National

  • കമൽഹാസൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

    നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് താരം സത്യപ്രതിജ്ഞ ചെയ്തത്. 2024ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ നിന്നും മക്കള്‍ നീതി മയ്യം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഡിഎംകെക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്. വ്യാഴാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ്‌ രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു. പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണ്.തന്നില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളെക്കുറിച്ച് ബോധ്യമുണ്ട്.നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും താരം നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ കമല്‍ഹാസന്‍ തമിഴ്‌നാട് മുഖ്യമന്ത്രി…

    Read More »
  • രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് ആറു വിദ്യാർത്ഥികൾ മരിച്ചു, 17 പേർക്ക് പരിക്ക്

    രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് ആറു വിദ്യാർത്ഥികൾ മരിച്ചു. 17 കുട്ടികൾക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. മനോഹർതാന ബ്ലോക്കിലെ പിപ്ലോഡി സർക്കാർ സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. പ്രഭാതപാർത്ഥനയ്ക്കായുള്ള തയ്യാറെടുപ്പിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഈ സമയം അധ്യാപകരും ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 40 ഓളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന്…

    Read More »
  • പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി ഇന്ത്യ

    ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് 2025 ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ അറിയിച്ചു. ഏപ്രില്‍ 30 മുതല്‍ പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓപ്പറേറ്റര്‍മാര്‍ക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനമില്ല. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന്…

    Read More »
  • ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു

    ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു. ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ…

    Read More »
  • കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് വിട: നാളെ 9 രാവിലെ മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം

    കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് വിട. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനായി എത്തിക്കും. നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ബുധനാഴ്ച വൈകീട്ട് വലിയ ചുടുകാടിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ അറിയിച്ചു. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജൂണ്‍ 23നായിരുന്നു ഹൃദയാഘാതം മൂലം…

    Read More »
  • മില്‍മ പാലിന്റെ വില തല്‍ക്കാലം കൂട്ടില്ല.

    മില്‍മ പാലിന്റെ വില തല്‍ക്കാലം കൂടില്ല. വിഷയത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില കൂട്ടുന്നത് പരിഗണിക്കും. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തെ ആസ്ഥാനത്തു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വിദഗ്ധസമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടി ഉണ്ടാകുമെന്നും അടുത്ത മാസം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ മലബാര്‍ മേഖല ഇതിനെ അനുകൂലിച്ചില്ല. പാല്‍ വില…

    Read More »
  • ആക്‌സിയം 4 ദൗത്യം; ശുഭാംശു ശുക്ലയെയും സംഘത്തെയും സ്വാഗതം ചെയ്‌ത്‌ പ്രധാനമന്ത്രി

    ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ല. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ആക്സിയം 4 സംഘം ഭൂമിയിൽ തിരികെ എത്തി. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെ രാജ്യത്തോടൊപ്പം ഞാനും സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍, തന്റെ അര്‍പ്പണബോധം, ധീരത, മുന്നേറ്റ മനോഭാവം എന്നിവയിലൂടെ അദ്ദേഹം കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനമായി. ഇത് നമ്മുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ…

    Read More »
  • തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂരില്‍, ആളപായമില്ല

    തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന്ന് തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകളില്‍ ആണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെ ആണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്. വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചായിരുന്നു ട്രയിനിന് തീപിടിച്ചത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. വന്‍ തോതില്‍ തീ…

    Read More »
  • വിഷ വാതക ചോര്‍ച്ച; മംഗളൂരുവിൽ മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു

    കര്‍ണാടക മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച. മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു. എംആര്‍പിഎല്‍ ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിഫൈനറിയിലെ ചോര്‍ച്ച നിലവില്‍ അടച്ചിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ രണ്ടുപേരെയും തിരഞ്ഞ് ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ചെന്നപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.…

    Read More »
  • ഹരിയാനയിൽ സംസ്ഥാനതല ടെന്നീസ് താരം രാധികയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

    ഹരിയാനയിൽ ടെന്നീസ് താരം പിതാവിന്റെ വെടിയേറ്റ് മരിച്ചു. സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവാണ് (25) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിലെ ഒന്നാം നിലയിൽ വെച്ച് രാധികയുടെ പിതാവ് അഞ്ച് തവണയാണ് വെടിയുതിര്‍ത്തത്. ഇതിൽ മൂന്നെണ്ണം രാധികയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയവര്‍ രാധികയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ രാധികയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പൊലീസ് പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലിട്ട…

    Read More »
Back to top button