National
-
‘ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നു’; വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി
വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ജനാധിപത്യ സംവിധാനം എല്ലാവർക്കും ഇടം നൽകുന്നു. എന്നാൽ ഇപ്പോൾ, ആ ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം എല്ലാ വശത്തുനിന്നും ആക്രമിക്കപ്പെടുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സാഹചര്യം വേണം. 1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. എന്നാൽ ഇന്ത്യയ്ക്ക്…
Read More » -
കരൂർ അപകടം; വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കരൂർ അപകടത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യമന്ത്രാലയം. വിജയ്ക്ക് നൽകിയ സുരക്ഷയിൽ വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിആർപിഎഫിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി മുതൽ വിജയ്ക്ക് വൈ ക്യാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുൻപ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതൽ ശക്തിപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അപകടം നടന്ന കരൂരിൽ വിജയ്ക്ക് നേരെ പലതവണ ചെരുപ്പേറ് ഉണ്ടായി എന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയിട്ടുള്ളത്. വിജയ്ക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ടോ? എങ്കിൽ എന്തുകൊണ്ട് അത് മുൻകൂട്ടി…
Read More » -
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കമായി ; രാംനാഥ് കോവിന്ദ് മുഖ്യാതിഥി
ബൈ: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കമായി. വിജയദശമി ദിനം മുതല്‍ ആരംഭിക്കുന്ന പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്ത് രാവിലെ നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി.ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആര്‍എസ്എസ് ശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയില്‍ പഥസഞ്ചലന്‍ ( റൂട്ട്മാര്‍ച്ച് ) സംഘടിപ്പിച്ചു. തുടര്‍ന്ന് ഛത്രപതി ശിവജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്രമന്ത്രി മുരളീധര്‍ മോഹോള്‍, മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ബിജെപി…
Read More » -
വാഹന പരിശോധനയ്ക്കിടെ 19 കാരിയെ ബലാത്സംഗം ചെയ്ത സംഭവം; പൊലീസുകാരെ പിരിച്ചുവിട്ടു
തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത പൊലീസുകാരെ പിരിച്ചുവിട്ടു.തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഏന്തൾ ചെക്പോസ്റ്റിനോട് ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജും സുന്ദറും ചേർന്നാണ് പത്തൊൻപതുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിൽ ഇരുവരെയും മണിക്കൂറുകൾക്കുള്ളിലാണ് തിരുവണ്ണാമലൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ സസ്പെൻഷനും നൽകി. വെല്ലൂർ റേഞ്ച് ഡിഐജി ജി ധർമരാജന്റെ നിർദേശപ്രകാരം തിരുവണ്ണാമലൈ എസ് പി എം സുധാകർ അപകടസ്ഥലം…
Read More » -
ഭാരത് ബന്ദ് മാറ്റിവച്ചെന്ന് മുസ്ലീം പേഴ്സണല് ലോ ബോർഡ്; പുതിയ തീയതി പിന്നീട്
മറ്റന്നാൾ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്നാണ് പ്രസ്താവന. നേരത്തെ, വെള്ളിയാഴ്ചയാണ്(ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. രാജ്യവ്യാപക ബന്ദായിരുന്നു പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ബന്ദിന് ആഹ്വാനം…
Read More » -
35 കോടിയുടെ കൊക്കെയ്‌നുമായി ബോളിവുഡ് നടന്‍ അറസ്റ്റില്‍
അന്താരാഷ്ട്ര വിപണിയില്‍ 35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ പിടിയില്‍. 3.5 കിലോ കൊക്കെയ്‌നുമായാണ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. കംബോഡിയയില്‍ നിന്നും സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് നടന്‍ പിടിയിലാകുന്നത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അടക്കമുള്ള സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നടന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നടന്റെ ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എന്നാല്‍ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ചെന്നൈയിലുള്ള…
Read More » -
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; 16 രൂപ കൂട്ടി
വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.
Read More » -
കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി
കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read More » -
ബീഹാറിൽ അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; പുറത്തിറക്കുന്നത് തീവ്ര പരിഷ്‌കരണത്തിന് ശേഷം
ബീഹാറിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന് (എസ് ഐ ആർ) ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം പേരുകളാണ് കമ്മീഷന്‍ വെട്ടി മാറ്റിയിരുന്നത്. വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പുറത്തിറക്കുന്നത്. നവംബര്‍ 22ന് നിയമസഭയുടെ കാലാവധി കഴിയുന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് സൂചന. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടുത്ത മാസം ആദ്യവാരം ബീഹാര്‍ സന്ദര്‍ശിക്കുന്നുണ്ട്.…
Read More » -
കരൂര്‍ റാലി ദുരന്തം: മരണം 41 ആയി, ചികിത്സയിലുള്ളത് 50 പേര്‍
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയ ടിവികെ ഹർജി ഇന്ന് പരിഗണിക്കില്ല.കരൂർ ആൾക്കൂട്ട ദുരന്തത്തിൽ അന്വേഷണം…
Read More »