National

  • ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസില്‍ നിലപാട് കടുപ്പിച്ച് ഇ ഡി: ക്രിക്കറ്റ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സ്വത്ത് കണ്ടുകെട്ടും

    ഓണ്‍ലൈന്‍ വാതുവെപ്പ്, ഗെയിമിംഗ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ കടുപ്പിക്കുന്നു. കേസില്‍ പ്രതികളായ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും സ്വത്ത് ഇഡി ഉടന്‍ കണ്ടുകെട്ടും. ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പായ വണ്‍എക്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സെലിബ്രിറ്റികളില്‍ ചിലര്‍ വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് അനധികൃത വരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്വത്തുക്കള്‍ എന്നാണ് ഇഡി നിലപാട്. യുഎഇ പോലുള്ള രാജ്യങ്ങളില്‍ പേലും ഇത്തരം സ്വത്തുക്കള്‍ സമ്പാദിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം സ്വത്തുക്കള്‍…

    Read More »
  • വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു, മലയാളി ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

    വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവിൽ അറസ്റ്റിൽ. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ് കേസെടുത്തതിന് പിന്നാലെ അഭയ് കീഴടങ്ങുകയായിരുന്നു. പത്തുവയസുകാരിക്ക് ക്രിക്കറ്റ് കോച്ചിംഗ് നൽകാനെത്തി അടുപ്പം സ്ഥാപിച്ചെന്നും ഗർഭിണിയായപ്പോൾ ഉപേക്ഷിച്ച് മുങ്ങിയെന്നുമുള്ള പരാതിയിലാണ് അഭയ് മാത്യു എന്ന പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിലായിരുന്ന മാത്യു പൊലീസ് കേസെടുത്തതിന് പിന്നാലെ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്ത്…

    Read More »
  • വിജയ്‍യുടെ വീടിന് ബോംബ് ഭീഷണി, ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി

    തമിഴകം വെട്രി കഴകം പ്രസിഡന്റ് വിജയ്‍യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയിൽ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. കരൂർ റാലി ദുരന്തം നടന്ന് ദിവസം പിന്നിടുമ്പോഴും വിജയ് മൗനം തുടരുകയാണ്. തന്നെ കാണാനും കേൾക്കാനും എത്തിയവർ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. വിജയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ.

    Read More »
  • കരൂരിലുണ്ടായ ദുരന്തം ; വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം

    തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചത്. സഹായധനം ജീവൻ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു. അതേസമയം, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം…

    Read More »
  • ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും

    ലഡാക്കിൽ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ 2 തവണ ഇളവ് വരുത്തിയിരുന്നു. ഈ നാല് മണിക്കൂറിൽ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ പ്രതീക്ഷയിലാണ് പൊലീസും. അതേസമയം സമര നേതാവ് വാങ് ചുക് ബന്ധം സ്ഥാപിച്ച പാക് പൗരൻ കഴിഞ്ഞ മാസമാണ് അറസ്റ്റിലായതെന്നും ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. വർഷങ്ങളായി ഇവർ തമ്മിൽ ആശയ വിനിമയം നടന്നുവെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.…

    Read More »
  • കരൂര്‍ ദുരന്തം: മരിച്ചവരില്‍ ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും; 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

    കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുളളത്. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി. 15 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 12 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ…

    Read More »
  • കരൂർ റാലി ദുരന്തം: ടിവികെയ്‌ക്കെതിരെ കേസെടുത്തു, നാല് വകുപ്പുകള്‍ ചുമത്തി

    തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ തമിഴഗ വെട്രി കഴകം (ടിവികെ) നേതാവ് വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലും പെട്ട് നിരനധി ജീവനുകളാണ് നഷ്ടമായത്. സംഭവത്തിൽ ടിവികെയ്‌ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…

    Read More »
  • വിജയ്‌യുടെ റാലിക്കിടെയുണ്ടായ അപകടം: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

    തമിഴ്‌നാട്ടിൽ കരൂരിൽ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പിണറായി വിജയൻ. ‘തമിഴ്‌നാട്ടിലെ കരൂരിൽ ഉണ്ടായ ദാരുണമായ തിക്കിലും തിരക്കിലും അഗാധമായ ദുഃഖം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റ എല്ലാവർക്കും വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ കേരളം തമിഴ്‌നാട് ജനതയ്‌ക്കൊപ്പം നിൽക്കുന്നു.’ പിണറായി വിജയൻ എക്‌സിൽ കുറിച്ചു. തമിഴ്നാട് കരൂരിൽ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേർ…

    Read More »
  • അന്വേഷണത്തിനുശേഷം ഉചിതമായ നടപടിയെടുക്കും’; കരൂർ മെഡിക്കൽ കോളേജിലെത്തി എം കെ സ്റ്റാലിൻ

    തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പരുക്കറ്റവരെ സന്ദർശിച്ചു. കരൂരിൽ വേലിച്ചാമിപുരത്തെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച മോർച്ചറിയും സന്ദർശിച്ചു. കൂടാതെ കരൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘവുമായി യോഗം ചേർന്നു. കരൂരില്‍ സംഭവിച്ചത് വിവരിക്കാനാവാത്ത ദുരന്തമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തില്‍ 13 പുരുഷന്മാരും 17 സ്ത്രീകളും ഒമ്പതുകുട്ടികളുമുള്‍പ്പെടെ 39 പേര്‍ മരണപ്പെട്ടതായി അദ്ദേഹം അറിയിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തിനിടയില്‍ പാടില്ലാത്ത ദുരന്തമാണ് നടന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണാജഗദീശന്‍ മേധാവിയായിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും…

    Read More »
  • കരൂരിലെ അപകടം: മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന്

    ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് തന്നെ നടക്കും. ആദ്യഘട്ടത്തിൽ നാളെ രാവിലെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത് എന്നാൽ ഇന്ന് രാത്രി തന്നെ നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരുടെ യോഗത്തിൽ മെഡിക്കൽ മേധാവികളോട് കൂടി ആലോചിച്ചാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ ടി വി കെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടിക്കെതിരെ പൊലീസ് കേസെടുത്തു.മതിയഴകന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ പൊലീസ് നടപടി ആരംഭിച്ചു കഴിഞ്ഞു. നാല് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇദേഹത്തെ ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കും. പൊലീസ് നടപടി വേഗത്തിലാക്കാനാണ്…

    Read More »
Back to top button