National

  • രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ് ഐ ആർ.

    തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി…

    Read More »
  • ആക്‌സിയം 4 ദൗത്യം ; ബഹിരാകാശത്ത് നിന്നു മോദിയുമായി സംവദിച്ച് ശുഭാംശു ശുക്ല

    ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യക്കാരന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സോവിയറ്റ് യൂണിയന്‍ സഹകരണത്തില്‍ 1982 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയ്ക്ക് ശേഷം 41 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. 140 കോടി ഇന്ത്യക്കാരുടെ മനസില്‍ ശുഭാംശു ശുക്ല ഉണ്ടെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചു. താന്‍ സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ശുഭാംശു തന്റെ യാത്ര എല്ലാ ഇന്ത്യക്കാരുടേത് കൂടിയാണെന്നും പ്രതികരിച്ചു. ബഹിരാകാശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍…

    Read More »
  • നരേന്ദ്രമോദി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കം

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ മോദി സന്ദര്‍ശിക്കും. ജൂലൈ ഒന്‍പതുവരെയാണ് സന്ദര്‍ശനം. ബ്രസീലില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ജൂലൈ രണ്ട്, മൂന്ന് തീയതികളിലാണ് ഘാന സന്ദര്‍ശനം. നരേന്ദ്രമോദിയുടെ ഘാനസന്ദര്‍ശനമാണ്. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാന സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക, ഊര്‍ജ, പ്രതിരോധ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. ജൂലൈ മൂന്ന്, നാല് തീയതികളിലാണ്…

    Read More »
  • ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

    ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിമഠത്തില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടിന് മുമ്പുളള ഗുരുവിന്റെയും ഗാന്ധിജിയുടെ കൂടിക്കാഴ്ചയ്ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, അടൂര്‍ പ്രകാശ് എംപി, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പങ്കെടുത്തു. സച്ചിദാനന്ദസ്വാമി രചിച്ച ഗുരുദേവനും ഗാന്ധിജിയും ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ പ്രധാനമന്ത്രിക്ക്…

    Read More »
  • വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

    വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. നോണ്‍ എസി മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക. 500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ…

    Read More »
  • രണ്ടാം കേരള പൈതൃക കോൺഗ്രസ് ജനുവരിയിൽ.

    രണ്ടാം പൈതൃക കോൺഗ്രസ്100 പൈതൃക സഭകൾ സംഘടിപ്പിക്കും തിരുവനന്തപുരം: ∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം കേരള പൈതൃക കോൺഗ്രസിന്റെ ഭാഗമായി 100 പൈതൃകസഭകൾ സംഘടിപ്പിക്കും. രണ്ടാം കേരള പൈതൃക കോൺഗ്രസ്സിന് മുന്നോടിയായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ് 101 പൈതൃക പരിപാടികൾ പ്രഖ്യാപിച്ചിരുന്നു . അതിൻ്റെ ഭാഗമായി ആറ്റിങ്ങൽ കലാപത്തിന്റെ വാർഷികം, കുളച്ചൽ യുദ്ധവിജയ വാർഷികം എന്നിവ അടുത്തമാസം ആചരിക്കും. തുടർന്ന് പൈതൃക സർവേ, പൈതൃക യാത്രകൾ, പൈതൃക പ്രദർശനങ്ങൾ, കുടുംബസംഗമങ്ങൾ,പുസ്തക പ്രകാശനങ്ങൾ, എന്നിവ 101…

    Read More »
  • മയക്കുമരുന്ന് കേസ്; നടന്‍ ശ്രീകാന്ത് കസ്റ്റഡിയില്‍

    നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. നുങ്കമ്പാക്കം പൊലീസാണ് താരത്തെ കസ്റ്റഡയിലെടുക്കുന്നത്. മുന്‍ എഐഎഡിഎംകെ അംഗത്തെ മയക്കുമരുന്ന് കേസില്‍ നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍ ശ്രീകാന്തിനും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. എഐഎഡിഎംകെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രസാദ് എന്ന വ്യക്തിയില്‍ നിന്നുമാണ് ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങിയതെന്നാണ് വിവരം. പ്രസാദിന് മയക്കുമരുന്ന് നല്‍കിയ പ്രദീപ് കുമാര്‍ എന്നയാളെ പിടികൂടിയിരുന്നു. പ്രദീപിനെ പ്രസാദ് ശ്രീകാന്തിന് പരിചയപ്പെടുത്തി കൊടുത്തിരുന്നതായാണ്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശിയാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് വിവരം.…

    Read More »
  • വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നിലയില്‍

    തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരി മരിച്ചനിലയില്‍. ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് ആറോടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനായി ഇന്നലെ രാത്രി വൈകിയവേളയിലും പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.…

    Read More »
  • പക്ഷിയിടിച്ചു, എയര്‍ ഇന്ത്യ വിമാനം യാത്ര റദ്ദാക്കി

    പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി. ഇന്ന് പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനമാണ് പക്ഷിയിടിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയത്. അടിയന്തരാവസ്ഥാ വാര്‍ഷികം ഭരണഘടനാ ഹത്യാദിനം, ഒരു വര്‍ഷം നീണ്ട പരിപാടികള്‍ നടത്താന്‍ കേന്ദ്രം; സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് പക്ഷിയിടിച്ചതായി കണ്ടെത്തിയതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. എഞ്ചിനീയറിംഗ് സംഘം വിശദമായ പരിശോധനകള്‍ നടത്തിവരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യാത്ര മുടങ്ങിയവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള…

    Read More »
  • അഹമ്മദാബാദ് വിമാന അപകടം: ഒരാഴ്ചയ്ക്കിടെ റദ്ദാക്കിയത് 66 ബോയിങ് 787 എയര്‍ ഇന്ത്യ സര്‍വീസുകള്‍

    ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ 270 പേരുടെ ജീവന്‍ കവര്‍ന്ന വിമാനാപകടത്തിന് ശേഷം എയര്‍ ഇന്ത്യ റദ്ദാക്കിയത് ബോയിങ് 787 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള 66 സര്‍വീസുകള്‍. ചൊവ്വാഴ്ച മാത്രം ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള എയര്‍ ഇന്ത്യയുടെ ആറ് വിദേശ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജൂണ്‍ 12 ലെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ യുടെ എഐ 159 ഉള്‍പ്പെടെയുള്ള വിമാനങ്ങളുടെ സര്‍വീസ് ആണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. സുരക്ഷാ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിമാന സര്‍വീസുകള്‍…

    Read More »
Back to top button