National

  • രണ്ടാം കേരള പൈതൃക കോൺഗ്രസ് – സ്വാഗത സംഘം രൂപീകരിച്ചു.

    രണ്ടാം കേരള പൈതൃക കോൺഗ്രസ്2026 ജനുവരി 10, 11 തീയതികളിൽപടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ. തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. ഇതിനുവേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾരക്ഷാധികാരികൾ : ഡോ. ശശി തരൂർ എംപി, ഐ.ബി. സതീഷ് എംഎൽഎ, ടി.കെ.എ. നായർ, ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ . കാട്ടൂർ നാരായണ പിള്ള, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എം.എസ്. ഭുവന ചന്ദ്രൻ, സന്ദീപ് വാസുദേവൻ, എസ്. തങ്കപ്പൻ നായർ, കുര്യാത്തി…

    Read More »
  • കുട്ടികളുടെ മരണം: മധ്യപ്രദേശിൽ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ

    മധ്യപ്രദേശിൽ ഒമ്പത് കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാ​ഗം കുട്ടികളെയും ചികിത്സിച്ചത് പരേഷ്യയിലെ ശിശുരോ​ഗവിദ​ഗ്ധനായ ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിലായിരുന്നു. ഇതിനിടെ, മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും സർക്കാർ ഇന്നലെ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.…

    Read More »
  • കരൂർ ദുരന്തം; മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ

    കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ആദ്യമായാണ് ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ വീടുകളിൽ എത്തുന്നത്. ടിവികെ കരൂർ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. വിജയ് അപകടസ്ഥലത്ത് നിന്ന് മടങ്ങിയതിലും, അപകടശേഷം വേണ്ട നിർദേശങ്ങൾ നൽകാതിരുന്നതിലും കരൂരിലെ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ടെന്നാണ് റിപ്പോർട്ട്. വിജയ് ഉടൻ കരൂരിൽ എത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അപകടത്തിന്റെ ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് കരൂർ പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ടി വി കെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി…

    Read More »
  • യുവതലമുറയുടെ വികസനം; 62,000 കോടിയുടെ വികസന പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

    രാജ്യത്തെ യുവാക്കൾക്കായുള്ള 62,000 കോടി രൂപയുടെ നൈപുണ്യ വികസന പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്യുക. വിദ്യാഭ്യാസം സംരംഭകത്വം എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി. വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്ന് അഖിലേന്ത്യാ തലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും. രാജ്യത്തുടനീളമുള്ള 1,000 ഗവൺമെന്റ് ഐടിഐകളുടെ നവീകരണവും ഈ പദ്ധതി ലക്ഷ്യമിടുന്നു. എൻഐടി-പട്‌നയിലെ ബിഹ്ത കാമ്പസും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന്…

    Read More »
  • കരൂർ ദുരന്തം; പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിക്കും, പൊലീസിൽ നിന്ന് രേഖകൾ ശേഖരിക്കും

    കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിച്ചേക്കും. കരൂർ പൊലീസിൽ നിന്ന് അന്വേഷണ രേഖകൾ കൈപ്പറ്റാൻ നോർത്ത് ഐജി അസ്ര ഗാർഗ് കരൂരിൽ എത്തുമെന്നാണ് വിവരം. മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ടി വി കെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിർമൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തേക്കും. ഇവർ പൊലീസ് നിരീക്ഷണത്തിൽ ആണ്. പൊലീസിനെതിരെ വിമർശനം ഉണ്ടായെങ്കിലും കോടതി പരാമർശങ്ങളിൽ നേട്ടമുണ്ടായി എന്ന വിലയിരുത്തലിൽ ആണ് ഡിഎംകെ. സിബിഐ അന്വേഷണം…

    Read More »
  • കരൂര്‍ അപകടം: സംഘാടകരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു, വിജയ് വൈകിയെത്തിയത് അപകടത്തിന് കാരണമായി: എം എ ബേബി

    കരൂരില്‍ നടന്‍ വിജയിയുടെ റാലിയില്‍ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ പരിപാടിയില്‍ വലിയ ദുരന്തമുണ്ടാകുന്നത് രാജ്യത്ത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സിബിഐ അന്വേഷണാവശ്യം അപ്രസക്തമാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. സംഭവം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അനാഥമായ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ജോലി നല്‍കണം. വിജയിയെ അറസ്റ്റ് ചെയ്യണോയെന്നതൊക്കെ ഭരണപരമായ തീരുമാനമാണെന്നും ആദ്യം…

    Read More »
  • ബിഹാര്‍ : തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും

    ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും പങ്കെടുത്തേക്കുമെന്നാണ് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ ബിഹാര്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അടക്കം വിലയിരുത്തും. അതിനുശേഷമാകും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച അന്തിമ വോട്ടര്‍ പട്ടിക…

    Read More »
  • കരൂര്‍ ദുരന്തം; ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും

    കരൂര്‍ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചാണ് പരിഗണിക്കുക. കോടതി വിധിയും പരാമര്‍ശങ്ങളും ടിവികെയ്ക്കും സര്‍ക്കാരിനും നിര്‍ണായകമാണ്. ടിവികെ നേതാക്കളായ എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും. അപകടത്തില്‍ വിജയ്‌യെ പ്രതിച്ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കരൂര്‍…

    Read More »
  • ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ വിവാദം: ഉത്തര്‍പ്രദേശില്‍ 48 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി

    ഐ ലവ് മുഹമ്മദ് പോസ്റ്റര്‍ വിവാദ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വിവാദവും അതേത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ദസറ, ദുര്‍ഗാ പൂജ ആഘോഷങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ നീക്കം. രാംലീല, രാവന്‍ ദഹന്‍ പരിപാടികള്‍ നടക്കുന്ന മൈതാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഇന്ന് ഉച്ച മുതല്‍ ശനിയാഴ്ച ഉച്ച വരെ നിരോധനം ഏർപ്പെടുത്തിയത്. ‘ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ കിംവദന്തികള്‍ പ്രചരിക്കാനും വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. സമാധാനം നിലനിര്‍ത്താനാണ് ഇപ്പോഴത്തെ നടപടി’,…

    Read More »
  • ഇന്ത്യ ചൈന വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും

    ഇന്ത്യ ചൈന വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഈ മാസത്തോടെ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് വിവരം. ഇരു രാജ്യങ്ങളും ധാരണയിൽ എത്തി. ഈ മാസം അവസാനത്തോടെ ആയിരിക്കും സർവീസുകൾ പുനരാരംഭിക്കുക. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സർവീസുകൾ നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സൈനികർ തമ്മിൽ ഉണ്ടായ സംഘർ‌ഷത്തെ തുടർന്ന് ഇന്ത്യ-ചൈന…

    Read More »
Back to top button