജൂൺ ഏഴാം തീയതി സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വർഷം…

    Read More »
  • കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു

    ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജംഗൽചട്ടി, ഭീംബലി മേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രുദ്രപ്രയാഗിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ അടിയന്തര ജാഗ്രതാ നിർദേശം നൽകി. ഗുപ്തകാശിയിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയ് ജിങ്ക്വാൻ പറയുന്നതനുസരിച്ച്, മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ ചെളിയും പാറകളും അടിഞ്ഞുകൂടിയിരുന്നു. ഇതിനകം പുറപ്പെട്ട തീർത്ഥാടകരുടെയും കാൽനട പാതയിലുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രെക്ക് റൂട്ട് താത്കാലികമായി അടച്ചു. പാതയിൽ അടിഞ്ഞുകൂടിയിട്ടുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പിഡബ്ല്യുഡി…

    Read More »
  • സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തി

    എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്നു ടേക്ക് ഓഫിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തി. ഉത്തർപ്രദേശിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്നു കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പറന്നുയരുന്നതിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1511 വിമാനത്തിനാണ് റൺവേയിൽ വച്ച് അപ്രതീക്ഷിതമായി സാങ്കേതിക തകരാർ സംഭവിച്ചത്. യാത്രക്കാർക്കായി പകരം വിമാനം ഒരുക്കുമെന്നു അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേ​ദം പ്രകടിപ്പിച്ചു. ടേക്ക് ഓഫിനു തൊട്ടുമുൻപാണ് ജീവനക്കാർ വിമാനത്തിലെ…

    Read More »
  • രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്; ആക്ടീവ് കേസുകൾ ഏഴായിരം കടന്നു

    രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകളുടെ എണ്ണം ഏഴായിരത്തി നാനൂറായി. കേരളത്തില്‍ 2109 കോവിഡ് ബാധിതരാണുള്ളത്. ഇന്ന് 269 പുതിയ കേസുകള്‍ കൂടി റിപ്പേര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് ഒൻപത് മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മൂന്ന്, മഹാരാഷ്ടയില്‍ നാല്, തമിഴ്‌നാട് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 87 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 2109 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

    Read More »
  • അഹമ്മദാബാദ് വിമാന ദുരന്തം: മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്, ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം

    അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപകട കാരണം എന്തെന്ന് കണ്ടെത്തുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കും. ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് റെക്കോര്‍ഡുകള്‍, എടിസി ലോഗ്, സാക്ഷികളുടെ മൊഴികള്‍ എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും സമിതി പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത പ്രതിനിധികളെയും സമിതിയിലല്‍ ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍…

    Read More »
  • കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; ആറു പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

    തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും എഐഎഡിഎംകെയിലെ രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട ആറുപേര്‍ക്കും റിട്ടേണിങ് ഓഫീസര്‍ ബി സുബ്രഹ്മണ്യം ജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറി. തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ് കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി വില്‍സണ്‍, രാജാത്തി എന്നറിയപ്പെടുന്ന സല്‍മ, എസ് ആര്‍ ശിവലിംഗം എന്നിവരാണ് ഡിഎംകെ ടിക്കറ്റില്‍ വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായ ഐ എസ് ഇമ്പദുരൈ, എം ധനപാല്‍ എന്നിവരും എതിരില്ലാതെ…

    Read More »
Back to top button