National

  • പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

    പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളെയും അഭിസംബോധന ചെയ്ത് നയപ്രഖ്യാപനം നടത്തും. ബജറ്റ് അവതരണത്തിന് മുന്നോടിയായി നാളെ സാമ്പത്തിക സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ രണ്ട് വരെയാണ് സമ്മേളനം നടക്കുക. ഫെബ്രുവരി 1, ഞായറാഴ്ചയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. അതേസമയം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു. യോഗത്തിൽ സർക്കാർ പ്രതിപക്ഷ സഹകരണം തേടി. എന്നാൽ വിബി ജി റാം ജി നിയമത്തിലടക്കം പ്രതിഷേധം ഉയർത്താനാണ്…

    Read More »
  • 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഡൽഹിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും. പത്മാപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡൽഹി. പഴുതടച്ച സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അതേസമയം, റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥികളായ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ…

    Read More »
  • അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം

    അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തി. മൈനസ് ഏ‍ഴ് ഡിഗ്രിയാണ് ജമ്മുകശ്മീരിലെ ഏറ്റവും കുറഞ്ഞ താപനില. വിവിധ മേഖലകളിൽ മഞ്ഞുവീഴ്ചയും ശക്തമായി തുടരുകയാണ്. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. അതേസമയം, ശൈത്യത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമായത് ദില്ലിയിലെ ജനങ്ങളെ വലയ്ക്കുകയാണ്. ഡൽഹിയിലെ വായുമലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി ദീർഘകാല നടപടികൾ ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി രാജ്യതലസ്ഥാനത്തിൽ നിന്ന് ഒഴിവാക്കുക, വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ…

    Read More »
  • എസ്‌ഐആര്‍: രേഖകൾ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

    വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും…

    Read More »
  • കരൂർ ദുരന്തം: നടൻ വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുന്നിൽ ഹാജരാകും

    കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി നടനും ടി.വി.കെ പാർട്ടി അധ്യക്ഷനുമായ വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുൻപിൽ ഹാജരാകും. ഇന്ന് രാവിലെ 11 മണിയോടെ ചെന്നൈയിലെ സിബിഐ ആസ്ഥാനത്ത് അദ്ദേഹം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് സിബിഐ വീണ്ടും വിജയിയെ വിളിച്ചുവരുത്തുന്നത്. കഴിഞ്ഞ തവണ ഹാജരായപ്പോൾ നൽകിയ ചില മൊഴികളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തുടർന്നാണ് രണ്ടാമതും ഹാജരാകാൻ നോട്ടീസ് നൽകിയത്. തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾ പ്രമാണിച്ച് ഹാജരാകാൻ…

    Read More »
  • ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു : താറുമാറായി വ്യോമ – ട്രെയിൻ ഗതാഗതം

    ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്. ദില്ലി, ഹരിയാന യു പി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ശൈത്യത്തോടൊപ്പം പുകമഞ്ഞ് രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യോമ ട്രെയിൻ റോഡ് ഗതാഗതം താറുമാറായി. ദില്ലിയിൽ നിരവധി വിമാന സർവീസുകളാണ് ഇന്നലെ വൈകി ഓടിയത്. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഒരാഴ്ച കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ…

    Read More »
  • രാജ്യത്തെ ആദ്യ ‘വന്ദേഭാരത് സ്ലീപ്പർ’ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

    യാത്രക്കാർ ഏറെ കാത്തിരുന്ന ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പശ്ചിമ ബംഗാളിലെ ഹൗറയെയും അസമിലെ ഗുവാഹത്തിയെയും ബന്ധിപ്പിച്ചാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. പശ്ചിമ ബംഗാളിലെ മാൽഡ ടൗൺ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിനിൽ ആർ.എ.സി (RAC) സീറ്റുകൾ ഉണ്ടാകില്ലെന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഉറക്കവും യാത്രാസുഖവും ഉറപ്പാക്കുന്നു. ട്രെയിൻ സർവീസിനൊപ്പം 3000 കോടിയിലധികം രൂപയുടെ…

    Read More »
  • ഇറാനിലെ സംഘർഷം: ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിൽ എത്തും

    ഇറാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിൽ എത്തും. ആദ്യഘട്ടത്തിൽ 300 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുക എന്നാണ് വിവരം. തിരിച്ചെത്തുന്നവരിൽ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. ഇറാനിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. വരും ദിവസങ്ങളിലും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള തുടർനടപടികൾ തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം ഇറാനിലെ കെർമൻ യൂണിവേഴ്സിറ്റിയിൽ കേരളത്തിൽ നിന്നുള്ള 12 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. എംബിബിഎസ് വിദ്യാർത്ഥികളാണ് ഇറാനിൽ പെട്ടുപോയിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അടിയന്തരശ്രദ്ധ വേണമെന്നറിയിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കേന്ദ്ര കേരള ​ഗവൺമെൻ്റുകൾക്ക് കത്തയച്ചു. ഇമെയിൽ…

    Read More »
  • ശബരിമല ഹരിവരാസനം പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

    സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കറിന്. മന്ത്രി വി എൻ വാസവൻ ആണ് പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വെച്ച് നൽകും. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നാദസ്വര വിദഗ്ദ്ധരിൽ ഒരാളായ തിരുവിഴ ജയശങ്കര്‍, അയ്യപ്പ ഭക്തിഗാനങ്ങൾ ഉപകരണ സംഗീത രൂപത്തിൽ പുറത്തിറക്കിയ ആൽബങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രശസ്തമായ അയ്യപ്പ കീർത്തനങ്ങളുടെയും, ശരണമന്ത്രങ്ങളുടെയും നാദസ്വരത്തിലുള്ള ആവിഷ്കാരം അദ്ദേഹം…

    Read More »
  • ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ദില്ലിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ സോണിയാ​ഗാന്ധിയുടെ ആരോ​ഗ്യ നില തൃപ്തികരമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ആശങ്കാജനകമായ സാഹചര്യമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.

    Read More »
Back to top button