National
-
മലേഗാവ് സ്‌ഫോടനക്കേസ്: മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി
മലേഗാവ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി. ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂർ ഉള്‍പ്പെടെ ഏഴു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. യുഎപിഎ അടക്കം ചുമത്തിയ കേസിൽ ലെഫ്. കേണൽ പ്രസാദ് പുരോഹിത് , റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുൽക്കര്‍ണി എന്നിവരാണ്…
Read More » -
കുളച്ചൽ യുദ്ധവാർഷികം – ലെഫ്. കേണൽ കിരൺ കെ നായർ ഫ്ലാഗ് ഓഫ് ചെയ്തു.
കുളച്ചൽ യുദ്ധവിജയ വാർഷികാചരണത്തിൻ്റെ ഭാഗമായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ നേതൃത്വത്തിൽ പൈതൃക യാത്രയ്ക്ക് തുടക്കമായി. ഇന്ത്യൻ ആർമിയുടെ പാങ്ങോട് കുളച്ചൽ ഗേറ്റിനു മുന്നിൽ ലഫ്റ്റനൻ്റ് കേണൽ കിരൺ.കെ. നായർ ഫ്ലാഗ് ഓഫ് ചെയ്തു. തണൽക്കൂട്ടം പ്രസിഡൻ്റ് സംഗീത് കോയിക്കൽ പതാക കൈമാറി. കോ ഓർഡിനേറ്റർ പ്രസാദ് നാരായണൻ ഉപഹാരം കൈമാറി. ചടങ്ങിൽ dr, ശങ്കരൻകുട്ടി നായർ, പ്രൊഫ. എസ്. രാജശേഖരൻ നായർ, എം എസ് ശംഭു മോഹൻ, ആർ.ശശി ശേഖർ, ശങ്കർ ദേവഗിരി, അനിൽ വെഞ്ഞാറമൂട്, ചരിത്രകാരൻ പ്രതാപ് കിഴക്കേ മഠം,…
Read More » -
കന്യാസ്ത്രീകളെ ജയിലില്‍ എത്തി കണ്ട് ഇടതു എംപിമാര്‍
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് എതിരെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടയുള്ള കുറ്റങ്ങള്‍ ചുമത്തിയത് രാഷ്ട്രീയ പ്രേരിതമെന്ന് ജോസ് കെ മാണി എംപി. ദേഹോപദ്രവത്തെക്കാള്‍ ക്രൂരമായി കന്യാസ്ത്രീകളെ മാനസികമായി പീഡിപ്പിച്ചെന്നും ജോസ് കെ മാണി പറഞ്ഞു. അറസ്റ്റിലായ മുതിര്‍ന്ന പൗരകളായ കന്യാസ്ത്രീകള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും അവരെ നിലത്താണ് കിടത്തിയതെന്നും അവരെ വിദേശികളെന്ന് വിളിച്ചാക്ഷേപിച്ചെന്നും സിപിഎം എംപി ബൃന്ദാ കാരാട്ട് പറഞ്ഞു. കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗിലെ ജയിലില്‍ എത്തി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇടതു എംപിമാര്‍. കന്യാസ്ത്രീകളോട് അനീതി കാട്ടിയത് ഭരണകൂടമാണെന്ന് ജോസ് കെ മാണി പറഞ്ഞു.…
Read More » -
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണോ?; സൗജന്യ സഹായവുമായി കേരളാ പൊലീസ്
വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 94979 00200 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 15 ആണെന്ന് കേരളാ പൊലീസ് അറിയിച്ചു. വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്.എസ്.എല്‍.സി.,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത…
Read More » -
ഓപറേഷൻ സിന്ദൂർ വലിയ വിജയം, പാകിസ്താന്‍റെ പല സൈനിക കേന്ദ്രങ്ങളും ഇപ്പോഴും പ്രവർത്തനരഹിതമാണ്: പ്രധാനമന്ത്രി
ഓപറേഷൻ സിന്ദൂർ സൈനികരുടെ ധീരതയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ കലാപം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയെന്നും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ സന്ധിയല്ല. പാകിസ്താൻ ആണവായുധ ഭീഷണിവരെ നടത്തി. 22 മിനിറ്റ് കൊണ്ട് ശക്തമായ തിരിച്ചടി കൊടുത്തു. സൈനിക ക്യാമ്പുകൾ തകർക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആണവായുധ ഭീഷണികളെ കാറ്റിൽ പറത്തി. പാകിസ്താന്‍റെ പല സൈനിക കേന്ദ്രങ്ങളും ഇപ്പോഴും പ്രവർത്തനരഹിതമാണ്. ഇന്ത്യയുടെ സൈനിക ശക്തി ലോകരാജ്യങ്ങൾ കണ്ടുവെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ മൂന്ന്…
Read More » -
കുളച്ചൽ യുദ്ധ വിജയദിന വാർഷികം ജൂലൈ 31 ന്.
തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽകുളച്ചൽ യുദ്ധവിജയദിന ആഘോഷം സംഘടിപ്പിക്കുന്നു.രണ്ടാം കേരള പൈതൃക കോൺഗ്രസിൻ്റെ 100 കർമ്മ പരിപാടികളുടെ ഭാഗമായാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 31 രാവിലെ 5.10 ന് പാങ്ങോട് മിലിട്ടറി ക്യാമ്പിനുള്ളിലെ കുളച്ചൽ ഗ്രൗണ്ടിൽ വച്ച് ‘പൈതൃക സ്‌മൃതിയാത്ര‘ , ലഫ്റ്റനൻ്റ് കേണൽ കിരൺ.സി. നായർ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്യും. രാവിലെ 7.29 ന് യുദ്ധസ്മാരകമായ കുളച്ചൽ സ്തൂപത്തിനു മുന്നിൽ പുഷ്പാർച്ചനയോടെ പരിപാടിയുടെ രണ്ടാംഘട്ടം ആരംഭിക്കും. പ്രശസ്ത ചരിത്രകാരൻ Dr. T P ശങ്കരൻകുട്ടി നായർ ,…
Read More » -
കണക്കില്‍പ്പെടാത്ത പണം: ഇംപീച്ച്‌മെന്റ് നീക്കത്തിനിടെ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ്, ജസ്റ്റിസ് യശ്വന്ത് വര്‍മ അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന് ജസ്റ്റിസ് വര്‍മ ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല, തന്നെ പദവിയില്‍ നിന്നും നീക്കണമെന്ന…
Read More » -
ധർമസ്ഥലയിൽ ഇന്ന് നിർണായകം; അന്വേഷണസംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തും
ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണസംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തും. ക്ഷേത്ര പരിസരങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധിക്കാനാണ് തീരുമാനം. മൊഴിയെടുപ്പിനിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് എവിടെയെല്ലാമാണ് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകൾ നൽകിയിരുന്നു. രണ്ട് ക്യാമറകളിലായി റെക്കോർഡ് ചെയ്ത ഈ മൊഴികൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തുന്നത്. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും…
Read More » -
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആരംഭിക്കും
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആരംഭിക്കും. ലോക്‌സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിക്കും. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രതിപക്ഷനിരയിലെ മറ്റ് പ്രമുഖരും…
Read More » -
സംസ്ഥാനത്ത് പുതിയൊരു സെന്‍ട്രല്‍ ജയില്‍ കൂടി; തീരുമാനം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍.
താങ്ങാനാവുന്നതില്‍ കൂടുതല്‍ തടവുകാര്‍ ജയിലുകളില്‍ ഉള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ കൂടി നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി വിജയന്‍…
Read More »